വൈത്തിരി കുറിച്യര്‍മലയില്‍ ഉരുള്‍പൊട്ടി




കല്‍പ്പറ്റ: വയനാട് ജില്ലയിലെ വൈത്തിരി കുറിച്യര്‍മലയില്‍ വീണ്ടും ഉരുള്‍പൊട്ടി. ആളപായമില്ല. തിങ്കളാഴ്ച രാത്രിയാണ് ഉരുള്‍പൊട്ടലുണ്ടായത്. വന്‍ശബ്ദവും കുലുക്കവും അനുഭവപ്പെട്ടതായി പ്രദേശവാസികള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം പ്രദേശത്ത് കനത്ത മഴ ലഭിച്ചിരുന്നു. കഴിഞ്ഞ പ്രളയകാലത്തും കുറിച്യര്‍മലയില്‍ ഉരുള്‍പൊട്ടലുണ്ടായിരുന്നു.


കഴിഞ്ഞ നാലു ദിവസങ്ങളായി ലക്കിടിയിലും പരിസര പ്രദേശങ്ങളിലും തോരാത്ത മഴയാണ് ലഭിക്കുന്നത്. ഇതോടൊപ്പം താമരശ്ശേരി ചുരത്തിലും ലക്കിടിയിലും കനത്ത കോടമഞ്ഞും അനുഭവപ്പെടുന്നുണ്ട്


അതേസമയം, സംസ്ഥാനത്തിന്റെ മിക്ക ഭാഗത്തും ഇന്ന് ശക്തമായി മഴ പെയ്‌തു. വടക്കൻ കേരളത്തിൽ ഇന്നലെ മുതലേ മഴ ഉണ്ടായിരുന്നെങ്കിലും മഴ ശക്തമായത് ഇന്നാണ്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment