വേനല്‍ മഴക്കൊപ്പം ഇന്ന് ശക്തമായ ഇടിമിന്നലിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം




സം​സ്ഥാ​ന​ത്തെ ചി​ല ജി​ല്ല​ക​ളി​ല്‍ വേനല്‍ മഴക്കൊപ്പം ശക്തമായ ഇടിമിന്നലിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.  ഉ​ച്ച​യ്ക്ക് ര​ണ്ടു മു​ത​ല്‍ ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലി​നു​ള്ള സാ​ധ്യ​ത ഉണ്ടെന്നും അതിനാല്‍ ജാ​ഗ്രത പാലിക്കണമെന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേന്ദ്രം അറിയിച്ചു.


ഉ​ച്ച​യ്ക്ക് ര​ണ്ടു മു​ത​ല്‍ തു​റ​സാ​യ സ്ഥ​ല​ത്ത് ക​ളി​ക്കു​ന്ന​തി​ല്‍​നി​ന്നും കു​ട്ടി​ക​ളെ രക്ഷിതാക്കള്‍ വിലക്കണം. വൈ​ദ്യു​ത ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ കേ​ബി​ളു​ക​ള്‍ രാ​ത്രി കാ​ല​ങ്ങ​ളി​ല്‍ ഊരിയിടുവാന്‍ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കു​ക. ഇടിമിന്നല്‍ ഉണ്ടാകുമ്ബോള്‍ എടുക്കേണ്ട മുന്‍കരുതലുകള്‍ പാലിക്കണമെന്നും വാതിലുകളും ജനാലകളും പൂട്ടിയിടണമെന്നും അറിയിച്ചു. രാത്രി കാലങ്ങളില്‍ വൈദ്യുത ഉപകരണങ്ങളുടെ കേബിളുകള്‍ ഉൗരിയിടുവാന്‍ പ്രത്യേകം ശ്രദ്ധിക്കുക


മ​ഴ​ക്കാ​ര്‍ കാണുമ്ബോള്‍ ഉ​ണ​ക്കാ​നി​ട്ട വ​സ്ത്ര​ങ്ങ​ള്‍ എ​ടു​ക്കാ​ന്‍ മു​റ്റ​ത്തേ​ക്കോ ടെ​റ​സി​ലേ​ക്കോ പോ​കരുത്. മ​ഴ​ക്കാ​റ് ക​ണ്ടു വ​ള​ര്‍​ത്തു മൃ​ഗ​ങ്ങ​ളെ മാ​റ്റി കെ​ട്ടാ​നും ടെ​റ​സി​ല്‍ ഉ​ണ​ക്കാ​നി​ട്ട വ​സ്ത്ര​ങ്ങ​ള്‍ എ​ടു​ക്കാ​നും പോ​യ വീ​ട്ട​മ്മ​മാ​രി​ല്‍ കൂ​ടു​ത​ലാ​യി ഇ​ടി​മി​ന്ന​ല്‍ ഏ​റ്റ​താ​യി ചില റിപ്പോര്‍ട്ടുകളുണ്ട്. ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ളി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന വീ​ട്ട​മ്മ​മാ​ര്‍ പ്ര​ത്യേ​ക​മാ​യി ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും സം​സ്ഥാ​ന ദു​ര​ന​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി മു​ന്ന​റി​യി​പ്പ് ന​ല്‍​കുന്നു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment