കേരളത്തിൽ ചൂട് 54 ഡിഗ്രിയും കടക്കും !




അത്യുഷ്ണത്തിന്റെയും

വരൾച്ചയുടെയും പിടിയിലെയ്ക്ക് കേരളം. ഭാഗം 4

കണ്ണൂര്‍ ജില്ലയിലെ ചില മേഖലകളിലും കോട്ടയത്തു ചിലയിട ങ്ങളിലും 54 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ ചൂട് അനുഭവപ്പെ ടുന്നതയാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ അറിയിപ്പ്. ഇടുക്കിയും വയനാടും ഒഴികെയുള്ള എല്ലായിടത്തും താപ സൂചിക 40 നും 45നും ഇടയിലാണ്.

തിരുവനന്തപുരം ജില്ലയിലെ ചില പ്രദേശങ്ങളില്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും സൂര്യാഘാതത്തിനും വരെ കാര ണമാകുന്ന തരത്തില്‍ ചൂട് കൂടുതലാണെന്നാണ് കണ്ടെത്ത ല്‍.54 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് പ്രദേശങ്ങളില്‍ അനുഭവപ്പെടുന്ന താപനില.

ദുരന്ത നിവാരണ അതോറിറ്റി സംസ്ഥാനത്ത് താപസൂചിക പ്രസിദ്ധീകരിച്ചു .അന്തരീക്ഷ ഊഷ്മാവിനോടൊപ്പം അന്തരീ ക്ഷത്തിലെ ഈര്‍പ്പവും സംയുക്തമായി ഉണ്ടാക്കുന്ന ചൂടിനെ സൂചിപ്പിക്കുന്ന അളവാണ് താപ സൂചിക(Heat Index).ഇതു പ്രകാരം കോഴിക്കോടും തിരുവനന്തപുരത്തും കൊടും ചൂടാണ് അനുഭവപ്പെടുന്നത്.

സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ സൂര്യാഘാത സാധ്യതയെന്ന് ദുരന്ത നിവാരണ വകുപ്പ്. ദുരന്ത നിവാരണ വകുപ്പ് പ്രസിദ്ധീ കരിച്ച താപസൂചിക ഭൂപട പ്രകാരമാണ് സൂര്യാഘാത മുന്നറി യിപ്പ്.കണ്ണൂർ,കോഴിക്കോട്,എറണാകുളം,കോട്ടയം,ആലപ്പുഴ, കൊല്ലം,തിരുവനന്തപുരം ജില്ലകളിലാണ് സൂര്യാഘാത സാധ്യത യുള്ളത്.

ഉത്തരേന്ത്യയിലെ എതിർ ചക്രവാതച്ചുഴി കാരണം ചൂട് കൂടിയ വായും ഇങ്ങോട്ട് നീങ്ങിയതാണ് കേരളത്തിലെ കടുത്ത ചൂടിന് കാരണം എന്ന് വിധക്തർ പറയുന്നു.

 

കേരളത്തിന്റെ പഴയ കാലത്തെ(1950 മുതൽ 50 വർഷം) ശരാശരി ഉയർന്ന ഊഷ്മാവ് 33 ഡിഗ്രിയും കുറഞ്ഞ ശരാശരി 20 ഡിഗ്രിയുമായിരുന്നു.1961-നും 2003-നും ഇടയിൽ കേരള ത്തിലെ ശരാശരി വാർഷിക താപനില 0.8 ഡിഗ്രി സെന്റിഗ്രേഡ് വർധിച്ചു.കുറഞ്ഞ താപനില 0.2 ഡിഗ്രിയും.അങ്ങനെ ശരാശരി 0.5 ഡിഗ്രി സെന്റിഗ്രേഡ് കൂടിയതായി ഇന്ത്യൻ കാലാ വസ്ഥാ വകുപ്പിന്റെ റിപ്പോർട്ടു പറയുന്നു.പക്ഷെ വേനൽ കാലത്ത് അനുഭവപ്പെടുന്ന ചൂടിന്റെ തോത് 41 ഡിഗ്രിയും കട ന്നിരിക്കുന്നു.പഴയതിൽ നിന്ന് 10 ഡിഗ്രിയുടെ എങ്കിലും മാറ്റം അനുഭവപ്പെടുകയാണ്.

2004 ഫെബ്രുവരി,മാർച്ച് മാസങ്ങളിൽ പാലക്കാട്ട് 40 ഡിഗ്രി സെന്റിഗ്രേഡ് വരെ ഉയർന്നു.ഏറ്റവും ഉയർന്ന താപനില 41ഡിഗ്രി സെന്റി ഗ്രേഡായത് 1950 ഏപ്രിൽ 26-നാണ്.1987- കേരളത്തിലെ ഏറ്റവും ചൂടേറിയ വർഷമെന്ന് പഠനം പറയുന്നു.ഈ കണക്കുകളെ മറികടക്കുന്ന തരത്തിലാണ് കേരളം ഇന്നു കത്തി കാളുന്നത്.

അന്തരീക്ഷ ഊഷ്മാവിലെ വർധനക്കു സഹായകരമാകും വിധം കാടുകളും തണലുകളും നഷ്ടപ്പെട്ടു.വയലുകളും മറ്റു തണ്ണീർതടങ്ങളും കുറഞ്ഞു.കടൽ ചൂടു കൂടി.ടാറിട്ട റോഡു കൾ,കോൺക്രീറ്റ് നിർമാണം(വിശിഷ്യാ ഗ്ലാസ് പൊതിഞ്ഞ കെട്ടിടവും ട്രസ്സ് മേൽക്കൂരയും),വർധിച്ച ശീതികരണികളും മാലിന്യങ്ങളും കാടുകൾ കത്തുന്നതും അന്തരീക്ഷത്തെ തീ കനലാക്കുകയാണ്.ഇതിന്റെ തുടർച്ചയായി കൂടുതലളവിൽ ബാഷ്പീകരണവും വമ്പൻ മേഘങ്ങളും ഉണ്ടാകും(കൂമ്പാര മേഘം).അത്തരം മേഘങ്ങൾ പെരുമഴയിൽ കേരളത്തെ ബുദ്ധിമുട്ടിക്കാൻ ശ്രമിക്കും.ഇതിനെ ഒക്കെ പരിഗണിക്കാത്ത വികസന വാദികളാണ് നാട്ടിലെ ഭരണ യന്ത്രം തിരിക്കുന്നത് എന്നതാണ് നാടിന്റെ അവസ്ഥ !

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment