വനിതാ ദിനവും പരിസ്ഥിതിയും




പ്രകൃതിക്കു നേരേയുള്ള കൈയേറ്റങ്ങൾ സ്ത്രീക്കു നേരേയുള്ള കൈയേറ്റങ്ങൾ തന്നെയാണ്. അതിനെതിരേയുള്ള പ്രതിഷേധ സ്വരങ്ങൾ സൗമ്യമെങ്കിലും പലപ്പോഴും തീക്ഷ്ണമായി മാറുന്നുണ്ട്. മണ്ണും മഴയും പുഴയും മീനും പൂവും മരവും കാടും രാത്രിയും ചന്ദ്രനും കടലും വെയിലും കാറ്റും ആകാശവും സൂര്യനുമില്ലാതെ ജീവിതം അസാധ്യമാണെന്ന് ആദ്യം തിരിച്ചറിയുവാൻ സ്ത്രീകൾക്കാണു കഴിയുക. ലോക ത്തെ ശ്രദ്ധേയമായ പരിസ്ഥിതി സമരങ്ങളിൽ സ്ത്രീകൾക്ക് നിർണ്ണായക പങ്കു വഹിക്കുവാൻ കഴിയുന്നത് ആ തിരിച്ചറിവിലൂടെയാണ്. ഗ്രെറ്റ തെൻബർഗുമാരും ദിശ മാരും അത്തരം സമരപാതകൾ ഒരുക്കുകയാണ്.


1974-ൽ ഫ്രാൻസ്വ-ദയൂബേ എന്ന ഫ്രഞ്ച് എഴുത്തുകാരി ഇക്കോ-ഫെമിനിസത്തെ (Eco- Feminism) പരിചയപ്പെടുത്തുന്നതിനും മുൻപ് തന്നെ നമ്മുടെ നാട്ടിലെ സ്ത്രീകൾ പരിസ്ഥിതി രംഗത്ത് സജ്ജീവമായ നിരവധി സംഭവങ്ങളുണ്ട്.


അമൃതാ ദേവിയും ബിഷ്ണോയി സമൂഹവും

 


പരിസ്ഥിതിയെ സംരക്ഷിക്കാൻ ജീവൻ വെടിയേണ്ടി വന്നു ഒരു കൂട്ടം ഗ്രാമീണരുടെ രക്തസാക്ഷിത്വം നടന്നിട്ട് മൂന്നു നൂറ്റാണ്ടുകൾ കഴിഞ്ഞു.രാജസ്ഥാ നിലെ മാർവറിൽ കാടിനെയും അതിലെ ജീവജാലങ്ങളെയും മക്കളെ പോലെ കരുതി പരിപാലിച്ചവരാണ് ബിഷ്ണോയി വംശജർ.വൃക്ഷങ്ങൾ വെട്ടുന്നതും മൃഗങ്ങളെ കൊല്ലുന്നതും പാപമായാണ് അവർ കണ്ടിരുന്നത്. അങ്ങനെയിരിക്കെയാണ് ജോദ്പൂർ രാജാവായ അജയ്സിങ് കൊട്ടാരത്തിന്റെ പണിക്കായി മരം വെട്ടാൻ ഭടൻമാർ മാർവാർ ഗ്രാമത്തിലെത്തിയത്.മരം വെട്ടുന്നത് ബിഷ്ണോയി വംശജർക്കു ചിന്തിക്കാൻ പോലും ആകുമായിരുന്നില്ല.പിൻമാറാൻ തയാറല്ലായിരുന്ന ഭടൻമാർ ക്കു മുന്നിൽ അമൃതാ ദേവി എന്ന ബിഷ്ണോയി വംശജയും അവരുടെ മൂന്നു പെൺ മക്കളും മരങ്ങളെ കെട്ടി പിടിച്ചുകൊണ്ട് നിലയുറപ്പിച്ചു.ഭടൻമാർ അവരെ വെട്ടി വീഴ്ത്തി.ഇതുകണ്ട കൂടുതൽ ബിഷ്ണോയികൾ മരങ്ങളെ കെട്ടി പിടിച്ചു നിന്നു. മരങ്ങളെ ജീവനു തുല്ല്യം സ്നേഹിച്ച 363 പേരാണ് ഭടൻമാരുടെ വാളിന്റെ മൂർച്ചയാൽ ജീവൻ വെടിഞ്ഞത്.


ഗൗരദേവിയും അശോക മര സംരക്ഷണ  സമരവും


വൃക്ഷങ്ങളുടെ വേരുകൾ കൈകൾപോലെ മണ്ണിനെ മലകൾക്കരികത്തേക്ക് ചേർത്തുവെയ്ക്കുന്നു.ഓരോ വനവും നമ്മുടെ അമ്മയുടെ വീടാണ്.അത് സംരക്ഷി ക്കപ്പെടുക തന്നെ വേണം.വനം നശിച്ചാൽ, വെള്ളപ്പൊക്കത്തിൽ നമുക്കെല്ലാം നഷ്ടപ്പെടും’’ ഗൗരദേവി എന്ന പരിസ്ഥിതി പ്രവർത്തയുടെ വാക്കുകൾ ഇന്ന് കൂടുതൽ പ്രസക്തമാകുകയാണ്.1925-ൽ ഇന്നത്തെ ഉത്തരാഖണ്ഡിലുള്ള ലതയിൽ ജനിച്ച ഗൗരയുടെ പരിസ്ഥിതി ബോധം ലോക ജനതയ്ക്ക് മാതൃക തീർക്കുന്നു.


ടെന്നീസ് റാക്കറ്റുകൾക്കായി ഒരു കമ്പനിക്ക് 300 ലധികം അശോക മരങ്ങൾ നൽകാൻ തീരുമാനിച്ചതോടെ1973-ൽ ഗ്രാമീണരുടെ പ്രതിഷേധം ശക്തമായി. നൂറുകണക്കിന് ഗ്രാമീണരാണ് ചെണ്ടയും മേളങ്ങളും വാദ്യോപകരണങ്ങളും മുദ്രാവാക്യം വിളികളുമായി മരം മുറിക്കാനെത്തിയവരെ നേരിട്ടത്.പ്രതിഷേധം നേരിടാനാവാതെ കമ്പനി പിന്മാറി.


1972-ൻ അളകനന്ദ നദി കരകവിഞ്ഞൊഴുകി നാശം വിതച്ചിരുന്നു.1974 മാർച്ച് 23 ന് ഗൗരദേവിയുടെ നേതൃത്വത്തിൽ റെനിഗ്രാമത്തിൽ പ്രതിഷേധ ജാഥ സംഘടിപ്പിച്ചു. അതിനെത്തുടർന്ന് ഗ്രാമത്തിലെ പുരുഷന്മാരോട് നഷ്ടപരിഹാരമായുള്ള തുക സ്വീകരിക്കാൻ ചമോലി ജില്ലാ ആസ്ഥാനത്തേക്ക് വരാൻ അധികാരികൾ അറിയി ച്ചു .മാർച്ച് 26-ന് പുരുഷന്മാരാരും ഗ്രാമത്തിലില്ലാതിരുന്ന അവസരത്തിൽ കരാറുകാരും തൊഴിലാളികളും മരം മുറിക്കാനായി റെനി ഗ്രാമത്തിലെത്തി.ഈ കാഴ്ച കണ്ട കൊച്ചു പെൺകുട്ടി മരം മുറിക്കാൻ ഉപകരണങ്ങളുമായി കരാറുകാര നെത്തിയ വിവരം ഗൗര ദേവിയെ അറിയിച്ചത്.ഒരൊറ്റ പുരുഷനും ഇല്ലാതിരുന്ന മാർച്ച് 26-ന്റെ ആ ദിനത്തിൽ ഗൗരദേവിയും 27 വനിതകളുമുൾപ്പെട്ട സംഘം വനത്തിലേക്ക് സധൈര്യം യാത്രതിരിച്ചു.അവരോട് വൃക്ഷങ്ങൾ മുറിക്കരുതെന്നാ വശ്യപ്പെട്ടെങ്കിലും തോക്ക് ചൂണ്ടി ഗൗരദേവിയെയും സംഘത്തെയും ഭീഷണിപ്പെ ടുത്തുകയുണ്ടായി.ഈയവസരത്തിലാണ് വൃക്ഷങ്ങളെ ആലിംഗനം ചെയ്തുകൊണ്ട് ’തങ്ങളെയും മുറിക്കൂ’ എന്ന വിപ്ലവകരമായ മാർഗം ഗൗരയും സുഹൃത്തുക്കളും സ്വീകരിച്ചത്.പൊടുന്നനെയുണ്ടായ പ്രതിഷേധ മാർഗത്തിൽ ഭയചകിതരായ കരാറുകാരും ഉദ്യോഗസ്ഥരും പിൻവാങ്ങിയെങ്കിലും അവരെ പിന്തുടർന്ന സ്ത്രീകൾ ശ്രീഗംഗ എന്ന സ്ഥലത്തെ സിമെന്റ് പാലവും തകർത്തു.വനത്തിലേക്കുള്ള കവാടമായിരുന്ന പാലം തകർത്തത് പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിന് തടസ്സമായി.വൃക്ഷങ്ങൾ മുറിക്കുന്നത് തടയാനായി കാവലും സ്ത്രീകളുടെ നേതൃത്വത്തിൽ ഏർപ്പാട് ചെയ്തു. ചിപ്‌കോ പ്രസ്ഥാനത്തെ ലോകത്തിന്റെ ശ്രദ്ധയിലേക്കെത്തിച്ച ഐതിഹാസികവും അവിസ്മരണീയവുമായ പോരാട്ട മായിരുന്നു 1974 മാർച്ച് 26 ന് റെനിയിൽ നടന്നത്.പരിസ്ഥിതി സംരക്ഷണത്തെ സാമൂഹിക ജീവിതത്തിന്റെ ഭാഗമാക്കുകയും വന സംരക്ഷണത്തെ പരിസ്ഥിതി ബോധത്തിന്റെ സിരാകേന്ദ്രമാക്കുകയും ചെയ്തു സ്ത്രീകൾ നടത്തിയ ഈ മുന്നേറ്റം.


മേധ പട്കറും നർമ്മദയും

 


നർമദ നദിക്ക് കുറുകേ അണക്കെട്ടുകള്‍ നിര്‍മിക്കമ്പോൾ ഉണ്ടാകുന്ന പരിസ്ഥിതിക ദോഷം ചൂണ്ടികാട്ടിയ സംഘടനയാണ് 1989-ല്‍ രൂപീകൃതമായ നർമദാ ബചാവോ ആന്ദോളൻ നിലവിൽ വന്നത്.കുടിയൊഴിപ്പിക്കപ്പെട്ട ജനങ്ങൾക്ക് ശരിയായ പുനര ധിവാസം നൽകാത്തതിന്റെ പ്രതിഷേധമായാണ് പ്രസ്ഥാനം ആദ്യം ആരംഭിച്ചത്. മേധാപട്കർ ഇതിന്റെ മുന്നണി പോരാളിയാണ്.മധ്യപ്രദേശ്, മഹാ രാഷ്ട്ര,ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലൂടെ ഒഴുകുന്ന നദിയാണ് നർമദ. മുവായിരത്തിൽ പരം അണ ക്കെട്ടുകളാണ് ഇവിടെ നിർമിക്കാൻ തീരുമാനിച്ചത്. സർദാർസരോവർ,നർമദ സാഗർ എന്നിവയായിരുന്നു ഇതിൽ ഏറ്റവും വലുത്. ലക്ഷണക്കണക്കിന് ഹെക്ടർ സ്ഥലം വെള്ളത്തിനടിയിലായി. കുടിയൊഴിക്കപ്പെ ട്ടവരെ സംരക്ഷിക്കുക,ഡാമിന്റെ ഉയരം കുറയ്ക്കുക,പരിസ്ഥിതി സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുമായി  ഇപ്പോഴും പ്രവർത്തനങ്ങൾ തുടർന്നു കൊണ്ടിരി ക്കുന്നു.  


പ്ലാച്ചിമടയും മൈലമ്മയും 

 


2000ത്തിലാണ് പെരുമാട്ടി പഞ്ചായത്തിന്‍റെ അനുമതിയോടെ പ്ലാച്ചിമടയില്‍ കൊക്കക്കോളയുടെ ശീതള പാനീയ നിര്‍മാണ യൂണിറ്റ് ആരംഭിച്ചത്. സമീപത്തുള്ള കിണറുക ളിലെയെല്ലാം ജലനിരപ്പ് വലിയ തോതില്‍ കുറഞ്ഞു.ആദ്യം ഇതിന്‍റെ കാരണം നാട്ടു കാര്‍ക്ക് മനസിലായില്ല.വെള്ളം ഉപയോഗിച്ചവര്‍ക്ക് തൊലിപ്പുറത്ത് ചൊറിച്ചിലും മറ്റും അനുഭവപ്പെടാന്‍ തുടങ്ങിയതോടെയാണ് വെള്ളം മലിനീകരിക്കപ്പെട്ടതായി ജനങ്ങള്‍ തിരിച്ചറിഞ്ഞത്.കാഡ്‍മിയവും ലെഡ്ഡും ഉള്‍പ്പെടെ യുള്ള രാസ വസ്‍തുക്കളാണ് ഇവിടത്തെ ജല സ്രോതസ്സുകളില്‍ അടങ്ങി യിരിക്കുന്ന തെന്ന് ശാസ്ത്രീയ പരിശോധനയില്‍ തെളിയുകയും ചെയ്‍തു.


2002 ഏപ്രിലില്‍ ആരംഭിച്ച സമരത്തിന് മൈലമ്മയും സുഹൃത്തുക്കളും നേതൃത്വം നൽകി.കമ്പനിക്ക് ലൈസന്‍സ് പുതുക്കി നല്‍കാന്‍ 2003 ല്‍ പെരുമാട്ടി പഞ്ചായത്ത് അനുമതി നിഷേധിച്ചു.ശക്തമായ സമരത്തെത്തുടര്‍ന്ന് 2004ല്‍ കമ്പനി പ്രവര്‍ത്തനം നിര്‍ത്തി.കൊക്കക്കോള കമ്പനി 216.26 കോടി രൂപയുടെ നഷ്‍ടം ഉണ്ടാക്കി എന്ന വിദ്‍ഗ്‍ധ സമിതി കണ്ടെത്തിയ തുക വാങ്ങി എടുക്കുവാൻ സർക്കാർ വിജയിച്ചില്ല.


കൂടംകുളവും ഗ്രാമീണ സ്ത്രീകളും 

 


ഇന്ത്യയിലെ ഏറ്റവും വലിയ ആണവനിലയ സമുച്ചയമായ തമിഴ്‌നാട്ടിലെ കൂടംകുളം ആണവനിലയത്തിനെതിരെ പീപ്പിൾസ് മൂവ്മെന്റ്എഗയ്‌നിസ്റ്റ് ന്യൂക്ലിയർ എനർജി  എന്ന സംഘടനയുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിന് എസ്.പി. ഉദയകുമാറിനൊപ്പം സാധാരണക്കാരായ ഗ്രാമീണ സ്ത്രീകളുടെ വൻ പിൻ തുണയു ണ്ടായി. ഇടിന്തകരൈ,കൂടങ്കുളം,കൂട്ടപ്പുള്ളി,മണപ്പാട് എന്നീ ഗ്രാമങ്ങളിലെ ജനങ്ങൾ ആണ് ഇന്ന് സമരത്തിൽ മുഖ്യ പങ്കു വഹിച്ചത്.


വിളപ്പിൽശാല സമരവും വീട്ടമ്മമാരും


12 വർഷക്കാലം നഗരത്തിന്റെ കുപ്പത്തൊട്ടിയായിരുന്ന വിളപ്പിൽ ശാലയിലെ മാലിന്യ കൂമ്പാരമാക്കിയതിനെതിരായ സമരത്തിൽ സ്ത്രീകളുടെ പങ്ക് നിർണ്ണായകമായി. കിണറുകളും ജലാശയങ്ങളും മലിനമാകുകയും ജനങ്ങളുടെ ആരോഗ്യവും പരിസ്ഥി തിയും താറുമാറുകയും ചെയ്ത സംഭവത്തിനെതിരെ 2011ജനുവരി 9-ന് സമരമാ രംഭിച്ചു.2012 ഫെബ്രുവരി 13-ന് പോലീസ് സൈന്യത്തി ന്റെ അകമ്പടിയോടെ മാലിന്യ നീക്കം പുനരാരംഭിക്കാനുള്ള നീക്കത്തെ വിളപ്പിൽ നിവാസികൾ സംഘടിതമായി പരാജയപ്പെടുത്തി.ആഗസ്റ്റ് 3-ന് നടന്ന പോലീസ് നടപടിയെയും ജനങ്ങൾ ചെറുത്തു. അതോടെ,ഭരണ കേന്ദ്രങ്ങളും നീതിന്യായ സംവിധാനങ്ങളും ജനഹിതം മാനിക്കാൻ നിർബ്ബന്ധിതമാവുകയായിരുന്നു.


വങ്കാരി മാതായും മരം നടലും

വങ്കാരി മുത മാതായ് എന്ന വങ്കാരി മാത്തായ് മരം നടീൽ, പരിസ്ഥിതി സം‌രക്ഷണം, വനിതകളുടെ അവകാശ സം‌രക്ഷണം എന്നിവക്കായി 1970 കളിൽ സ്ഥാപിച്ച സംഘടയാണ്‌ ഗ്രീൻ ബെൽറ്റ് പ്രസ്ഥാനം. കെനിയയിലും ആഫ്രിക്കയുടെ മറ്റ് ഭാഗങ്ങളിലും ദശലക്ഷക്കണക്കിന് മരങ്ങൾ  സംഘടനയുടെ നേതൃത്വത്തിൽ നട്ടു പിടിപ്പിക്കപ്പെട്ടിട്ടുണ്ട്.ആഗോളതലത്തിൽ ഗ്രീൻ ബെൽറ്റ് മൂവ്മെന്റിന്റെ നേതൃത്വ ത്തിൽ നൂറു കോടിയോളം മരങ്ങൾ നട്ടുപിടിപ്പിച്ചു. 


അന്താരാഷ്ട്ര വനിതാ ദിനത്തിൽ പ്രകൃതിയുടെ സുരക്ഷയെ മുൻനിർത്തി സമരം ചെയ്യുന്ന എല്ലാ വനിതകൾക്കും അവർക്കൊപ്പമുള്ളവർക്കും അഭിഭിവാദനങ്ങൾ.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment