ലോക്ക് ഡൗണിൽ നൂറ് മേനി വിളയിച്ച് പരിസ്ഥിതി പ്രവർത്തകനായ അദ്ധ്യാപകൻ




അടൂർ: ലോക്ക് ഡൗൺ കാലയളവിൽ അമ്പത് സെൻ്റിൽ നൂറ്മേനി വിളയിച്ച് പരിസ്ഥിതി പ്രവർത്തകനായ അദ്ധ്യാപകൻ. അടൂർ മണ്ണടി പള്ളീനഴികത്ത് അവിനാഷാണ് നൂറ്മേനി വിളയിച്ചത്. സംസ്കൃതം ശാസ്ത്രി ബിരുദധാരിയായ അവിനാഷ് കിളിമാനൂരിൽ സംസ്കൃതം അദ്ധ്യാപകനും പശ്ചിമഘട്ട സംരക്ഷണ സമിതി പത്തനംതിട്ട ജില്ലാ പ്രസിഡൻ്റ് കൂടിയാണ്. 


കോവിഡ് മഹാമാരി മൂലം സ്കൂൾ അടച്ച് ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോഴോണ് കൃഷി എന്ന ആശയം ഉടലെടുത്തത് കൃഷി വകുപ്പ് അസി.ഡയറക്ടർ കെ.എസ് പ്രദീപിൻ്റെ നിർദ്ദേശം അനുസരിച്ച് വർഷങ്ങളായി ടാപ്പിങ്ങ് ചെയ്യാതെ ഇട്ടിരുന്ന റബ്ബർ മരങ്ങൾ മുറിച്ച് മാറ്റി ബന്ധുവായ ദാമോദരനിൽ നിന്നും ഹരികുമാറിൽ നിന്നും കൃഷിയുടെ ബാലപാഠങ്ങൾ പഠിച്ച് എസ്കവേറ്റർ ഉപയോഗിച്ച് കൃഷിഭൂമി തയ്യാറാക്കി ചാണകം, ചകിരിച്ചോർ, കുമ്മായം, തുടങ്ങിയ ജൈവവളങ്ങൾ ഉപയോഗിച്ചാണ് കൃഷി. പാവൽ, പടവലം, വെണ്ട, തക്കാളി, പയർ, മുളക്, നിത്യവഴുതന, കോവൽ അഞ്ച് ഇനം വാഴകൾ, മുരിങ്ങ, അഗസത്യചീര, കുമ്പളം, മത്തൻ, വെള്ളരി, ചേന, ചേമ്പ്, കാച്ചിൽ തെങ്ങ്, വിവിധ ഇനത്തിൽപ്പെട്ട പ്ലാവ്, മാവ്, റംബുട്ടാൻ, തായ്ലാൻ്റ് പേര, റഡ്ലേഡിഓമ, മുന്തിരി, ഫ്ലാഷൻ ഫ്രൂട്ട്, കരിമഞ്ഞൾ വിവിധ ഇനം മരച്ചീനികൾ എന്നിവ ഇടകലർത്തി വളർത്തുന്നു. 


കൃഷി വകുപ്പ് അസി. ഡയറക്ടർ കെ.എസ് പ്രദീപിൻ്റെ നിർദ്ദേശം അനുസരിച്ച് കൃത്യമായ അകലത്തിൽ ശാസ്ത്രീയത പാലിച്ച് വളർത്തുന്ന വാഴകളാണ് ഇവിടുത്തെ പ്രധാന ആകർഷണം. തെങ്ങും, വാഴയും നടുന്നത് ഒഴിച്ച് കൂലിയ്ക്ക് ആളിനെ വിളിക്കാതെ സ്വന്തമായണ് കൃഷിയും പരിപാലനവും. സുഭിക്ഷ കേരളം പദ്ധതി പ്രകാരം കൃഷിഭവനിൽ അപേക്ഷ നൽകിയെങ്കിലും ആനുകൂല്യങ്ങൾ ഒന്നും ലഭിച്ചിട്ടില്ലന്ന് അവിനാഷ് പറയുന്നു. 


കഴിഞ്ഞ മഴയിൽ 200 മൂട്മരച്ചീനിയ്ക്ക് ഭാഗികമായി നാശം സംഭവിച്ചിരുന്നു.  തക്കാളി കൃഷിയിലും മുളക്കുകൃഷിയിലുമുള്ള കീടങ്ങളുടെ ആക്രമണം അൽപ്പം വിഷമമുണ്ടാക്കിയെന്ന് അവിനാഷ് പറയുന്നു. കോവിഡ്മാറി സ്കൂൾ തുറന്നാലും കൃഷി കൂടുതൽ സ്ഥലത്തേക്ക്  വ്യാപിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കൃഷിയക്ക് സഹായിയായി അവിനാഷിൻ്റെ ഭാര്യയും തുവയൂർ സൗത്ത് ഡബ്ല്യു എൽ. പി. സ്കൂളിലെ അദ്ധ്യാപികയുമായ സിമിയും മക്കളായ അദ്വൈതും, അനുരുദ്ധും ഒപ്പമുണ്ട്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment