2023 ലെ ജൈവ വൈവിധ്യ ദിനത്തെ പറ്റി




പ്രകൃതിയുടെ നിലനിൽപ്പു തന്നെ വൈവിധ്യങ്ങളായ ജൈവ വസ്തുക്കൾ തമ്മിലുളള സമരങ്ങളിലൂടെയാണ് സാധ്യമാകു ന്നത്.ഈ ആരോഗ്യകരമായ സമരങ്ങളെ മനുഷ്യരുടെ ഇട പെടലിലൂടെ വൻ തോതിൽ അട്ടിമറിക്കപ്പെടുന്നതിന്റ തിരിച്ച ടികൾ വർധിക്കുമ്പോഴാണ് 2023-ലെ ജൈവ വൈവിധ്യത്തിനാ യുള്ള അന്താ രാഷ്ട്ര ദിനത്തിന്റെ(മെയ് 22) പ്രമേയം" കരാറി ൽ നിന്ന് പ്രവർത്തനത്തിലേക്ക്:ജൈവ വൈവിധ്യം വീണ്ടെടു ക്കുക" എന്നതായി തീരുമാനിക്കപ്പെട്ടത്

 

1992-ൽ ബ്രസീലിലെ റിയോഡി ജനീറോയിൽ നടന്ന ഭൗമ സമ്മേളനത്തിൽ പരിസ്ഥിതിയും വികസനവും സംബന്ധിച്ച പ്രമേയങ്ങൾ അവതരിപ്പിക്കപ്പെട്ടു.ലോകമെമ്പാടുമുള്ള ജൈവ വൈവിധ്യ തകർച്ച പരിഹരിക്കേണ്ടതിന്റെ ആവശ്യ കത നേതാക്കൾ അംഗീകരിച്ചു.ഇതിന്റെ ഭാഗമായി1992 മെയ് 22-ന്,Convention on Biological Diversity(CBD)യിൽ നിരവധി  രാജ്യങ്ങൾ ഒപ്പുവെക്കുകയും അംഗീകരിക്കുകയും ചെയ്തു.

 

ജൈവവൈവിധ്യത്തിനായുള്ള ദിനം ഗ്രഹത്തിലെ ജീവൻ നിലനിർത്തുന്നതിൽ ജൈവവൈവിധ്യത്തിന്റെ അടിസ്ഥാന പ്രാധാന്യത്തിന് ഊന്നൽ നൽകുന്ന ലോക വേദിയാണ്. ജൈവവൈവിധ്യം എന്നാൽ സസ്യങ്ങൾ,മൃഗങ്ങൾ,സൂക്ഷ്മാ ണുക്കൾ എന്നിവയ്‌ക്കൊപ്പം അവ ജീവിക്കുന്ന ആവാസ വ്യവസ്ഥകളേയും ഉൾക്കൊള്ളുന്നു.

 

പരാഗണം,പോഷകങ്ങളുടെ പുനരുപയോഗം,ജലശുദ്ധീകര ണം,കാലാവസ്ഥാ നിയന്ത്രണം എന്നിവയുൾപ്പെടെ ആവാസ വ്യവസ്ഥകൾക്ക് അവശ്യ സേവനങ്ങൾ നൽകുന്നതിൽ ഇത് സുപ്രധാന പങ്ക് വഹിക്കുന്നു.

 

ജൈവവൈവിധ്യത്തിന് സാംസ് കാരികവും സൗന്ദര്യപരവും സാമ്പത്തികവുമായ പ്രാധാന്യ മുണ്ട്.അത് ഉപജീവനമാർഗ ത്തെ പിന്തുണയ്ക്കുകയും സുസ്ഥിര പുരോഗതിക്ക് സംഭാവന നൽകുകയും ചെയ്യുന്നു.

 

 

ജൈവ വൈവിധ്യത്തിന്റെ നിലനിൽപ്പിൽ ഒരോ സൂക്ഷമ ജീവികളുടെയും പ്രവർത്തനത്തിലെ താളപ്പിഴയും(നിപ്പയും കൊറോണയും മറ്റും)ചില ജീവികൾ തന്നെ അന്യം നിന്നു പോകുന്നതും മനുഷ്യ വർഗ്ഗത്തിന് തന്നെ  വലിയ ഭീഷണി യായി തുടരുന്നു.ഈ സാഹചര്യത്തിലെ ജൈവ വൈവിധ്യ ദിനം ഏറെ പ്രാധാന്യമർഹിക്കുന്നത്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment