തെ​ന്മ​ല ഡാ​മി​ലെ ജ​ല​നി​ര​പ്പ് ഉയരുന്നു; ഇന്ന് ഷട്ടറുകൾ തുറന്നേക്കും




തെ​ന്മ​ല പ​ര​പ്പാ​ര്‍ ഡാ​മി​ലെ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്ന​തി​നാ​ല്‍ ഷ​ട്ട​റു​ക​ള്‍ ഇന്ന് (വെ​ള്ളി​യാ​ഴ്ച) തു​റ​ക്കാ​ന്‍ സാ​ധ്യ​ത. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് ജ​ല​നി​ര​പ്പ് 111.50 മീ​റ്റ​റാ​ണ്. 116.78 മീ​റ്റ​റാ​ണ്​ പ​ര​മാ​വ​ധി സം​ഭ​ര​ണ​ശേ​ഷി. ഡാം ​പ്ര​ദേ​ശ​ത്ത് വ്യാ​ഴാ​​ഴ്​​ച മ​ഴ ദു​ര്‍​ബ​ല​മാ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച​ത്തെ മ​ഴ​യു​ടെ അ​ള​വു​കൂ​ടി പ​രി​ഗ​ണി​ച്ച്‌ ഉ​ച്ച​ക്ക് 12ന് ​ഷ​ട്ട​ര്‍ തു​റ​ക്കാ​നാ​ണ് തീ​രു​മാ​നം.


സ്പി​ല്‍​വേ​യി​ലെ മൂ​ന്നു ഷ​ട്ട​റു​ക​ളും അ​ഞ്ച്​ സെന്‍റി​മീ​റ്റ​ര്‍ വീ​ത​മാ​ണ് ഉ​യ​ര്‍​ത്തി വെ​ള്ളം ക​ല്ല​ട​യാ​റ്റി​ലൂ​ടെ ഒ​ഴു​ക്കു​ന്ന​ത്. ഡാ​മിെന്‍റ വൃ​ഷ്​​ടി​പ്ര​ദേ​ശം ഉ​ള്‍​പ്പെ​ടു​ന്ന ശെ​ന്തു​രു​ണി-​പൊ​ന്മു​ടി വ​ന​മേ​ഖ​ല​യി​ല്‍ ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി ശ​ക്ത​മാ​യ മ​ഴ തു​ട​രു​ക​യാ​ണ്.  അ​പ​ക​ട​നി​ല​യി​ലേ​ക്ക് വെ​ള്ളം സം​ഭ​ര​ണ​മാ​യി​ല്ലെ​ങ്കി​ലും അ​ടു​ത്ത തു​ലാ​വ​ര്‍​ഷ മ​ഴ​കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഷ​ട്ട​ര്‍ തു​റക്കാനുള്ള തീരുമാനം.


കാ​ല​വ​ര്‍​ഷം ആ​രം​ഭി​ച്ച​തു മു​ത​ല്‍ ഡാ​മി​ലെ വെ​ള്ളം ക്ര​മീ​ക​രി​ച്ച​തി​നാ​ല്‍ ഇ​തു​വ​രേ​ക്കും ആ​ശ​ങ്ക​ക്ക് ഇ​ട​യാ​യി​ട്ടി​ല്ല. ര​ണ്ടു ജ​ന​റേ​റ്റ​റു​ക​ളി​ല്‍ ഒ​രെ​ണ്ണം വൈ​ദ്യു​തി ഉ​ല്‍​പാ​ദി​പ്പി​ക്കു​ന്നു​ണ്ട്. ആ​റ്റി​ല്‍ കൂ​ടു​ത​ല്‍ വെ​ള്ളം ഉ​യ​രു​ന്ന​തി​നാ​ല്‍ തീ​ര​ത്തു​ള്ള​വ​ര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും കെ.​ഐ.​പി അ​ധി​കൃ​ത​ര്‍ മു​ന്ന​റി​യി​പ്പു ന​ല്‍​കി.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment