വടക്കൻ കേരളത്തിലെ ചൂട് 41.5 ഡിഗ്രി കടക്കും !




അത്യുഷ്ണത്തിന്റെയും

വരൾച്ചയുടെയും പിടിയിലെയ്ക്ക് കേരളം . ഭാഗം 3

 

ലോകത്തെ പുനരുപയോഗിക്കാവുന്ന ജലസ്രോതസ്സുകളുടെ ഏകദേശം 4% മാത്രമേ ഇന്ത്യയിലുള്ളൂ.ലോക ജന സംഖ്യയുടെ ഏതാണ്ട് 18% ഇന്ത്യക്കാരും.രാജ്യത്തെ ശുദ്ധജലത്തിന്റെ അടിസ്ഥാന ഉറവിടമായ 4,000 ബില്യൺ ക്യുബിക് മീറ്റർ(ബിസിഎം)ശരാശരി വാർഷിക മഴയാണ് രാജ്യത്തു ലഭിക്കുന്നത്.കേരളത്തിന്റെ സ്ഥിതി വ്യത്യസ്ഥ മാണ്.

 

കേരളത്തിന്റെ വാർഷിക മഴയുടെ അളവെടുത്താൽ ഒരാൾക്ക് ഒരു വർഷം ഏകദേശം 4500 ഘനമീറ്റർ വെള്ളം ലഭ്യ മാണ്.അതിനർത്ഥം 45 ലക്ഷം ലിറ്റർ വെള്ളം ഒരാൾക്ക് ഒരു വർഷം മഴയിലൂടെ കിട്ടുന്നുണ്ട് എന്നാണ്.ഓരോ ദിവസ വും12300 ലിറ്റർ വെളളം വീതം ഉപയോഗിക്കാൻ കഴിയും.ഇന്നത്തെ ഇന്ത്യക്കാരുടെ ശരാശരി ജല ലഭ്യത1900 ഘന മീറ്റർ.2025 ൽ അത് 1400 ഉം 2030 ൽ 1100 ഘ.മീറ്ററുമായി കുറയും.ഏറെ ജല ലഭ്യതയുള്ള കേരളത്തിൽ ഭൂഗർഭ ജല ശ്രോതസുകൾ പൊതുവെ കുറവാണ്.

 

ഭൂഗർഭ ജലം ഭൂമിയുടെ പുറംതോടിന്റെ ഉപരിതലത്തിൽ കാണപ്പെടുന്ന പ്രകൃതിദത്ത ശുദ്ധജല വിഭവമാണ്.അവ സാധാരണയായി അക്വിഫറുകൾ എന്നറിയപ്പെടുന്ന ഭൂഗർഭ രൂപീകരണത്തിലാണ് കാണപ്പെടുന്നത്.മനുഷ്യന്റെ പ്രവർത്തനങ്ങളിലും പരിസ്ഥിതി വ്യവസ്ഥകളുടെ പരിപാലനത്തിലും ഭൂഗർഭജലം ഒരു പ്രധാന പങ്ക് വഹിക്കുന്നു.

മഴവെള്ളം ഭൂമിയിലേക്ക് പതിക്കുകയും കുറച്ച് ജലം ഉപരിതല അരുവികളിലൂടെ നദികളിലേക്കും തടാകങ്ങളിലേ ക്കും ഒഴുകുമ്പോൾ മറ്റൊരു ഭാഗം ഭൂമിയിലേക്ക് നുഴഞ്ഞു കയറണം.ഈ ഫിൽട്ടർ ചെയ്ത ജലം ജലസംഭരണികൾ എന്ന് വിളിക്കപ്പെടുന്നവയിൽ ശേഖരിക്കപ്പെടുന്നു.നദികൾക്കും മഞ്ഞു മലകൾക്കും താഴെ ഭൂഗർഭ ജലം ഉണ്ട് .

 

കേരളത്തിലെ ഭൂഗർഭജല സാധ്യത രാജ്യത്തെ മറ്റു പല സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ്.ഇതിനു കാരണം കേരളത്തിലെ പാറയുടെ പ്രത്യേകതയും(ക്രിസ്റ്റലിൻ പാറ).കാസര്‍കോട് ജില്ലയാണ് ഭൂഗര്‍ഭ ജല ഉപോഗ ത്തില്‍ മുന്നില്‍,ഏറ്റവും കുറവ് ഉപയോഗം വയനാട്ടിലും.പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ താലൂക്കിലാണ് ഭൂഗര്‍ഭജല വിതാനം ഏറ്റവും താഴുന്നതായി കണ്ടെത്തിയിരിക്കുന്നത്.

 

കേന്ദ്ര ജലവിഭവ വകുപ്പിന്റെ റിപ്പോര്‍ട്ടനുസരിച്ച് ഗോവ ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലെയും ഭൂഗര്‍ഭ ജലത്തി ല്‍ മാലിന്യം കലര്‍ന്നിരിക്കുന്നു.കേരളത്തിലെ മുഴുവന്‍ ജില്ലകളിലും ഭൂഗര്‍ഭജലത്തില്‍ ഭൗമ മാലിന്യങ്ങളായ ഇരുമ്പി ന്റെയും11 ജില്ലകളില്‍ നൈട്രേറ്റിന്റെയും അംശം കണ്ടെത്തിയിട്ടുണ്ട്.പാലക്കാട് ജില്ലയുടെ പലഭാഗത്തും ഫ്ളൂറൈഡി ന്റെ അംശം ഉയര്‍ന്ന തോതില്‍ കണ്ടെത്താനായി.ബാക്ടീരിയയുടെ സാന്നിധ്യം ഉണ്ടാകുന്നതിലൂടെ ആലപ്പുഴ ജില്ല യിലെ തീരപ്രദേശത്തുള്ള ഭൂഗര്‍ഭജലം മലിനീകരിക്കപ്പെട്ടതാണെന്ന് കേന്ദ്ര ഭൂഗര്‍ഭജല ബോര്‍ഡ് പറയുന്നു.ഭൂഗർഭ ജല സന്തുലനം 5590 ഘ.മീറ്റർ.കുഴൽക്കിണറുകളാണ് കേരളത്തിലെ ഭൂഗർഭജലത്തിന്റെ പ്രധാന ഘടന.കുഴിച്ച കിണറുകൾക്ക് പരമാവധി 10 മുതൽ 15 മീറ്റർ വരെ ആഴമുണ്ട്,തീരപ്രദേശത്ത് 1 മുതൽ 2 മീറ്റർ വരെ വ്യാസവും ഇടനാട്ടിലും ഉയർന്ന പ്രദേശത്തും 2 മുതൽ 6 മീറ്റർ വരെ വ്യാസവുമുണ്ട്.കേരളത്തിൽ തുറന്ന കിണർ സാന്ദ്രത രാജ്യത്തെ ഏറ്റവും ഉയർന്നതാണ്.തീരദേശ മേഖലയിൽ ഒരു ചതുരശ്ര കിലോമീറ്ററിന് 200 കിണറുകളും,ഇടനാട്ടിൽ ഒരു ചതുരശ്ര കിലോമീറ്ററിന് 150 കിണറുകളും ഉയർന്ന ഭൂമിയിൽ ഒരു ചതുരശ്ര കിലോമീറ്ററിന് 70 കിണറുകളും.

 

ഭൂഗർഭ ജലത്തെ ആശ്രയിക്കാതെ മഴവെള്ളത്തെ മുൻ നിർത്തി ജല ലഭ്യത സാധ്യമാണ്.അതിനുതകുന്നതാണ് സംസ്ഥാനത്തിന്റെ ഭൂഘടന.ഇടനാട്ടിലും മലനാട്ടിലും ധാരാളം കുന്നുകളും താഴ്‌വാരങ്ങളും ചേർന്ന സംസ്ഥാനം. സമീപമുള്ള കുന്നിൻ ചെരിവുകളിൽ വീഴുന്ന വെള്ളം ഉപരിതലത്തിലൂടെയും ഭൂമിക്കുള്ളിലൂടെയും ഒഴുകി,താഴ്‌വാര ങ്ങളിലെ ജലനിരപ്പ് ഉയരുന്നു.അധിക ജലം ചെറിയ ചെറിയ കൈത്തോടുകളിലൂടെ ഒഴുകി,അരുവികളായി നദികളി ലെത്തിച്ചേരുന്നു.ഓരോ തോടിന്റെയും ഉത്സവം മുതൽ ഒരു യൂണിറ്റായി എടുത്തുകൊണ്ടുള്ള സംരക്ഷണ പ്രവർത്ത നങ്ങൾ നടത്തണം.ഇടനാട്ടിൽ 25 ഏക്കർ മുതൽ 250 ഏക്കർ വലിപ്പമുള്ള മൂവായിരത്തോളം ചെറുകിട ഏലാകളു ണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്.ഇതിന്റെ ഇന്നത്തെ അവസ്ഥ പരിതാപകരമായി.കുളങ്ങൾ,കിണറുകൾ, അനുയോജ്യമായ കൃഷിരീതികൾ,പാടങ്ങളിൽ നീണ്ട കാലത്തെ ജലസാന്നിധ്യം തുടങ്ങിയവ ഉപയോഗിച്ചു കൊണ്ട് മിക്കവാറും ഏലാകളിലും സ്വയംപര്യാപ്തമായ ഒരു ജലവിനിയോഗ രീതിയാണ് നിലവിലുണ്ടായിരുന്നു.ഓരോ ഏലാ യിൽനിന്നും ഉത്ഭവിക്കുന്ന തോട്ടിലെ വരൾച്ചകാല പ്രവാഹം നിലനിർത്തണം.എങ്കിൽ മാത്രമെ നദികളിൽ വരണ്ട മാസങ്ങളിൽ വെള്ളമുണ്ടാകൂ.കൃഷി രീതികളിലുണ്ടായ മാറ്റം,സ്വാഭാവിക സ്രോതസ്സുകളുടെ നാശം,മണ്ണൊലിപ്പ്, സസ്യാവരണത്തിന്റെ നാശം തുടങ്ങിയ പല കാരണങ്ങളാലും ചെറുകിട ഏലാകളുടെ സ്വയംപര്യാപ്തത നഷ്ടമാ യിരിക്കുന്നു.തോടുകൾ മഴയില്ലാത്ത കാലങ്ങളിൽ വരണ്ടു കിടക്കുന്ന കാഴ്ച സർവസാധാരണമാണ്.

 

തുടരും ...

 

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment