പ്രളയം കഴിഞ്ഞു; മാർക്സിനെ വായിക്കാം




ഈ ദുരന്തത്തെ നമ്മൾ ഒറ്റക്കെട്ടായി നേരിട്ടു. ഇതേ ഇടപെടലുക ളിലൂടെത്തന്നെ നമുക്കുണ്ടായ വലിയ കഷ്ടനഷ്ടങ്ങൾപരിഹരിക്കുക കൂടി വേണം. പുനർനിർമിക്കുക എന്ന വലിയ വെല്ലുവിളിയാണ് ഇനി മുന്നിലു ള്ളത്. മുൻപ് ചെയ്തുവന്ന അതേ രീതിയിൽ പുനർനിർമാണം സാധ്യമല്ല. പരിസ്ഥിതിയെ അറിഞ്ഞു കൊണ്ട് കേരളത്തെ പുനർനിർമിക്കുക എന്നതാണ് മുന്നിലുള്ള ദൗത്യം. ആലുവയും എറണാകുളവുമുൾപ്പടെ മുങ്ങിയത് നമ്മൾ കണ്ടു. ഭാരതപ്പുഴയിൽനിന്നു മണൽ വാരുന്നതിനു കയ്യും കണക്കുമില്ലായി രുന്നു, നികത്തിയ ചതുപ്പുകളും വയലുകളു മെല്ലാം വെള്ളപ്പൊക്ക ത്തിൽ നിന്നുള്ള ആഘാതങ്ങൾ കുറയ്ക്കുമായി രുന്നു.അതിന്റെയെല്ലാം ആഘാതം ഏറ്റവും കൂടുതൽ നേരിടേ ണ്ടി വരുന്നത് അന്നന്നത്തെ കഷ്ടപ്പാടുകൊണ്ട്  ജീവിതം പച്ചപിടിപ്പിച്ചു വരുകയായിരുന്ന മനുഷ്യർക്കാണ്. വീട്ടുപകരണങ്ങളും വസ്ത്രങ്ങൾപോലും നഷ്ടപ്പെട്ട് ക്യാമ്പുകളിൽ കഴിയുന്നവർക്ക്  

പുനർ നിർമ്മിക്കാൻ നമുക്ക് പ്രകൃതി വിഭവങ്ങൾ ഇനി നന്നേ കുറവാണ്. ഇവയെയൊക്കെ നിലനിത്തിക്കൊ ണ്ടുള്ള വികസനം നമുക്ക് ആകാവുന്നതേയുള്ളായിരുന്നു.വെള്ളം ശേഖരിച്ചുവയ്ക്കാൻ ശേഷിയുള്ള പ്രകൃതി യുടെ വാട്ടർ ടാങ്കുകൾ മണ്ണിട്ട് മൂടിയില്ലായിരുന്നുവെങ്കിൽ ഈ അവസ്ഥയിൽ നിന്ന് നഷ്ടങ്ങൾ കുറക്കമായിരുന്നു. അതിലൂടെ നേടിയവർക്ക് ഒന്നും സംഭവിച്ചില്ല .നഷപ്പെട്ടതാർക്കാണ് ?അടുത്ത  തലമുറ കൂടി പാരിസ്ഥികാ ഘാത ങ്ങളുടെ വക്കിൽ നിൽക്കുകയാണ്.പ്രശ്നത്തിൽ നിന്നുള്ള അതിജീവനം എന്നതിലുപരി അതിജീവനം നമ്മുടെ പ്രശ്നമായിരിക്കുന്നു.അതിന്റെ തുടക്കമായി ഈ പ്രളയത്തെ നാം തിരിച്ചറിയണം. 


 

ഇനിയും ശ്രദ്ധയോടെ ഇടപെട്ടാൽ അടുത്ത ദുരന്തങ്ങൾ ഒഴിവാക്കാം. വയൽ നികത്തിയതിന്റെയും ചതുപ്പുക ളെയും തണ്ണീർത്തടങ്ങളെയും മണ്ണിട്ടുമൂടിയതിന്റെയും കായൽ നികത്തിയതിന്റെയും വനം കയ്യേറിയ തിന്റെയും  കുന്നിടിച്ചതിന്റെയും ആഘാതങ്ങളാണ് നമ്മളെ ദുരിതാശ്വാസ  ക്യാമ്പുകളിലെത്തിച്ചത്. ജലസേചന ത്തിനും വൈദ്യുതിക്കും വേണ്ടിമാത്രമായിരുന്നില്ല നമ്മൾ ഡാമുകൾ പണിതത്  മറ്റു സാമ്പത്തിക താൽപര്യ ങ്ങളും അതിന്റെ പിന്നിലുണ്ടായിരിന്നു, ഡാമുകൾ എത്രകണ്ട് ജലസേചനത്തിന് ഉപകരിച്ചുവെന്ന് പഠന വിധേയമാക്കേണ്ടതാണ്. പ്രത്യേകിച്ചും വെയിലടിച്ചാൽ വരൾച്ച ബാധിതപ്രദേശമാകുന്ന നമ്മുടെ നാട്ടിൽ. 

ഇനി കാത്തിരിക്കുന്നത് ഖനനത്തിന്റെ ആഘാതങ്ങളാണ്. ഖനനത്തിന്  പ്രത്യാഘാതമായ ഭൂകമ്പങ്ങളെയും ജലമലിനീകരണത്തെയും ജലശോഷണത്തെയും നമ്മൾ കരുതിയിരിക്കണം. ഇത് പരിസ്ഥിതി തീവ്രവാദമല്ല . ഭൂകമ്പ മേഖലകളിൽത്തന്നെ ഖനനം നടക്കുന്നുണ്ട് .ഒട്ടേറെ രാജ്യങ്ങിൽനിന്നുള്ള അനുഭവങ്ങളും മുന്നിലുണ്ട്. അതിലേക്കു നമ്മുടെ ശ്രദ്ധതിരിയേണ്ടതുണ്ട് .പരിഹാര മാതൃകകളും മുന്നിലുണ്ട്.  

 

ലോകമെമ്പാടും തന്നെ പാരിസ്ഥിതിക ദുരന്തങ്ങൾ നേരിട്ടു കൊണ്ടിരിക്കുന്ന ഒരു സാഹചര്യത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത് . വളരെ വർഷങ്ങളായി തുടർന്നുകൊണ്ടിരിക്കുന്ന വികസന നയങ്ങളെ തിരുത്തിയില്ലെങ്കിൽ പാരിസ്ഥിതിക ദുരന്തങ്ങൾ തുടർന്നും നമ്മളെ വേട്ടയാടിക്കൊണ്ടിരിക്കും .കടലിൽ മഴപെയ്യുന്നത് കാടുണ്ടായിട്ടാണോ?പരിസ്ഥിതി പ്രവർത്തകരും വീടുവയ്ക്കുന്നില്ലേ? ഇത്തരംചോദ്യങ്ങൾ റിയൽ എസ്റേറ്റുകാരന്റെ പരിസ്ഥിതി ബോധത്തിൽ നിന്നുണ്ടായതാണ്.ഈ വികലമായ പരിസ്ഥിതി ബോധത്തിൽ നിന്നും നാം കരകയറേണ്ടതുണ്ട്. 

 

''നാം ഭൂമിയെന്നു വിളിക്കുന്നത് മനുഷ്യന്റെ സാമൂഹിക  സംവിധാനവുമായി അതിസങ്കീർണമായ വിധത്തിൽ  കെട്ടുപിണഞ്ഞുകിടക്കുന്ന പ്രകൃതിയുടെ ഒരു ഘടകത്തെയാണ് .അതിനെ വേറിട്ടെടുത്ത് കമ്പോളത്തിന്റെ ഒരു ഭാഗമാക്കാൻ ശ്രമിച്ചത്നമ്മുടെ പൂർവികർ നടത്തിയ ഭ്രാന്തൻ പ്രവൃത്തിയാണ്.ഭൂമിയുടെ പല ധർമങ്ങളിൽ ഒന്ന് മാത്രമാണ് സാമ്പത്തികം .അത് മനുഷ്യരുടെ ജീവിതത്തിന് സ്ഥിതരത നൽകുന്നു .അത് അവന്റെ ആവാസ സ്ഥാനമാണ്അവന്റെ ഭൗതിക സുരക്ഷക്കുള്ള ഉപാധിയാണ്;അത് ഋതുക്കളാണ് ഭൂപ്രകൃതിയാണ്.കയ്യും കാലുമില്ലാത്ത ഒരു മനുഷ്യന്റെ ജീവിതം പോലെയിരിക്കും ഭൂമിയില്ലാത്ത അവന്റെ ജീവിതം. എന്നിട്ടും ഭൂമി യെ മനുഷ്യനിൽ നിന്നു വേർപെടുത്തി ,അത് കച്ചവട താല്പര്യങ്ങൾക്കനുരൂപമായി സമൂഹത്തെ ക്രമീകരി ക്കാൻ ശ്രമിച്ചു. കമ്പോളസമ്പദ് വ്യവസ്ഥ എന്ന മിഥ്യയുടെ മർമ്മമായിരുന്നു അത്'' കാൾ പൊളാൻയി പറയുന്നു .ഈ കൊടും ചതിയെ  തിരിച്ചറിഞ്ഞാൽ മാത്രമേ സന്നദ്ധ പ്രവർത്തകർ മുതൽ സർക്കാർ സംവിധാനങ്ങൾ വരെ ഉറക്കമൊഴിഞ്ഞ് പരിശ്രമിച്ചതിനു ഫലമുണ്ടാകൂ .അടുത്ത തലമുറകളെ ഇങ്ങനെ ഒരാഘാതത്തി ലേയ്ക്ക് തള്ളി വിടാതിരിക്കാൻ,മുൾമുനയിൽ നിർത്താതിരിക്കാൻ നമ്മൾ ബാധ്യസ്ഥരാണ് .

 

മനുഷ്യന്റെ പല ധർമങ്ങളിൽ ഒന്നാണ്, ഒന്നുമാത്രമാണ് സാമ്പത്തികം എന്ന് തിരിച്ചറിയാനാവാത്ത സാമൂഹിക ബോധത്തെ അതിജീവിക്കുക പ്രളയത്തെ അതിജീവിക്കുന്നതുപോലെ പ്രയാസമാണ് . ലാഭത്തിലൂന്നി മാത്രം ചിന്തിക്കാൻ കഴിയുന്ന സമ്പദ്‌വ്യവസ്ഥയെ തിരിച്ചറിയുമ്പോൾ  പരിസ്ഥിതിയുടെ ശത്രുവിനെ മനുഷ്യന്റെ ശത്രുവിനെ നമ്മൾ അവിടെ വച്ച്  കണ്ടുമുട്ടുന്നു. മാർക്സ് എതിർത്തതും അതിനെത്തന്നെ ആയിരുന്നു. സാമ്പത്തി ക ഘടകങ്ങളാണ് ചരിത്രത്തെ നിർണയിക്കുന്നതെന്നു പറഞ്ഞപ്പോൾ അദ്ദേഹം ഉദ്ദേശിച്ചത് വെറും പണത്തെയാ യിരുന്നില്ല .

 

''പ്രകൃതി ഇദംപ്രഥമമായി മനുഷ്യന്റെ ഇച്ഛ പൂർത്തിക്കുള്ള ഒരു വസ്തുവായി മാറുന്നു; അതിന്റെ സ്വത്വം നിഷേധിക്കപ്പെടുന്നു .പ്രകൃതിയുടെ തനതായ നിയമങ്ങളെക്കുറിച്ചുള്ള സൈദ്ധാന്തിക കണ്ടുപിടുത്തങ്ങൾ അതിനെ ഉപഭോഗത്തിനോ ഉൽപ്പാദനത്തിനോ ഉള്ള സാമഗ്രികൾക്കായുള്ള ശ്രമത്തിന്റെ മറകൾ മാത്രമായി തീരുന്നു ''മാർക്സ്  ഇങ്ങനെയും പറഞ്ഞിട്ടുണ്ട് . മൂലധനത്തിന്റെ ഇരുന്നൂറാം വാർഷികത്തിൽ  ലോകമുതലാളി മാരുൾപ്പടെ മാർക്സിസത്തെ പുനർ വായിക്കുമ്പോൾ മാർക്സിസത്തിന് പ്രകൃതിയിലേക്ക് ചില വഴികളു ണ്ടെന്ന്നാം തിരിച്ചറിയണം.

 

കയ്യേറ്റക്കാരനോടും ഖനന മാഫിയയോടും റിയൽ എസ്റ്റേറ്റ് നിർമാണലോബികളോടും ചേർന്നിരുന്ന് വികസന ത്തിന്റെ മാസ്റ്റർപ്ലാൻ തയ്യാറാക്കി നടപ്പാക്കുമ്പോൾ ഓർക്കുക ഇപ്പോൾ വന്നുചേർന്നിരിക്കുന്ന 20000 കോടിയുടെ നഷ്ടം നികത്താനായി അവർ തരുന്നത് വെറും സംഭാവനകൾ മാത്രമാണ്. അധ്വാനത്തെ,തൊഴിലിനെ  മാർക്സ് നിർവ്വചിച്ചിരിക്കുന്നത് ഇവർ നൽകുന്ന ദാനമായല്ല , ഇവരിൽ നിന്ന്സ്വതന്ത്രമാക്കേണ്ട ഒന്നായിട്ടാണ്.

 

കടപ്പാട് : മുതലാളിത്തത്തിനെതിരെ പരിസ്ഥിതി വിജ്ഞാനം, ജോൺ ബെല്ലാമി ഫോസ്റ്റർ, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്

Green Reporter

Ganesh Anchal

Visit our Facebook page...

Responses

0 Comments

Leave your comment