ബഹു.ലോകായുക്തയുടെ ഉത്തരവ് പാണ്ഡവൻ പാറക്ക് രക്ഷാ കവചമാകും




പത്തുവർഷത്തെ നിരന്തര പോരാട്ടത്തിനൊടുവിൽ ചരിത്ര സ്മാരകമായ പാണ്ഡവൻ പാറയുടെ തൊട്ടടുത്തുള്ള ലാേകാ യുക്ത് ഒരേക്കറോളം വരുന്ന പാറക്കുളം(പഴയ അടുപ്പു കൂട്ടി പാറ)സംരക്ഷിക്കാൻ അവസരം ഒരുങ്ങുകയാണ്.അടുപ്പു കൂട്ടി പാറ പൊട്ടിച്ചെടുത്ത് കുഴിയാക്കിയ കുളത്തെ തന്നെ  ഉപയോഗിച്ചു വരികയായിരുന്നു ക്വാറി മുതലാളിമാർ.ഡെൽറ്റ എം സാൻഡ് എന്ന സ്ഥാപനം നടത്തുന്ന പാറമടയിലേക്ക് ദിവസവും നൂറുകണക്കിന് ടാങ്കർ വെള്ളം മോഷ്ടിച്ചു കടത്തു കയായിരുന്നു.ഇതിനെ തടയാൻ വിവിധ വകുപ്പുകൾ മടിച്ചു നിന്നു .

 

റവന്യൂ സെക്രട്ടറിയെയും തിരുവനന്തപുരം ജില്ലാ കളക്ടറെ യും നെയ്യാറ്റിൻകര തഹസിൽദാരെയും വില്ലേജ് പഞ്ചായത്ത് അധികാരികളെയും ഭൂജല വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീ യറിയെയും പ്രതിചേർത്തുകൊണ്ട് തണൽ വേദി ഫയൽ ചെയ്ത ഹർജിയിൽ സർക്കാർ അഭിഭാഷകർ ക്വാറിക്കാർ ക്കൊപ്പം ചേരാൻ മടിച്ചില്ല.ശക്തമായ തെളിവുകളും വിവരാവ കാശം രേഖകളും കോടതിയിൽ ഹാജരാക്കുവാൻ തണൽ വേദിയുടെ ഉണ്ണികൃഷ്ണൻ സജീവമായിരുന്നു.ഇന്ദിരാ ചാരിറ്റ ബിൾ ട്രസ്റ്റ് അധികാരി(ഡോ.ബിജു രമേശ്)ഡെൽറ്റ എം സാൻ ഡ് (തോമസ് ഫിലിപ്പ്)നിരത്തിയ പൊള്ളയായ വാദമുഖങ്ങൾ തിരിച്ചടിയായി.ലോകായുക്ത് നീതിക്കായി നിലപാടു കൈ കൊണ്ടു .

 

ഹൈക്കോടതിയിൽ മുൻകാലങ്ങളിൽ തണൽ വേദി ഫയൽ ചെയ്ത കേസുകൾ എടുത്തു പറഞ്ഞുകൊണ്ട്.ബഹു.ലോകാ യുക്ത് മൂന്നു മാസത്തെ സമയത്തിനുള്ളിൽ ബന്ധപ്പെട്ട അധി കാരികൾ സർക്കാർ വസ്തുവായ പാറക്കുളം അളന്ന് വേലി കെട്ടി സംരക്ഷിച്ച റിപ്പോർട്ട് ചെയ്യണം എന്നു വിധിച്ചു.തണൽ വേദിക്കുവേണ്ടി അഡ്വ:ബാബു പോത്തൻകോട് ഹാജരായി.

 

കേരള നദി സംരക്ഷണ സമ്മതിയുടെയും തണൽ വേദിയുടെ യും പ്രവർത്തകൻ ശ്രീ ഉണ്ണികൃഷ്ണൻ നടത്തിയ പോരാട്ട മാണ് രാഷ്ട്രീയ-ഉദ്യോഗസ്ഥരുടെ പ്രിയപെട്ട ഡെൽറ്റ എം സാന്റ് സ്ഥാപനത്തിന്റെ നിയമ ലംഘനത്തിന് തടയിടുവാൻ അവസരം ഒരുങ്ങിയത്.

 

തണൽ വേദിയുടെ പ്രവർത്തകൻ ശ്രീ.ഉണ്ണികൃഷ്ണന് അഭിവാദനങ്ങൾ.

 

ഗ്രീൻ റിപ്പോർട്ടർ :

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment