വീണ്ടും മഴ ശക്തമാകും; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്




തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ ബുധനാഴ്ചമുതല്‍ 29 വരെ പല ദിവസങ്ങളിലായി എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 27നും 28നും ലക്ഷദ്വീപ്, മാലദ്വീപ് തീരങ്ങളിലും 29ന് കേരളതീരത്തും ഇടിയോടുകൂടിയ കനത്തമഴ പെയ്യാനിടയുണ്ട്. ശക്തമായ കാറ്റും വീശും.


27ന് കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് 28ന് ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, 29ന് ആലപ്പുഴ, എറണാകുളം, ഇടുക്കി എന്നിവിടങ്ങളിലാണ് യെല്ലോ അലര്‍ട്ട്.


അതേസമയം ജൂണ്‍ ഒന്നിന് തന്നെ കാലവര്‍ഷം കേരളത്തില്‍ എത്തിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ബുധനാഴ്ചയോടെ കാലവര്‍ഷം അറേബ്യന്‍ സമുദ്രത്തിന്റെയും ബംഗാള്‍ ഉള്‍ക്കടലിന്റെയും കൂടുതല്‍ ഭാഗങ്ങളിലേക്ക് വ്യാപിക്കും. ജൂണ്‍ അഞ്ചിന് കാലവര്‍ഷം കേരളത്തില്‍ എത്തുമെന്നായിരുന്നു കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്‍പ്രവചനം.


ഇത്തവണ രാജ്യത്ത് മണ്‍സൂണ്‍ പതിവ് പോലെയായിരിക്കുമെന്നാണ് പ്രവചനം.എന്നാല്‍ കേരളത്തില്‍ സാധാരണ നിലയില്‍ കവിഞ്ഞ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വിദഗ്ധര്‍ നല്‍കുന്ന സൂചന. ഓഗസ്റ്റില്‍ അതിവര്‍ഷം ഉണ്ടാകുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ് ലഭിച്ചതായി ദിവസങ്ങള്‍ക്ക് മുന്‍പ് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിട്ടുണ്ട്. കാലവര്‍ഷവും സാധാരണയില്‍ കൂടുതലാകും. ഈ സാഹചര്യം നേരിടാന്‍ സര്‍ക്കാര്‍ അടിയന്തര തയ്യാറെടുപ്പുകള്‍ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment