തോട്ടപ്പള്ളി ഖനനം: എൽഡിഎഫ് യോഗം പോലും ചേരാതെ സിപിഎം കൂട്ടുനിൽക്കുന്നു




ആലപ്പുഴ: തോട്ടപ്പള്ളിയില്‍ നടക്കുന്ന കരിമണല്‍ നീക്കം തുടങ്ങിയ ശേഷം ആലപ്പുഴ ജില്ലയില്‍ എല്‍ഡിഎഫ് യോഗം ചേരാത്തത് ദുരൂഹമാണെന്ന ആരോപണവുമായി സിപിഐ ജില്ലാ സെക്രട്ടറി ടിജെ ആഞ്ചലോസ്. തോട്ടപ്പള്ളി വിഷയം ഇടതുമുന്നണിയില്‍ ചര്‍ച്ചയാകാതിരിക്കുകയാണ് സിപിഎം ലക്ഷ്യമെന്നും ആഞ്ചലോസ് പറഞ്ഞു.


തോട്ടപ്പള്ളിയില്‍ കരിമണല്‍ ഖനനം തുടങ്ങിയത് മുതല്‍ ജില്ലയില്‍ എല്‍ഡിഎഫ് യോഗം വിളിക്കാന്‍ കണ്‍വീനര്‍ കൂടിയായ സിപിഎം ജില്ലാ സെക്രട്ടറി തയ്യാറായിട്ടില്ല. പൊതുമേഖലയുടെ പേര് പറഞ്ഞുള്ള കരിമണല്‍നീക്കം അടിമുടി ദുരൂഹമാണ്


എന്നാല്‍ സിപിഐയുടെ ആരോപണങ്ങള്‍ പൂര്‍ണ്ണമായി തള്ളുകയാണ് സിപിഎം. എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്യേണ്ട ഒരു വിഷയവും നിലവില്‍ ജില്ലയില്‍ ഇല്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആര്‍.നാസര്‍ വ്യക്തമാക്കി. തോട്ടപ്പള്ളി വിഷയത്തില്‍ ഇടത്‍മുന്നണിയില്‍ ആലോചിക്കാതെയാണ് സിപിഐ സമരം തുടങ്ങിയത്. സര്‍ക്കാരിന്‍റെ പ്രളയരക്ഷാനടപടികളെയാണ് സിപിഐ എതിര്‍ക്കുന്നത്. ആവശ്യമുണ്ടെങ്കില്‍ മാത്രം എല്‍ഡിഎഫ് യോഗം ചേരുമെന്നും സിപിഎം ജില്ലാ സെക്രട്ടറി വ്യക്തമാക്കി.


വലിയ തോതിൽ കരിമണൽ ഖനനം നടക്കുന്ന വേളയിലാണ് അതിന് യാതൊരു വിലയും കൽപ്പിക്കാതെ, പൊതുമേഖലയെ സഹായിക്കാനെന്ന പേരിൽ സിപിഎം ഇതിന് കൂട്ടുനിൽക്കുന്നത്. പ്രദേശത്തെ തകർക്കുന്ന കരിമണൽ ഖനനത്തിനെതിരെ സമരം ചെയ്യുന്നവരെയും എതിർക്കുന്ന സിപിഐ പോലുള്ള പാർട്ടികളെ ഉൾപ്പെടെ നിരാകരിച്ചാണ് സിപിഎം ഇതിന് കൂട്ടുനിൽക്കുന്നത്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment