വഡോദര റെക്കോർഡ് മഴയിൽ വെള്ളത്തിനടിയിൽ




വഡോദര: കഴിഞ്ഞ 24 മണിക്കൂര്‍ നി​ര്‍​ത്താ​തെ പെ​യ്ത ക​ന​ത്ത മ​ഴ​യി​ല്‍ ഗുജറാത്തിലെ വ​ഡോ​ദ​ര വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. 400 മില്ലീമീറ്റര്‍ മഴയാണ് ബുധനാഴ്ച വഡോദരയില്‍ ലഭിച്ചത്. റെക്കോര്‍ഡ് മഴ രേഖപ്പെടുത്തിയ വഡോദരയില്‍ ജനജീവിതം ദുസ്സഹമായിട്ടുണ്ട്. നിരവധിപേർ മഴയിൽ വിവിധ ഇടങ്ങളിൽ കുടുങ്ങി. ഇന്നലെ രാത്രി തന്നെ നിരവധി പേരെ ദുരന്തനിവാരണ സേന രക്ഷപ്പെടുത്തി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. 


12 മണിക്കൂറില്‍ 554 എം മഴയാണ് രേഖപ്പെടുത്തിയത്. ഇന്നലെ രാത്രി എട്ടു മുതല്‍ രാവിലെ എട്ടുവരെ അതിശക്തമായ മഴയാണ് പെയ്തത്. മുഖ്യമന്ത്രി വിജയ് രൂപാണി ബുധനാഴ്ച യോഗം വിളിച്ചുചേര്‍ത്തിരുന്നു. ദുരന്തം നേരിടുന്നതിനുള്ള തയാറെടുപ്പുകള്‍ നടത്തിയതായി അവര്‍ അറിയിച്ചു.


വിമാനത്താവളം അടച്ചിട്ടുണ്ട്. രണ്ട് ആഭ്യന്തര സര്‍വിസ് റദ്ദാക്കിയതായും എയര്‍പോര്‍ട്ട് അതോറിറ്റി വ്യക്തമാക്കി. വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ നിരവധി ട്രെയിനുകള്‍ റദ്ദാക്കിയതായി വെസ്റ്റേണ്‍ റെയില്‍വേ അറിയിച്ചു. ഏതെല്ലാം ട്രെയിനുകളാണെന്നും റെയില്‍വേയുടെ ട്വീറ്റില്‍ വ്യക്തമാക്കുന്നുണ്ട്.


വ​രു​ന്ന ര​ണ്ട് ദി​വ​സ​ങ്ങ​ളി​ല്‍ കൂ​ടി ഗു​ജ​റാ​ത്തി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ളി​ല്‍ അ​തി​ശ​ക്ത​മാ​യ മ​ഴ ഉ​ണ്ടാ​കു​മെ​ന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വഡോദരയിലെ സ്കൂളുകള്‍ക്ക് സര്‍ക്കാര്‍ ഇന്നും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment