ഒരു അസ്വാഭാവിക മഴക്കാലം കൂടി കടന്ന് പോകുന്നു




ഒക്ടോബർ 18 മുതൽ ആരംഭിച്ച് ഡിസംബർ 31-ന് അവസാനിക്കുന്ന കേരളത്തിന്റെ തുലാവർഷവും അസ്വാഭാവമായി മാറിയിരിക്കുന്നു. പൊതുവെ വടക്കൻ കേരളത്തിൽ കുറഞ്ഞ അളവിലും തെക്കൻ കേരളത്തിൽ അതിൽ കൂടുതൽ അളവിലും മഴ ലഭിച്ചിരുന്ന ഒക്ടോബർ, ഡിസംബർ മാസത്തെ സ്വഭാവത്തിൽ ഉണ്ടായ പ്രത്യേകതകൾ കാലാവസ്ഥയുടെ പുതിയ പ്രത്യേകതകളാണ്. കാസർഗോഡ് 134% ലധികവും കണ്ണൂർ 87%,കോഴിക്കോട് 114 % മലപ്പുറത്ത് 89% ,വയനാട്ടിൽ 66 %, പാലക്കാടും തൃശ്ശൂരും 62% വീതം, എറണാകുളം 94 % , കോട്ടയത്ത് 85% ആലപ്പുഴ 25%  പത്തനംതിട്ടയിൽ 59 % അധികം മഴ കിട്ടിയതായി ബന്ധപ്പെട്ടവർ അറിയിച്ചു. കൊല്ലത്ത് 18% മാത്രം കൂടുതൽ മഴ ലഭിച്ചു. ഇടുക്കിയിൽ സാധാരണ അളവിലും തിരുവനന്തപുരത്ത് ശരാശരിയേക്കാളും  രണ്ട് % കുറവായിരുന്നു മഴ.  


പൊതുവേ  ന്യൂനമർദ്ദം രൂപീകരണം കുറവായിരുന്ന അറേബ്യൻ കടലിൽ 2005 ന് ശേഷം അവയുടെ അളവിലും എണ്ണത്തിലും വർദ്ധന ഉണ്ടായി.അവ ഒമാൻ തീരത്തും മറ്റും വൻ ദുരിതങ്ങൾ വരുത്തി കൊണ്ടിരിക്കുന്നു.  


അറേബ്യൻ കടലിലൂടെ വീശിയടിക്കുന്ന ഒമ്പതാമത്തെ അതി വേഗ ന്യൂന മർദ്ദം ആണ് ക്യാർ (Kyaar) അത് ഗെയിൽ എന്ന കാറ്റിന്റെ രൂപീകരണത്തിന് കാരണമായി. 2007-ലെ ഗോനു സൈക്ളോൺ നുശേഷമുള്ള അപകടകരമായ ഈ ന്യൂനമർദ്ദ കാറ്റ് ഇന്ത്യൻ മഹാ സമുദ്രത്തിന്റെ വടക്ക് ഭാഗത്ത് രൂപം കൊണ്ട് അറബിക്കടലിലേക്ക് എത്തുമ്പോൾ മഹാരാഷ്ട്ര, ഗോവ, കർണ്ണാടക, ഓറിസ്സ, തമിഴ്നാട് , കേരള തീരങ്ങളിൽ  കാറ്റും  തീവ്ര മഴയും അനുഭവപ്പെടും. 


അറേബ്യൻ ഉൾക്കടലിൽ ന്യൂനപക്ഷങ്ങളുടെ രൂപീകരണം കുറവായിരുന്നു. അന്തരീക്ഷ ഊഷ്മാവ് പൊതുവേ കുറവുണ്ടായിരുന്നതായിരുന്നു അതിനുള്ള കാരണം. അഞ്ചു വർഷത്തിലൊരിക്കൽ മാത്രമായിരുന്നു അറബിക്കടലിലെ ന്യൂന മർദ്ദങ്ങളുടെ സാനിധ്യം. 2004നു (സുനാമി) ശേഷം അവയുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായത്. 2014ലെ nilofar , അതിനുശേഷം വീശിയടിച്ച Chapal, പിന്നീട് മേഘ്, ഓഖി എന്നിവ തെക്കേ ഇന്ത്യയിലും മറ്റും വൻ ദുരിതങ്ങൾ വരുത്തി വെച്ചു. 1999 ൽ ഓറിസ്സയിൽ വീശിയടിച്ച കൊടുങ്കാറ്റിനു സമാനമായ വേഗത പുതിയ കാറ്റിന് (ഗയിൽ ) ഉണ്ടാകാം എന്ന് കാലാവസ്ഥ വിദഗ്ധർ പറയുന്നു.


കേരളത്തിൽ ഇടവപ്പാതിയിൽ കണ്ട മാറ്റങ്ങളെ ഓർമ്മിപ്പിക്കും വിധം തുലാ വർഷത്തിന്റെ അളവിലും സ്വഭാവത്തിലും കാണുന്ന പുതിയ പ്രതിഭാസങ്ങൾ സംസ്ഥാനത്തെ കാർഷിക രംഗത്തും തിരിച്ചടിയുണ്ടാക്കുന്നു.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment