സംസ്ഥാനത്ത് നാളെയും മഴ തുടരും; വിവിധ ജില്ലകളിൽ ശക്തമായും കാറ്റുണ്ടാകും




തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും പരക്കെ ഇടിമിന്നലോട് കൂടിയ മഴക്കും കാറ്റിനും സാധ്യതയുള്ളതായി ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ്. ഉംപുന്‍ ചുഴലിക്കാറ്റിന്റെയും വേനല്‍മഴയുടെയും പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. 9 ജില്ലകളില്‍ ഇന്നും നാളെയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത ആറ് മണിക്കൂറിനുള്ളില്‍ ഉംപുന്‍ തീവ്ര ചുഴലിക്കാറ്റായി മാറും. മത്സ്യത്തൊഴിലാളികള്‍ കടലില്‍പോകരുതെന്നും നിര്‍ദേശമുണ്ട്.


നിലവില്‍ ഒഡീഷയിലെ പാരാദ്വീപിന് 990 കിലോമീറ്റര്‍ അകലെയാണ് ചുഴലിക്കാറ്റിന്റെ സഞ്ചാരപഥം. വടക്കുകിഴക്കന്‍ തീരങ്ങള്‍ ലക്ഷ്യമാക്കി നീങ്ങുന്ന കാറ്റ്, തുടര്‍ന്ന് ബംഗാള്‍ ഒഡീഷ തീരത്തേക്ക് നീങ്ങും. അതിതീവ്ര ചുഴലിക്കാറ്റായി മാറിയാല്‍ കാറ്റിന്റെ വേഗത 200 കിലോമീറ്റര്‍ വരെ എത്താമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പറയുന്നത്.


തെക്കുകിഴക്ക്, തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ 80-90 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശുക. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ കനത്ത കാറ്റിനൊപ്പം ശക്തമായ ഇടിമിന്നലും പ്രതീക്ഷിക്കാം.


മധ്യ കേരളത്തിലെ ജില്ലകളായ തൃശൂര്‍, എറണാകുളം , പാലക്കാട്‌, ഇടുക്കി എന്നീ ജില്ലകളില്‍ മിതത്വമായ ഇടിമിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത. തെക്കന്‍ കേരള ജില്ലകളായ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളില്‍ ഒറ്റപെട്ട ചിലയിടങ്ങളില്‍ ഇടിയോടു കൂടിയ മിതത്വമായ മഴയ്ക്ക് സാധ്യത

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment