കരിമണൽ ഖനനാനുമതി നൽകുന്നതിൽ നിന്നും സർക്കാർ പിന്മാറണം: മുഖ്യമന്ത്രിക്ക് സുധീരന്റെ കത്ത്




തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ കരിമണല്‍ കമ്പനിക്ക്  ഖനനാനുമതി നല്‍കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍നിന്നും പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് വി.എം. സുധീരന്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. ഇടതു മുന്നണിയുടെ പ്രഖ്യാപിത നയത്തിനു വിരുദ്ധമാണിതെന്നും നീക്കത്തില്‍നിന്ന് പിന്‍മാറണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.


പ്രകൃതിക്ഷോഭത്തില്‍നിന്നും പാഠം ഉള്‍ക്കൊള്ളാതെ തീരദേശത്തിന്‍റെ ആവാസ വ്യവസ്ഥക്കും ജനജീവിതത്തിനും കനത്ത ആഘാതമേല്‍പ്പിക്കുന്ന ഇത്തരം നടപടികള്‍ ആപല്‍ക്കരമാണ്. കരിമണല്‍-ക്വാറി-മദ്യ-ഭൂമാഫിയകളുടെ വക്താക്കളും സംരക്ഷകരും ആയി മാറിയ ഈ സര്‍ക്കാര്‍ ഇടതുപക്ഷ പ്രസ്ഥാനത്തിനും കേരളത്തിനും തീരാ കളങ്കമാണെന്നും കത്തില്‍ സുധീരന്‍ കുറ്റപ്പെടുത്തുന്നു. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment