ജൂലൈ 28 പ്രകൃതി സംരക്ഷണ ദിനം




പ്രകൃതിയെ സംരക്ഷിക്കാൻ നമുക്കെത്രയെത്ര ദിനങ്ങളാണുള്ളത് ? ഒരുപാടുണ്ട്‌. എത്രയോ ഫണ്ടുകൾ? ഇതിനു വേണ്ടി കടലിൽ കായം കലക്കുന്ന പോലെ (വിഴിഞ്ഞത്ത് കല്ലിടുന്നത് പോലെ / ശംഖു മുഖം ഇല്ലാതാകുന്നതു പോലെ) ചെലവാക്കിയിരിക്കുന്നു ? ഇനിയുമെത്ര ചെലവാക്കാനിരിയ്ക്കുന്നു ?


പ്രകൃതിക്ക് വേണ്ടി ആചരിക്കുന്ന  ദിനങ്ങളിൽ ഏറ്റവും ആകുലപ്പെടുത്തുന്നത് പുറകോട്ടു സഞ്ചരിക്കുന്ന ഭൗമ പരിധി ദിനമാണ്. 2020ൽ അത് ആഗസ്റ്റ് 22 ആണ്. 2019 ൽ ജൂലൈ 29 ഉം 2018ൽ ആഗസ്റ്റ് 1 ഉം 1970 ൽ ഡിസം 29 ഉം ആയിരുന്നു.


ഈ ദിനത്തിന്  പ്രകൃതി സംരക്ഷണത്തിൻ്റെ വിപുലമായ സന്ദേശമുൾക്കൊള്ളുന്ന ലാറ്റിൽ ഭാഷയിലെഴുതിയ ഹോർത്തൂസ് മലബാറിക്കൂസ് (മലബാർ പൂന്തോട്ടം - സസ്യ വൈവിദ്ധ്യവും നാട്ടുവൈവിദ്ധ്യവും 1636- 1691 - 12 വാള്യം)സമർപ്പിക്കുന്നു. നാട്ടു വൈദ്യൻ ഇട്ടി അച്യുതൻ്റെ സഹായത്തോടെ വാൻ റീഡ് തയ്യാറാക്കിയ ഈ ഗ്രന്ഥം അമൂല്യമാണ്. ഒരു ജീവിതം കൊണ്ട് ഇംഗ്ലീഷ് - മലയാളം പരിഭാഷ (12വാള്യം വീതം) തയ്യാറാക്കിയത് ഡോ.കെ.എസ് മണിലാൽ ആണ് (35 വർഷം).  പ്രസിദ്ധീകരണം കേരള യൂണിവേഴ്സിറ്റി. ഈ ഗ്രന്ഥത്തിൻ്റെ സംക്ഷിപ് രൂപം സമത ബുക്സ് (പ്രസാധന രംഗത്തെ പെൺ കൂട്ടായ്മ) തരൂർ പുറത്തിറക്കിയിട്ടുണ്ട്.

 


കേരളത്തിൻ്റെ ചെടിയറിവുകളുടെ സമാഹാരമാണിത്. 12 വാള്യങ്ങളിലായി ഔഷധ സസ്യവിഭാഗത്തിൽ 577 ചെടികളേയും ഔഷധ പരാമർശമില്ലാത്ത 169 സസ്യങ്ങളേയും വിശദമായി ചിത്രങ്ങളോടെ പരിചയപ്പെടുത്തുന്നു. ഈ പ്രകൃതി സംരക്ഷണ ദിനത്തിൽ പ്രകൃതി സംരക്ഷണത്തിൽ നമുക്ക് കുറച്ച് അറിവുമാകാം. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment