ചുട്ടുപൊള്ളി കേരളം: സൂര്യാഘാതത്തിന് സാധ്യത കൂടുതൽ, ജാഗ്രത പാലിക്കുക




തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് ചൂട് ദിനംപ്രതി വർധിച്ച് വരികയാണ്. മുൻകാല സാഹചര്യത്തിൽ നിന്നും ഏറെ മാറിയാണ് ഫെബ്രുവരി പകുതിയായപ്പോഴേക്കും അസഹനീയ ചൂട് എത്തുന്നത്. കഴിഞ്ഞ ദിവസം മലപ്പുറം ജില്ലയിലെ തിരുന്നാവായയിൽ സൂര്യതാപമേറ്റ് ഒരാൾ  മരിക്കുക കൂടി ചെയ്തതോടെ ചൂടിന്റെ കാഠിന്യം ഏറെ ആശങ്ക സൃഷ്ട്ടിക്കുന്നതാണ്. സൂ​ര്യാ​ത​പ​ത്തി​ന്റെ ല​ക്ഷ​ണ​ങ്ങ​ള്‍ പ്ര​ക​ട​മാ​കു​ന്നെ​ങ്കി​ല്‍ ഉ​ട​ന്‍ത​ന്നെ ചി​കി​ത്സ തേടണം. സൂര്യനിൽ നിന്ന് നേരിട്ടുള്ള ചൂട് ഏൽക്കാതിരിക്കാൻ സൂക്ഷിക്കണം.


ചൂ​ട്​ അ​സ​ഹ​നീ​യ​മാം​വി​ധം പൊ​ള്ളി​ത്തു​ട​ങ്ങി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ മു​ന്‍​ക​രു​ത​ല്‍ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി ആ​രോ​ഗ്യ​വ​കു​പ്പ് രംഗത്തെത്തി. കാ​ലാ​വ​സ്ഥ​വ്യ​തി​യാ​നം മൂ​ലം അ​ന്ത​രീ​ക്ഷ ഊ​ഷ്മാ​വ് ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ക​യും ചി​ല ജി​ല്ല​ക​ളി​ല്‍ സൂ​ര്യാ​ത​പം കൊ​ണ്ടു​ണ്ടാ​കു​ന്ന ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ക​യും ചെ​യ്​​ത സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്. നി​ര്‍ജ​ലീ​ക​ര​ണം ഒ​ഴി​വാ​ക്കാ​ന്‍ ധാ​രാ​ളം വെ​ള്ളം കു​ടി​ക്ക​ണം. പ്രാ​യ​മാ​യ​വ​ര്‍, ശി​ശു​ക്ക​ള്‍, കു​ട്ടി​ക​ള്‍, പ്ര​മേ​ഹം, വൃ​ക്ക​രോ​ഗം, ഹൃ​ദ്രോ​ഗം മു​ത​ലാ​യ രോ​ഗ​മു​ള്ള​വ​ര്‍ എ​ന്നി​വ​ര്‍ക്ക് ചെ​റി​യ രീ​തി​യി​ല്‍ സൂ​ര്യാ​ത​പ​മേ​റ്റാ​ല്‍ പോ​ലും ഗു​രു​ത​ര​മാ​യ സ​ങ്കീ​ര്‍ണ​ത​ക​ള്‍ ഉ​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യു​ണ്ട്.


എ​ന്താ​ണ്​ സൂ​ര്യാ​ത​പം


അ​ന്ത​രീ​ക്ഷ​താ​പം നി​ശ്ചി​ത പ​രി​ധി​ക്ക​പ്പു​റം ഉ​യ​ര്‍ന്നാ​ല്‍ മ​നു​ഷ്യ​ശ​രീ​ര​ത്തി​ലെ താ​പ​നി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങ​ള്‍ ത​ക​രാ​റി​ലാ​വു​ക​യും ശ​രീ​ര​ത്തി​ലു​ണ്ടാ​വു​ന്ന താ​പം പു​റ​ത്തേ​ക്ക് ക​ള​യാ​ന്‍ ത​ട​സ്സം നേ​രി​ടു​ക​യും ചെ​യ്യും. ഇ​തോ​ടെ ശ​രീ​ര​ത്തി​​െന്‍റ പ​ല നി​ര്‍ണാ​യ​ക പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും ത​ക​രാ​റി​ലാ​യേ​ക്കാം. ഈ ​അ​വ​സ്ഥ​യാ​ണ് സൂ​ര്യാ​ത​പം.

കൂ​ടു​ത​ല്‍ സ​മ​യം വെ​യി​ല​ത്ത് ജോ​ലി ചെ​യ്യു​ന്ന​വ​രി​ല്‍ നേ​രി​ട്ട് വെ​യി​ല്‍ ഏ​ല്‍ക്കു​ന്ന ശ​രീ​ര​ഭാ​ഗ​ങ്ങ​ള്‍ സൂ​ര്യാ​ത​പ​മേ​റ്റ് ചു​വ​ന്ന് തു​ടി​ക്കു​ക​യും വേ​ദ​ന​യും പൊ​ള്ള​ലും ഉ​ണ്ടാ​കു​ക​യും ചെ​യ്യാം. ഇ​വ​ര്‍ ഡോ​ക്ട​റെ ക​ണ്ട് ഉ​ട​ന​ടി ചി​കി​ത്സ തേ​ട​ണം. പൊ​ള്ളി​യ കു​മി​ള​ക​ള്‍ ഉ​ണ്ടെ​ങ്കി​ല്‍ പൊ​ട്ടി​ക്ക​രു​ത്. അ​ന്ത​രീ​ക്ഷ​ത്തി​ലെ ചൂ​ട് കൂ​ടു​മ്ബോ​ള്‍ ശ​രീ​രം കൂ​ടു​ത​ലാ​യി വി​യ​ര്‍ക്കു​ക​യും ജ​ല​വും ല​വ​ണ​ങ്ങ​ളും ന​ഷ്​​ട​പ്പെ​ട്ട് പേ​ശി​വ​ലി​വ് അ​നു​ഭ​വ​പ്പെ​ടു​ക​യും ചെ​യ്യും. ഉ​പ്പി​ട്ട ക​ഞ്ഞി​വെ​ള്ളം, നാ​ര​ങ്ങാ​വെ​ള്ളം, ക​രി​ക്കി​ന്‍വെ​ള്ളം തു​ട​ങ്ങി​യ​വ ധാ​രാ​ള​മാ​യി കു​ടി​ച്ച്‌ വി​ശ്ര​മി​ക്കു​ക​യും ആ​രോ​ഗ്യ​സ്ഥി​തി മെ​ച്ച​പ്പെ​ട്ടി​ല്ലെ​ങ്കി​ല്‍ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടു​ക​യും വേ​ണം. അ​ധി​കം വെ​യി​ല്‍ ഏ​ല്‍ക്കാ​തി​രി​ക്കാ​ന്‍ ശ്ര​ദ്ധി​ക്ക​ണം. തി​ണ​ര്‍പ്പ് ബാ​ധി​ച്ച ശ​രീ​ര​ഭാ​ഗ​ങ്ങ​ള്‍ എ​പ്പോ​ഴും ഈ​ര്‍പ്പ​ര​ഹി​ത​മാ​യി സൂ​ക്ഷി​ക്ക​ണം.


വ​ള​രെ ഉ​യ​ര്‍ന്ന ശ​രീ​ര​താ​പം, വ​റ്റി​വ​ര​ണ്ട്​ ചു​വ​ന്നു​ചൂ​ടാ​യ ശ​രീ​രം, ശ​ക്തി​യാ​യ ത​ല​വേ​ദ​ന, ത​ല​ക​റ​ക്കം, മ​ന്ദ​ഗ​തി​യി​ലു​ള്ള നാ​ഡി​മി​ടി​പ്പ്, മാ​ന​സി​കാ​വ​സ്ഥ​യി​ലു​ള്ള മാ​റ്റ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യും ഇ​തി​നെ​തു​ട​ര്‍ന്നു​ള്ള അ​ബോ​ധാ​വ​സ്ഥ​യും സൂ​ര്യാ​ത​പം മൂ​ലം ഉ​ണ്ടാ​യേ​ക്കാം.
ഉ​ട​ന്‍ത​ന്നെ ഡോ​ക്ട​റു​ടെ സേ​വ​നം ല​ഭ്യ​മാ​ക്ക​ണം.


സൂ​ര്യാ​ത​പ​െ​ത്ത​ക്കാ​ള്‍ കു​റ​ച്ചു​കൂ​ടി കാ​ഠി​ന്യം കു​റ​ഞ്ഞ അ​വ​സ്ഥ​യാ​ണ് ശ​രീ​ര താ​പ​ശോ​ഷ​ണം. ക​ന​ത്ത ചൂ​ടി​നെ തു​ട​ര്‍ന്ന് ശ​രീ​ര​ത്തി​ല്‍നി​ന്ന് ധാ​രാ​ളം ജ​ല​വും ല​വ​ണ​ങ്ങ​ളും വി​യ​ര്‍പ്പി​ലൂ​ടെ ന​ഷ്​​ട​പ്പെ​ടു​ന്ന​തി​നെ തു​ട​ര്‍ന്ന് ഉ​ണ്ടാ​കു​ന്ന അ​വ​സ്ഥ​യാ​ണി​ത്. ക്ഷീ​ണം, ത​ല​ക​റ​ക്കം, ത​ല​വേ​ദ​ന, പേ​ശി​വ​ലി​വ്, ഒാ​ക്കാ​ന​വും ഛര്‍ദി​യും, അ​സാ​ധാ​ര​ണ വി​യ​ര്‍പ്പ്, ക​ഠി​ന​ദാ​ഹം, മൂ​ത്ര​ത്തി​​െന്‍റ അ​ള​വ് തീ​രെ കു​റ​യു​ക​യും ക​ടും​മ​ഞ്ഞ നി​റ​മാ​കു​ക​യും ചെ​യ്യു​ക, ബോ​ധ​ക്ഷ​യം എ​ന്നി​വ​യാ​ണ് ല​ക്ഷ​ണ​ങ്ങ​ള്‍. ശ​രി​യാ​യ രീ​തി​യി​ല്‍ ചി​കി​ത്സി​ച്ചി​ല്ലെ​ങ്കി​ല്‍ താ​പ​ശോ​ഷ​ണം സൂ​ര്യാ​ത​പ​ത്തി​​െന്‍റ അ​വ​സ്ഥ​യി​ലേ​ക്ക് മാ​റി​യേ​ക്കാം.


കടപ്പാട്: മാധ്യമം 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment