ക്വാറി - ക്രഷർ - മണ്ണ് മാഫിയക്ക് പിഴയിട്ട ജിയോളജിസ്റ്റിനെ കുടുക്കാൻ വിജിലൻസ് നീക്കം 




പത്തനംതിട്ട: സംസ്ഥാന സർക്കാർ വൻസാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ സർക്കാരിന് ലഭിക്കാനുള്ള കോടിക്കണക്കിനുരൂപ വൻകിട മാഫിയയുടെ കൈയ്യിൽ നിന്നും തിരിച്ചുപിടിക്കാൻ നടപടി സ്വീകരിച്ച ഉദ്യോഗസ്ഥനെതിരെ വിജിലൻസ് നീക്കം. ജില്ലാ ജിയോളജിസ്റ്റ് ബിജു സെബാസ്റ്റ്യനെ വിജിലൻസ് കേസിൽപ്പെടുത്തി നാടുകടത്താൻ നീക്കം നടത്താൻ ശ്രമം നടക്കുന്നതായാണ് വിവരം.  ക്വാറി, ക്രഷർ, മണ്ണ് മാഫിയ സംഘങ്ങൾ  ഉന്നത രാഷ്ട്രീയ ബന്ധത്തോടെയാണ് ഇതിനായി വിജിലൻസിനെ കൂട്ടുപിടിച്ച് സംഘടിത നീക്കം നടത്തുന്നത്. 


കഴിഞ്ഞ 5 ന് ആറന്മുള ജിയോളജി ഓഫീസിൽ മുൻകാലങ്ങളിൽ ഇരുന്ന ഓഫീസർന്മാരുടെ ഫയലുകൾ പരിശോധന നടത്തി പുതിയ ജിയോളജിസ്റ്റിനെ കുടുക്കാൻ വിജിലൻസ് ശ്രമിച്ചതെന്നാണ് ആരോപണം. പരിശോധന സമയത്ത് അഞ്ചരക്കോടി രൂപ പിഴചുമഴ്ത്തിയ വൻകിട ക്രഷർ മുതലാളിയുടെ സാന്നിധ്യവുമുണ്ടായിരുന്നു. അഴിമതിയുടെ വ്യക്തമായ തെളിവുകൾ സഹിതം നൂറ്കണക്കിന് പരാതികൾ ജില്ലയിലെ പരിസ്ഥിതി, സാമൂഹിക പ്രവർത്തകർ  നൽകിയിട്ടും അനങ്ങാപ്പാറനയം സ്വീകരിച്ച പത്തനംതിട്ടയിലെ വിജിലൻസ് ചാർജ് എടുത്ത് 2 മാസക്കാലം കൊണ്ട് മൂന്നരക്കോടിയിലേറെ രൂപ പൊതുഖജനാവിലേക്ക് എത്തിച്ച ജിയോളജിസ്റ്റിനെക്കുറിച്ച് ബാഹ്യന്വോഷണം പോലും നടത്താതെ മാഫിയകളുടെ സമ്മർദ്ദത്തിൽ പരിശോധനയ്ക്കെത്തിയത്.


സത്യസന്തരായ ഉദ്യോഗസ്ഥരുടെ ആത്മവീര്യം കെടുത്തിയെന്നും പൊതുജനങ്ങൾക്ക് വിജിലൻസിനോടുള്ള കാഴ്ച്ചപ്പാടിന് മങ്ങലേറ്റന്നും പശ്ചിമഘട്ട സംരക്ഷണ സമിതിയും സാമൂഹിക പ്രവർത്തകരും കുറ്റപ്പെടുത്തി.

കാലാകാലങ്ങളായി റവന്യൂ ജിയോളജി വകുപ്പ് ഉദ്യോഗസ്ഥ മാഫിയ കൂട്ടുകെട്ടിന്റെ ഫലമായിട്ട് കോടിക്കണക്കിന് രൂപ ഖജനാവിലേക്ക് ലഭിക്കേണ്ടത് അടപ്പിക്കാതെ ലക്ഷങ്ങൾ കോഴവാങ്ങി വീണ്ടും വീണ്ടും വൻകിട മാഫിയകൾക്ക് പെർമിറ്റും ലീസും പുതിക്കി കൊടുക്കുന്നതുമൂലം സർക്കാരിന് കോടാനുകോടികൾ നഷ്ടമുണ്ടാകുന്നുണ്ട്.  ഇതിന് കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും കീശയിലേക്ക് ലക്ഷങ്ങളാണ് ഒഴികിയെത്തുന്നത്. അതുകൊണ്ടാണ് ഇതിനെതിരെ വകുപ്പ് മേധാവികളും മാറി മാറി വരുന്ന സർക്കാരും നടപടിയെടുക്കാത്തത്. 

പാവപ്പെട്ടവർക്ക് വീടുവയ്ക്കുവാൻ മണ്ണ് നീക്കാൻ അനുമതി നിഷേധിക്കുന്നു എന്നതരത്തിൽ മാഫിയപ്രവർത്തകർ പ്രചരിപ്പിക്കുന്ന വാർത്ത അടിസ്ഥാനരഹിതവും ജിയോളജി വകുപ്പിനേയും ജിയോളജിസ്റ്റിനേയും അപകീർത്തിപ്പെടുത്താനും ഉദ്ദേശിച്ചുള്ളതാണെന്ന് വ്യക്തമാണ്.


63 ക്വാറികളും15 ക്രഷർ യൂണിറ്റുകളും മറ്റ് ഇതര പ്രവർത്തനങ്ങളും നടന്നു വരുന്ന മലയോര ജില്ലയായ പത്തനംതിട്ടയിൽ ഒരു സീനിയർ ജിയോളജിസ്റ്റ് മാത്രമാണുള്ളത്. താൽക്കാലികമായി നിയമിച്ചിരുന്ന അസി. ജിയോളജിസ്റ്റുമാരെ മാറ്റിയതും ഓഫീസ് പ്രവർത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് മൈനിംഗ് ആന്റ് ജിയോളജി ഡയറക്ട്രേറ്റിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ മാധ്യമങ്ങളോടു പറഞ്ഞു.

Green Reporter

Avinash Palleenazhikath, Pathanamthitta

Visit our Facebook page...

Responses

0 Comments

Leave your comment