ഇടുക്കി ഡാമും വരളുന്നു , കാടുകൾ കത്തുന്നു.




ഇടുക്കി ഡാമും വരളുന്നു , കാടുകൾ കത്തുന്നു.

(അത്യുഷ്ണത്തിന്റെയും വരൾച്ചയുടെയും പിടിയിലെക്ക് കേരളം) ഭാഗം 2

 

2022 ലെ വാർഷിക മഴയിൽ ചെറിയ കുറവു മാത്രമാണ് സംഭവിച്ചത്.19% ത്തിൽ കുറവൊ കൂടുതലൊ ഉണ്ടായാൽ മാത്രമാണ് മഴക്കുറവ് /കൂടുതൽ എന്ന രീതിയിൽ വിശേഷിപ്പിക്കുക.ഇവിടെ 5% മഴക്കുറവു മാത്രമാണുണ്ടായത്.100 mm ലധികം(2896 mm )കുറവ് വന്നു എന്നാണ് കാലാവസ്ഥാ വകുപ്പ് രേഖപ്പെടുത്തിയത്.ഇതിൽ നിന്നും സ്വാഭാവിക മഴക്കാലം ഉണ്ടായിട്ടും പല തരത്തിലുള്ള ദുരന്തങ്ങൾക്കു കേരളം സാക്ഷ്യം വഹിക്കേണ്ടി വരുന്നു എന്നു സൂചിപ്പിക്കു ന്നു.മഴയുടെ സ്വഭാവത്തിലെ വ്യതിയാനം കൃഷിയെ വലിയ തരത്തിൽ ബാധിക്കും.

 

പുറം തൊഴിലിന്റെ സമയക്രമം കേരളം ഉഷ്ണ കാലത്തു മാറ്റുവാൻ തുടങ്ങിയിട്ട് ഏറെ നാളായില്ല.ഉച്ചക്ക് 12 മണി മുതൽ 3 മണി വരെ പുറം പണി ഒഴിവാക്കണമെന്ന് പറയുന്നു.നാൽ കാലികളെ തണലിൽ കെട്ടി ഇടണം എന്നൊ ക്കെയുള്ള നിർദേശങ്ങൾ സ്വാഭാവിക വാർത്തയായി മാറിയിട്ടുണ്ട്.25 -30 ലക്ഷം തൊഴിലാളികൾ ദിനംപ്രതി പണി എടുക്കുമ്പോൾ അവരുടെ തൊഴിൽ സമയത്തിലെ മാറ്റം തൊഴിൽ ക്ഷമതയിലും തൊഴിലാളിയുടെ നിത്യജീവിത ത്തിലും തിരിച്ചടി ഉണ്ടാക്കും.വർധിച്ച ചൂട് ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ ഗുരുതരമാണ്.പാൽ ഉൽപാദനം കുറയും ഹ്രസ്വകാല വിളയും ദീർഘകാല വിളയും തിരിച്ചടി നേരിടും .

 

ഇടുക്കി ഡാമിന്റെ അവസ്ഥ :

 

ഇടുക്കി ജലവൈദ്യുത പദ്ധതിയിൽ 130 മെഗാവാട്ടിന്റെ 6 ടർബൈനുകൾ ഉപയോഗിച്ച് 780 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു.വാർഷിക ഉത്പാദനം 2398 MU ആണ്.ഇടുക്കി ഡാമില്‍ സംഭരിക്കപ്പെടുന്ന വെള്ളം ചെറുതോണി പുഴയിലൂടെയും കിളി വള്ളിത്തോട്ടിലൂടെയും ഒഴുകിപ്പോതിരിക്കാന്‍ 4 Km ദൂരെ ചെറുതോണി അണക്കെട്ടും 26 Km അകലെയായി കുളമാവ് അണക്കെട്ടും നിര്‍മ്മിച്ചിരിക്കുന്നു.60 s.km വ്യാപിച്ച്‌ കിടക്കുന്ന ജലസംഭരണിയാണ് ഡാമിനു ള്ളത്.

1981ലും1992 ലും ആദ്യമായി ഷട്ടര്‍ തുറക്കും വിധം ജലനിരപ്പ് ഉയർന്നു.ആദ്യതവണ ഇടവിട്ടിടവിട്ടും അടുത്ത തവണ 12 ദിവസം തുടര്‍ച്ചയായുമാണ് ഷട്ടര്‍ തുറന്നത്.പക്ഷേ അതു രണ്ടും ഇടവപ്പാതി കഴിഞ്ഞ് തുലാ വര്‍ഷ മഴക്കാലത്ത് ഒക്ടോബര്‍-നവംബറിലാണ് എന്ന പ്രത്യേകതയുണ്ടായിരുന്നു.26 വർഷങ്ങൾക്ക് ശേഷം 2018-ലെ പ്രളയത്തിലാണ് പിന്നീട് ഡാം തുറക്കുന്നത്.ജൂണ്‍- ജൂലൈയിലെ ഇടവപ്പാതിക്കു തന്നെ ഷട്ടര്‍ തുറക്കേണ്ടിവന്നത് ആദ്യമായി 2018 ലായിരുന്നു.1068.32 മില്യൺ ക്യൂബിക് മീറ്റർ ജലമാണ് അന്ന് തുറന്നു വിട്ടത്.2021ലും 2022 ലും വെള്ളം തുറന്നു വിടേണ്ടി വന്നു.

 

2021 മാർച്ച് 1ന് 2375.86 അടിയായിരുന്നു ജല നിരപ്പ്.ഈ വർഷം 22 അടി കുറഞ്ഞ് 2353.94 ലെത്തി.വരൾച്ച തുടർ ന്നാൽ ഈ കുറവ് വൈദ്യുതി ഉൽപാദനത്തിൽ തിരിച്ചടിയുണ്ടാക്കും.വൈദ്യുതിക്കായി കുടുതൽ പണം മുടക്കേണ്ടി വരുമെന്നർത്ഥം.കഴിഞ്ഞ സീസണിൽ109.59 million Cubic Meter(mcm)വെള്ളം തുറന്നു വിടേണ്ടി വന്നു.വളരെ വിരള മായി മാത്രം ഇടുക്കിയിലെ ഡാമുകൾ തുറന്നിരുന്നു എങ്കിൽ 2018 നു ശേഷം അവയുടെ തീവൃത വർധിച്ചു.ഇങ്ങനെ സംഭവിക്കുന്നതിൽ കാട്ടിൽ നിന്നുള്ള വെള്ളത്തിന്റെ വേഗത്തിലുള്ള  ഒഴുക്കിന് പ്രധാന പങ്കുണ്ട്.മലകൾ ഇടിഞ്ഞിറ ങ്ങുകയും കാടിന്റെ സ്പാേഞ്ച് സ്വഭാവം നഷ്ടപ്പെടുകയും ചെയ്തത് ഡാമുകൾ പെട്ടെന്നു നിറയാൻ കാരണമായി.

 

 

കാട്ടു തീ :

                  കേരളത്തിൽ കാട്ടു തീ വർധിക്കുന്നു.കഴിഞ്ഞ വർഷം ഇതെ കാലത്ത് 36 കാട്ടുതീകൾ ഉണ്ടായി.ഈ വർഷം അവയുടെ എണ്ണം 50 ആയി.കാട്ടുതീ അന്തരീക്ഷ ഊഷ്മാവ് വർധിപ്പിക്കും ജീവികൾ മരണപ്പെടും മണ്ണിന്റെ ഘടന തകരും.വായു മലിനീകരണം രോഗങ്ങൾ കൂട്ടും.എന്തുകൊണ്ടാണ് കാട്ടുതീ ഇത്രയധികം വർധിക്കുന്നത് ?  കാട്ടിലെ അരുവികൾ എല്ലാം വരളുകയും ഈർപ്പം നഷ്ടപ്പെടുകയും ചെയ്യുമ്പോൾ വരണ്ടു പോകുന്ന പ്രദേശത്തെ തീ വീഴു ങ്ങാൻ സാധ്യത വർധിക്കുകയാണ്. മഴ എത്തുകയാണ് ഏക പരിഹാര മാർഗ്ഗം.

 

മഴയുടെ വലിയ സാനിധ്യം കൊണ്ട് ശ്രദ്ധ നേടിയ കേരളത്തിലെ 150 താലൂക്കുകൾ ഉരുൾപൊട്ടൽ,വെള്ളപ്പൊക്കം , തീര ശോഷണം മുതലായ ദുരന്തങ്ങളുടെ പിടിയിലാണ്.50% പ്രദേശങ്ങളും വരൾച്ച ബാധിതമാണ് എന്നു സർക്കാർ പറയുന്നു.കാലാവസ്ഥ വ്യതിയാനത്തിന്റെ(ദുരന്തത്തിന്റെ) ആഘാതം 2023 വർഷം തുടങ്ങുമ്പോൾ  വരൾച്ചയിലൂടെ മലയാള നാട് ഏറ്റുവാങ്ങുകയാണ്.കാലവർഷത്തിന്റെ സ്വഭാവ മാറ്റത്തിൽ വർധിച്ച ചൂടിന് നല്ല പങ്കു വഹിക്കാൻ കഴിയുമെന്നിരിക്കെ , വരൾച്ചയും അതിന്റെ തുടർച്ചയായ വെള്ളപ്പൊക്കവും നാടിന്റെ സാമ്പത്തിക രംഗത്തെ തിരിച്ചടി ഉണ്ടാക്കി വരികയാണ്.

 

തുടരും ..

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment