നവകേരളം സൃഷ്ടിക്കാൻ കെ പി എം ജി പുനഃപരിശോധിക്കണമെന്ന് വി എം സുധീരൻ




 

കേരളത്തിന്റെ പുനർനിർമാണവുമായി ബന്ധപ്പെട്ട പ്രവർത്തങ്ങൾ വിവാദ കൺസൾട്ടിംഗ് കമ്പനിയായ
കെ പി എം ജി ഏൽപ്പിക്കാനിരിക്കുന്ന നടപടി പുനഃപരിശോധിക്കണമെന്ന് കോൺഗ്രസ് നേതാവ് വി എം സുധീരൻ  .ബ്രിടീഷ് ബ്രിട്ടീഷ് പാർലമെന്റിന്റെ വിമർശനവിധേയമാവുകയും ദക്ഷിണാഫ്രിക്ക നിരോധനം ഏർപ്പെടുത്തുകയും ചെയ്ത ആഗോള എഡിറ്റിങ് ഭീമനാണ് നെതര്ലാന്റ്നെതർലാന്റ്  ആസ്ഥാനമായിപ്രവർത്തിക്കുന്ന കെ പി എം ജി .

 

പുനർ നിർമാണവുമായി ബന്ധപ്പെട്ട ഒരു നടപടിയും വിവാദമാകാതിരിക്കാൻ പ്രത്യേക ജാഗ്രത ആവശ്യമാണ്എന്നാൽ ഈ മഹാദുരന്തത്തിൻ്റെ ഫലമായി തകർന്നുപോയ കേരളത്തിൻറെ പുനർനിർമ്മിതിക്കായി സംസ്ഥാന സർക്കാർ നിശ്ചയിച്ച നെതർലാൻ്റ് ആസ്ഥാനമായി പ്രവർത്തിച്ചുവരുന്ന കെ.പി.എം.ജി എന്ന സ്ഥാപനം അതിഗുരുതരമായ വിവാദങ്ങളിൽ കുരുങ്ങിക്കിടക്കുന്ന കമ്പനിയാണെ ന്ന് റിപ്പോർട്ടുകൾ വന്നിരിക്കുന്നു. ഇത് ആശങ്കാജനകമാണ് വി .എം സുധീരൻ ഫേസ് ബുക്ക് പോസ്റ്റിൽ പറയുന്നു 

 

ഫെസ്ബൂക് പോസ്റ്റിന്റെ പൂർണരൂപം 

അതിഭീകരമായ ദുരന്തത്തെ ഒരേ മനസ്സോടെ ഒറ്റക്കെട്ടായി നേരിട്ടത് പോലെ തന്നെയാണ് നവകേരള നിർമ്മിതിക്കുള്ള പ്രവർത്തനങ്ങളും മുന്നോട്ട് കൊണ്ടുപോകേണ്ടത്. ഇക്കാര്യത്തിൽ വ്യത്യസ്ത അഭിപ്രായം ആർക്കുമുണ്ടാകുമെന്ന് കരുതുന്നില്ല.അതുകൊണ്ടുതന്നെ അനാവശ്യ വിവാദങ്ങൾ ഒഴിവാക്കുന്ന മാതൃകാപരമായ സമീപനം സർക്കാരിൻ്റെ ഭാഗത്തുനിന്ന് തന്നെയാണ് ഉണ്ടാകേണ്ടത്.

 

നമ്മുടെ നാടിൻറെ പുനർനിർമ്മിതിക്കായുള്ള കർമ്മപദ്ധതികൾ ആവിഷ്കരിക്കുമ്പോഴും അതിൻറെ ഭാഗമായി ഏത് നടപടി സ്വീകരിക്കുമ്പോഴും അതെല്ലാം നടപ്പിലാക്കുമ്പോഴും സമ്പൂർണ്ണ സുതാര്യതയും കാര്യക്ഷമതയും വിശ്വാസ്യതയും ഉറപ്പുവരുത്തേണ്ടതായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ഒരു നടപടിയും വിവാദമാകാതിരിക്കാൻ പ്രത്യേക ജാഗ്രത ആവശ്യമാണ്.

 

എന്നാൽ ഈ മഹാദുരന്തത്തിൻ്റെ ഫലമായി തകർന്നുപോയ കേരളത്തിൻറെ പുനർനിർമ്മിതിക്കായി സംസ്ഥാന സർക്കാർ നിശ്ചയിച്ച നെതർലാൻ്റ് ആസ്ഥാനമായി പ്രവർത്തിച്ചുവരുന്ന കെ.പി.എം.ജി എന്ന സ്ഥാപനം അതിഗുരുതരമായ വിവാദങ്ങളിൽ കുരുങ്ങിക്കിടക്കുന്ന കമ്പനിയാണെന്ന റിപ്പോർട്ടുകൾ വന്നിരിക്കുന്നു. ഇത് ആശങ്കാജനകമാണ്. ഈ സ്ഥാപനത്തിൻ്റെ പ്രവർത്തനങ്ങളിലെ ക്രമക്കേടുകളെ കുറിച്ച് സൗത്ത് ആഫ്രിക്ക, ബ്രിട്ടൻ ഉൾപ്പടെ പല രാജ്യങ്ങളിലും അന്വേഷണ നടപടികൾ മുന്നോട്ട് പോകുന്നതായിട്ടാണ് റിപ്പോർട്ടുകൾ. ഇത് സംബന്ധിച്ച വാർത്തകളുടെ ലിങ്ക് അനുബന്ധമായി ചേർത്തിട്ടുണ്ട്.

https://www.iol.co.za/…/kpmg-must-be-blacklisted-says-sanco…

https://businesstech.co.za/…/government-to-review-all-cont…/

https://www.businessinsider.com/r-british-accounting-watchd…

https://www.sec.gov/news/press-release/2018-39

 

ഈ പശ്ചാത്തലത്തിൽ സർക്കാർ കൺസൾട്ടൻസിയായി ഇപ്പോൾ നിശ്ചയിച്ചിട്ടുള്ള കെ.പി.എം.ജി. എന്ന സ്ഥാപനത്തിൻറെ വിശ്വാസ്യതയും കാര്യക്ഷമതയും സംബന്ധിച്ച അന്വേഷണം നടത്തി നിജസ്ഥിതി ഉറപ്പുവരുത്തേണ്ടത് ആവശ്യമാണ്.

 

കേരളത്തിൻറെ നവനിർമ്മിതിക്കായുള്ള സർക്കാരിൻറെ ഭാഗത്തുനിന്നുള്ള ആദ്യ ചുവടുവയ്പ്പാണ് കൺസൾട്ടൻസി നിയമനം. അതുതന്നെ പാളിപ്പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ സർക്കാരിൻറെ ഭാഗത്തുനിന്നും തികഞ്ഞ ജാഗ്രതയോടു കൂടിയ അന്വേഷണം നടത്തണം. കെ.പി.എം.ജി എന്ന സ്ഥാപനത്തിൻ്റെ കാര്യക്ഷമതയും വിശ്വാസ്യതയും സംബന്ധിച്ച സത്യാവസ്ഥ സ്വയം ബോധ്യപ്പെടാനും ജനങ്ങളെ ബോധ്യപ്പെടുത്താനുമുള്ള ഉത്തരവാദിത്വം സർക്കാരിനുണ്ട്.

അതു നിറവേറ്റാൻ സർക്കാർ തയ്യാറാകണം.

 

ഇതെല്ലാം ചൂണ്ടിക്കാണിച്ച് ബഹു. മുഖ്യമന്ത്രിക്കും അതിൻ്റെ പകർപ്പുളോടൊപ്പം ബഹു. വ്യവസായ, റവന്യൂ, ധനം, നിയമം, ജല വിഭവ, പൊതുമരാമത്ത്, കൃഷി എന്നീ വകുപ്പ് മന്ത്രിമാർക്കും കത്തുകൾ നൽകിയിട്ടുണ്ട്.

<iframe src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fkpcc.vmsudheeran%2Fposts%2F2199309056969372&width=500" width="500" height="374" style="border:none;overflow:hidden" scrolling="no" frameborder="0" allowTransparency="true" allow="encrypted-media"></iframe>

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment