വേഗ തീവണ്ടി - സത്യവും മിഥ്യയും - ഭാഗം - 3




ഒരു പദ്ധതിയെ Green Project എന്നു വിളിക്കണമെങ്കിൽ അതിന്റെ നിർമ്മാണത്തിലും നടത്തിപ്പിലുമെല്ലാം ഹരിത പാതുകം (Carbon Foot Print) കുറവായിരിക്കണം. പരമാവധി പുതിയ നിർമ്മാണങ്ങൾ ഒഴുവാക്കി, നിർമ്മാണങ്ങൾ വേണ്ടി വരുന്ന ഘട്ടത്തിൽ, പരിസ്ഥിതിക്ക് ഏറ്റവും കുറവ് കോട്ടം തട്ടുന്നവയെ പ്രധമമായി പരിഗണിക്കണം. അത്തരം സമീപനങ്ങൾ Silver Line പദ്ധതിയിൽ കാണുവാൻ കഴിയില്ല. Silver Line പദ്ധതി പരിസ്ഥിതി സൗഹൃദമാണെന്നു പറയുന്നവർ വേഗ തീവണ്ടി നിർമ്മാണത്തെ പറ്റി പറയുന്ന വസ്തുതകൾ  ശ്രദ്ധിക്കുമല്ലോ.


2.5 KM നീളത്തിലെ ടണൽ, 70 KM ദൈർഘ്യം വരുന്ന പാലങ്ങൾ, മണ്ണിട്ടു നികത്തിയുള്ള അഥവാ കരിങ്കൽ കെട്ട് നിർമ്മാണം 236 KM ലധികം ഉണ്ട്.  Investment avenues എന്ന രീതിയിൽ നിക്ഷേപകരോടായി Kerala Rail Development Corporation പറയുന്നത് 38000 കോടിയുടെ നിർമ്മാണ ഉത്സവങ്ങ ളുടെ സാധ്യതകളെ പറ്റിയാണ്. മണ്ണു കച്ചവടക്കാരെ മുതൽ ലൊക്കോ മൊട്ടീവ് നിർമ്മാണ കമ്പനികളെ വരെ സന്തോഷിപ്പിക്കുന്ന Silver Line പദ്ധതി തീരുമാനങ്ങൾ കേരളത്തിൻ്റെ പരിസ്ഥിതിക്ക് കൂടുതൽ പ്രതിസന്ധികൾ ഉണ്ടാക്കും.


ദീർഘ നീളത്തിലുള്ള പാലങ്ങൾക്കായി ആവശ്യമായി വരുന്ന വിഭവങ്ങൾ വളരെ വലുതാണ്. 236 KM നീളത്തിൽ മണ്ണിട്ടു നികത്തി (Embankment) പാത ഒരുക്കുവാൻ വേണ്ടി വരുന്ന മണ്ണിൻ്റെ  അളവ് വളരെ കൂടുതലാണ്. ശരാശരി 4 Meter (മിനിമം) ഉയരത്തിൽ10 Meter വീതിയിൽ ഒരു KM നീളത്തിൽ പാത ഉയർത്തുവാനായി വേണ്ട മണ്ണിൻ്റെ അളവ് 10 x 4 X 1000 മീറ്റർ = 40000 Sq.Meter. ഒരു KM Embankment ഉണ്ടാക്കാൻ 8000 ലോറി മണ്ണ് വേണ്ടി വരും. Embankment നിർമ്മാണത്തിൽ ചുരുങ്ങിയത് 95 ലക്ഷം Sq Meter മണ്ണ് എത്തിക്കണം. 19 ലക്ഷം ലോറി മണ്ണു നിരത്തി നിർമ്മിക്കുവാൻ ശ്രമിക്കുന്ന റെയിൽ പാത, എത്ര മലകളെയാകും തുരന്നെടുക്കുന്നത്? അങ്ങനെ തുരന്നെടുക്കുവാനായി നാട്ടിൽ കുന്നുകൾ അവശേഷിക്കുന്നുണ്ടോ ? ദിനം പ്രതി തകർന്നു കൊണ്ടിരിക്കുന്ന കേരളത്തിൻ്റെ അവസ്ഥയെ കൂടുതൽ പരിതാപകരമാക്കുവാനെ Silver Line പാത സഹായിക്കൂ എന്ന് മനസ്സിലാക്കാം.
 

532 Km Rail track നിർമ്മാണത്തിൻ്റെ അസംസ്കൃത വസ്തുവിൽ  മുഖ്യ സ്ഥാനം പാറകൾക്കാണുള്ളത്. ഒരു KM ട്രാക്കിൽ നിരത്തുവാൻ വേണ്ടി വരുന്ന Ballast (മെറ്റൽ) 2000 Cubic meter വരും.ഒരേ വലിപ്പമുള്ള മെറ്റൽ ലഭ്യമാകണ മെങ്കിൽ കുറഞ്ഞത് 5000 Cubic meter പാറ പൊട്ടിച്ചു മാറ്റണം. ഒപ്പം ഒരു KM ൽ 1660 സ്ലിപ്പറുകൾ നിരത്തണം.ഓരോ സ്ലീപ്പറിനും 290 Kg ഭാരമുണ്ട്. ഓരോ KM ലും 8 ടൺ Ballastകൾ, 532 KM നീളത്തിലായി 8.87 ലക്ഷം സ്ലീപ്പറുകൾ എന്നിവ പദ്ധതിക്ക് അത്യാവശ്യമാണ്. തീവണ്ടി പാത നിലത്തു കൂടിയാണെങ്കിൽ ഇരുവശവും വേലിക്കെട്ടുകൾ ഉണ്ടാകേണ്ടതുണ്ട്.10 പുതിയ സ്റ്റേഷനുകൾ, യാർഡുകൾ അനുബന്ധ സംവിധാനങ്ങൾ ഒഴിവാക്കുവാൻ കഴിയുന്നതല്ല. കേരളത്തെ പോലെ പാരിസ്ഥിതികമായി തിരിച്ചടി നേരിടുന്ന നാട്ടിൽ, വിഴിഞ്ഞം പദ്ധതി നിർമ്മാണം നിരവധി കാരണങ്ങളാൽ പ്രതിസന്ധിയിലായിരിക്കെ, പ്രകൃതി വിഭവങ്ങളെ അനിയന്ത്രിതമായി ചൂഷണം ചെയ്യുന്ന മറ്റൊരു പദ്ധതി ഏതർത്ഥത്തിലാണ് ഹരിത മാതൃകയായി തീരുന്നത്? Silver Line  പാരിസ്ഥിതികമായി Red Line ആയിരിക്കും എന്ന്  ഉറപ്പിക്കുവാൻ കഴിയുന്ന വിവിധ കാരണങ്ങളിൽ ചിലതു മാത്രമാണ് മുകളിൽ സൂചിപ്പിച്ചിട്ടുള്ളത്.


തുടരും..

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment