കാലവർഷം ചതിക്കില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം




തിരുവനന്തപുരം: കാലവര്‍ഷം ചതിക്കില്ലെന്ന ഉറച്ച പ്രവചനവുമായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം. എല്‍നിനോ പ്രതി ഭാസം മൂലമാണ് നിലവിൽ കേരളത്തില്‍ മഴ കുറയാനുള്ള കാരണം. എന്നാൽ ആഗസ്റ്റ് മാസത്തോടെ ഈ സ്ഥിതിയില്‍ മാറ്റമുണ്ടാകുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. തുടർന്ന് ശക്തമായ മഴയുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.


പസഫിക് സമുദ്രത്തിലുണ്ടാകുന്ന അസാധരണ താപനില വര്‍ദ്ധനയാണ് എല്‍നിനോ പ്രതിഭാസം. സമുദ്രോപരിതലത്തില്‍ താപനില കൂടുന്നതോടെ കിഴക്കന്‍ കാറ്റിന്‍റെ ശക്തി കുറയും. കാറ്റിന്‍റെ ദിശയും വേഗവും അനുകൂലമല്ലാത്ത സാഹചര്യം വന്നതാണ് ഇതുവരെ മഴ കുറയാനുള്ള കാരണം. സെപ്റ്റംബര്‍ 30 വരെയാണ് കാലവര്‍ഷം. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment