സ്വര്‍ഗംകുന്ന് - കള്ളാടി തുരങ്കപ്പാത: പശ്ചിമഘട്ട സംരക്ഷണ സമിതി ഹരിത ട്രിബ്യൂണലിലേക്ക്




കോഴിക്കോട്: ജില്ലയിലെ കോടഞ്ചേരി പഞ്ചായത്തില്‍പ്പെട്ട സ്വര്‍ഗംകുന്നില്‍ നിന്നു  വയനാട്ടിലെ മേപ്പാടി പഞ്ചായത്ത് പരിധിയിലുള്ള കള്ളാടി വരെ നീളുന്ന തുരങ്കം ഉള്‍പ്പെടുന്ന ആനക്കാംപൊയില്‍-മേപ്പാടി ചുരം ബദല്‍ പാത പദ്ധതിക്കെതിരെ പശ്ചിമഘട്ട സംരക്ഷണ സമിതി.സംസ്ഥാന ഭരണകൂടത്തിന്റെ കോര്‍പറേറ്റ് വികസന അജന്‍ഡയുടെ ഭാഗമായ തുരങ്കപ്പാത പദ്ധതി നിര്‍വഹണം തടയുന്നതിനു ഹരിത ട്രിബ്യൂണിലിനെ സമീപിക്കുമെന്നു സമിതി ഭാരവാഹികളായ വര്‍ഗീസ് വട്ടേക്കാട്ടില്‍, എ.എന്‍.സലിംകുമാര്‍, കെ.വി.പ്രകാശ്, പി.സി.സുരേഷ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 


വയനാട് ജില്ലാ ഭരണകൂടമോ ജില്ലയില്‍നിന്നുള്ള ജനപ്രതിനിധികളോ സാമൂഹിക സംഘടനകളോ ആവശ്യപ്പെടാത്തതാണ് തുരങ്കപ്പാത പദ്ധതി.കോഴിക്കോട്,കണ്ണൂര്‍ ജില്ലാകളിലെ വ്യവസായ ലോബികളും സഹായികളായ രാഷ്ട്രീയ കൂട്ടുകെട്ടും ചേര്‍ന്നു തയാറാക്കിയ പദ്ധതിയാണിത്.കെ.റെയില്‍,വിഴിഞ്ഞം പദ്ധതികള്‍ക്കാവ ശ്യമായ പ്രകൃതിവിഭവ ശേഖരണമാണ് തുരങ്കപ്പാത പദ്ധതിയിലൂടെ തത്പരകക്ഷി കള്‍ ലക്ഷ്യമിടുന്നത്. 


ഡി.പി.ആര്‍.തയാറാക്കാതെയും സാങ്കേതിക പഠനം നടത്താതെയും  വനം- പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിക്കു അപേക്ഷിക്കാതെയുമാണ് തുരങ്കപ്പാത പ്രൊജക്ട് ലോഞ്ചിംഗ് മുഖ്യമന്ത്രി നിര്‍വഹിച്ചത്.പിന്നാേക്ക ജില്ലകളുടെ ത്വരിത വികസനത്തിനു കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച ആസ്പിരേഷണല്‍ ഡിസ്ട്രിക്ട് പ്രോഗ്രാമില്‍ ഉള്‍പ്പെട്ട 120 ജില്ലകളില്‍ കേരളത്തില്‍നിന്നുള്ള ഏക ജില്ലയാണ് വയനാട്.ആസ്പിരേഷണല്‍ ഡിസ്ട്രിക്ട് പ്രോഗ്രാം മറയാക്കി നിര്‍മാണത്തിനു ആവശ്യമായ കേന്ദ്രാനുമതികള്‍ നേടാമെന്നാണ് തുരങ്കപ്പാത പദ്ധതിക്കു പിന്നിലുള്ള വരുടെ കണക്കുകൂട്ടല്‍.


വയനാട് തുരങ്കപ്പാതയെന്ന പേരും ജില്ലയുടെ സ്വപ്‌ന പദ്ധതിയെന്ന വ്യാഖ്യാനവും ദുരൂഹമാണ്.പദ്ധതിയെക്കുറിച്ചു വ്യക്തമായ ധാരണ വയനാട് ജില്ലാ ഭരണകൂട ത്തിനില്ല.ജില്ലയിലെ ഒരു വകുപ്പിന്റെ പക്കലും പദ്ധതിയുമായി ബന്ധപ്പെട്ട ഫയല്‍ ലഭ്യ മല്ല.വയനാട്ടില്‍ തുരങ്കപ്പാത എത്തുന്നിടത്തുനിന്നു പ്രധാന റോഡിലേക്കു 1.8 കിലോ മീറ്റര്‍ പാത നിര്‍മിക്കണമെന്ന അറിയിപ്പു മാത്രമാണ് പൊതുമരാമത്ത് ജില്ലാ മേധാവി യുടെ കാര്യാലയത്തിലുള്ളത്.പദ്ധതി പ്രവര്‍ത്തനങ്ങള്‍ കോഴിക്കോട് പി.ഡബ്ല്യു.ഡി ക്കു കീഴിലാക്കിയത് വസ്തുകള്‍ വയനാട്ടുകാര്‍ എളുപ്പം അറിയരുതെന്ന ഗൂഢ ലക്ഷ്യത്തോടെയാണ്.മുഖ്യമന്ത്രി പ്രഖ്യാപിച്ച വയനാട് പാക്കേജ് തുകയില്‍നിന്നു ആയിരം കോടി രൂപ തുരങ്കപ്പാത നിര്‍മാണത്തിനു നീക്കിവെച്ചതും ആസൂത്രിത മായാണ്.ആദിമവാസികളും തൊഴിലാളികളും അടക്കം ജനവിഭാഗങ്ങളുടെ സാമ്പ ത്തിക,സാമൂഹിക പുരോഗതിക്കുതകുന്ന പദ്ധതികള്‍ക്കായി വിനിയോഗിക്കേണ്ട പണമാണ് തുരങ്കപ്പാതയ്ക്കായി ചെലവഴിക്കാന്‍ നീക്കം നടക്കുന്നത്. 


പശ്ചിമഘട്ട മലനിരകളില്‍ അതീവലോല പരിസ്ഥിതി സന്തുലനം നിലനില്‍ക്കുന്ന ചെമ്പ്രമല-വെള്ളരിമല ക്യാമല്‍ ഹംപ് കോംപ്ലക്‌സിന്റെ ഭാഗവും ചാലിയാറിന്റെ പ്രഭവ കേന്ദ്രവുമായ മലനിരകളിലൂടെയാണ് തുരങ്കം നിര്‍മിക്കേണ്ടത്.ഈ മലനിരയുടെ കിഴ ക്കന്‍ ചെരിവിലാണ് ഉരുള്‍പൊട്ടലുണ്ടായ പുത്തുമല പച്ചക്കാടും മുണ്ടക്കൈയും. സമൃദ്ധമായി മഴ പെയ്യുന്ന ഈ പ്രദേശത്തു മലയിടിച്ചിലും അപൂര്‍വതയല്ല.ജിയോള ജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സര്‍ക്കാരിനു  സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ മനുഷ്യരുടെ ഇടപെടല്‍ ഒഴിവാക്കണമെന്ന് നിര്‍ദേശിച്ച പ്രദേശത്താണ് തുരങ്കം നിര്‍മ്മാണം . ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സോണ്‍ ഒന്നിലും കസ്തൂരി രംഗന്‍ കമ്മിറ്റി റിപ്പോര്‍ ട്ടില്‍ നാച്യുറല്‍ ലാന്‍ഡ് സ്‌കേപ്പിലും ഉള്‍പ്പെടുത്തിയ പ്രദേശത്തു തുരങ്കം നിര്‍മ്മി ക്കാന്‍ ചിലര്‍ കാട്ടുന്ന താത്പര്യം വയനാടിന്റെ ഹിതത്തിനു നിരക്കുന്നതല്ല. 


മഴക്കാലങ്ങളില്‍ കോഴിക്കോടുനിന്നു വയനാട്ടിലേക്കും തിരിച്ചുമുള്ള യാത്രയില്‍ താമരശേരി ചുരത്തില്‍ വല്ലപ്പോഴും ഉണ്ടാകുന്ന തടസ്സങ്ങള്‍ പര്‍വതീകരിച്ചാണ് തുരങ്കപ്പാത യാഥാര്‍ഥ്യമാക്കാന്‍ തത്പര കക്ഷികള്‍ ശ്രമിക്കുന്നത്.തുരങ്കപ്പാത നിര്‍ മ്മിക്കുന്നതിനു പകരം മഴക്കാലത്തും  സുരക്ഷിതവുമായ യാത്ര സാധ്യമാക്കുന്ന തരത്തില്‍ ചുരപ്പാതയുടെ നിലവാരം മെച്ചപ്പെടുത്തുകയാണ് വേണ്ടത്.ചുരപ്പാത യിലെ മൂന്ന്, ആറ്, ഏഴ്, എട്ട് മുടിപ്പിന്‍ വളവുകളില്‍ റോഡ് മെച്ചപ്പെടുത്തുന്നതിനാ വശ്യമായ ഭൂമി വനം വകുപ്പ് വിട്ടുനല്‍കിയിട്ടുണ്ട്.ഒന്നാം മുടിപ്പിന്‍ വളവിനോടു ചേര്‍ന്നുള്ള സ്ഥലം സ്വകാര്യ കൈവശത്തിലാണ്.പാത ബലപ്പെടുത്തുന്നതിനു സ്ഥലം വിട്ടുനല്‍കാന്‍ ഉടമകളും തയാറാണ്.ഇക്കാര്യം മൂടിവെച്ചും ചുരം റോഡില്‍ കൃത്രിമ ഗതാഗത തടസ്സം സൃഷ്ടിച്ചും തുരങ്കപ്പാതയ്ക്കു അനുകൂലമായി ജന-മാധ്യമ പിന്തുണ ഉറപ്പുവരുത്താന്‍ ആസൂത്രിത നീക്കം നടക്കുന്നുണ്ട്.ഇക്കാര്യങ്ങള്‍ ഹരിത ട്രിബ്യൂണലിനു നല്‍കുന്ന ഹരജിയില്‍ ഉള്‍പ്പെടുത്തും.തുരങ്കപ്പാതയുടെ പാരിസ്ഥി തിക ഭവിഷ്യത്തുകള്‍ സംബന്ധിച്ചു ജനങ്ങള്‍ക്കിടിയില്‍ ബോധവത്കരണം നടത്തു മെന്നും സമിതി ഭാരവാഹികള്‍ പറഞ്ഞു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment