വികസനത്തിന്റെ രക്തസാക്ഷിയായ കേരളത്തെ പറ്റി.




2018   :     കലയെ വിജയിപ്പിച്ച സിനിമ  . ഭാഗം 1

 

By : എം.കെ.ഷഹസാദ്

 

ഒരേ അനുഭവങ്ങൾ വ്യത്യസ്ത ഇടങ്ങളിലും സമയത്തും ജീവിക്കുന്ന മനുഷ്യരിൽ വിപരീത വികാരങ്ങൾ ജനിപ്പിക്കാം. ഒരേ കാലത്ത് വ്യത്യസ്ത ഇടങ്ങളിൽ ജീവിക്കുന്നവർക്കി ടയിലും ഒരനുഭവം രണ്ട് വികാരങ്ങൾക്ക് ജന്മം നൽകാമെന്ന് 2018 എന്ന സിനിമ ചൂണ്ടിക്കാട്ടുന്നു.തോരാതെ തിമിർത്തു പ്പെയുന്ന മഴ വെള്ളപ്പൊക്കത്തിൽ അകപ്പെട്ട മനുഷ്യനെ ഭയപ്പെടുത്തുമ്പോൾ ഒരതിർത്തിക്കപ്പുറത്തെ മനുഷ്യർ തുറന്നാഹ്ലാദിക്കുന്ന അനുഭവം ചിത്രീകരിക്കുന്നതിലൂടെ 2018 പ്രകൃതിയിലെ ഓരോ പുൽക്കൊടിയിലും ഒളിഞ്ഞിരി ക്കുന്ന അതുല്യത, ഒരേ വംശത്തിൽ ഉൾകൊള്ളുകയും ആധുനികതയുടെ ഉപയോഗത്താൽ ഒന്നായിമാറുകയും ചെയ്ത മനുഷ്യന്റെ സാമൂഹ്യ ജീവിതത്തിൽ പോലും അതുല്യത ഒഴിച്ചുകൂടാനാവായ യാഥാർത്യമാണെന്ന് പറഞ്ഞുവെക്കുന്നു.

 

 

2018ലെ പ്രളയമാണ് സിനിമയുടെ മുഖ്യപ്രമേയമെങ്കിലും അത്രത്തോളം തന്നെ കരുത്തുള്ള ഉപപ്രമേയങ്ങളാണ് സിനിമയുടെ വിജയത്തെ സഹായിച്ച മറ്റ് പ്രധാന ഘടക ങ്ങൾ.കാലാവസ്ഥാ വ്യതിയാനം,ന്യൂനമർദ്ദം,ഉരുൾപൊട്ടൽ എന്നീ പ്രകൃതി പ്രതിഭാസങ്ങളേയും ദുരന്തങ്ങളേയും പരാമർശിച്ചുപോവുന്നുണ്ടെങ്കിലും അവയൊന്നും സിനിമ യിൽ ആഴത്തിലുള്ള പരാമർശങ്ങൾക്ക് വിധേയമാവുന്നില്ല. ഗോത്രസമൂഹങ്ങൾ മുതൽ ജന്മിത്വംവരെയുള്ള സമൂഹ ങ്ങളിൽ വരെ പ്രകൃതി പ്രതിഭാസങ്ങൾ കുറഞ്ഞ ആഘാതം മാത്രമാണ് സൃഷ്ടിച്ചിരുന്നതെങ്കിൽ മുതലാളിത്ത സമൂഹം പ്രകൃതിയെ വിപരീത ദ്വന്തത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നത് പ്രകൃതി പ്രതിഭാസങ്ങൾ ശക്തമായ ആഘാത ശേഷിയുള്ള ദുരന്തങ്ങളായി തീരാൻ കാരണമായിട്ടുണ്ട്.

 

 

അടിസ്ഥാനപരമായി മനുഷ്യനിർമിതമാണ് എല്ലാ ദുരന്ത ങ്ങളും എന്നാണ് ആധുനിക നരവംശശാസ്ത്ര കാഴ്ചപ്പാട്. സർക്കാർ നയങ്ങളും 'വികസനവും' ദേശരാഷ്ട്ര അതിർത്തി കളും ദുരന്തങ്ങളുടെ തീക്ഷ്ണത വർധിപ്പിക്കുകയും ചെയ്യുന്നു എന്ന കാഴ്ചപ്പാടും പാരിസ്ഥിതിക നരവംശ ശാസ്ത്രം മുന്നോട്ടുവെക്കുന്നു.

 

 

 

കാലങ്ങളായി തുടരുന്ന പ്രകൃതി ചൂഷണവും വികസന നയവുമാണ് ജലത്തെ ഭൂമിയിൽ ഉൾകൊള്ളാനും അതി വേഗം ഒഴുക്കിക്കളയാനുമുള്ള കേരളത്തിന്റെ ശേഷിയില്ലാ താക്കായത്. ഒപ്പം പൊടുന്നനെ അണക്കെട്ടുകൾ തുറക്കാ നെടുത്ത തീരുമാനം എരിതീയിൽ എണ്ണ ഒഴിക്കുന്നതിന് സമമായിരുന്നു.ഇതിൽ അവസാനം പറഞ്ഞ ഘടകം മാത്രമാണ് സിനിമയിൽ പരാമർശവിധേയമാകുന്നത്.

 

 

പ്രളയാനന്തരം ദുരന്തം നേരിടുന്നതിൽ കേരളത്തിലെ യുവാ ക്കളും മത്സ്യബന്ധനതൊഴിലാളികളും നടത്തിയ പ്രയത്നം സിനിമയിൽ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്.ഒരു കമ്മ്യൂണിറ്റി എന്ന നിലയിൽ മത്സ്യബന്ധന തൊഴിലാളികൾ നടത്തിയ നിസ്വാർത്ഥ പ്രവർത്തനം കേരളം ഒരിക്കലും മറക്കാൻ പാടില്ലാത്തതാണ്. 2018 നമ്മളെ അക്കാര്യം ഓർമിപ്പിക്കുന്നു. മത്സ്യബന്ധന തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലും ഏകോപിപ്പിക്കുന്നതിലും ലാറ്റിൻ ചർച്ച് വഹിച്ച പങ്കും കുത്തു വെള്ളത്തിൽ ആരാലും തിരിഞ്ഞ് നോക്കപ്പെടാതെ അനാഥ മായ കുരിശു പള്ളിയും അവതരിപ്പിക്കുന്നതിലൂടെ മത സ്ഥാപനത്തേയും വിശ്വാസത്തേയും സംബന്ധിച്ച ചില സൂചനകൾ നൽകാനും സിനിമ ശ്രമിക്കുന്നുണ്ട്. സെക്യുലർ പ്രവർത്തനങ്ങളിൽ ഇന്നും മതസ്ഥാപനങ്ങളെ ഉപയോഗപ്പെ ടുത്താമെന്നും ദൈവമെന്ന ആശയം കാലഹരണപ്പെട്ടെന്നും സൂചനകൾ കാഴചക്കാരോട് പറയുന്നു.

 

 

പ്രളയമെന്ന ദുരന്തത്തിനുമപ്പുറം മനുഷ്യ ബന്ധങ്ങളിലെ ഇഴയടുപ്പവും ഊഷ്മളതയും നീറ്റലുകളും സിനിമ മനോഹ രമായി അവതരിപ്പിക്കുന്നു. സിനിമയിലെ സംഭവങ്ങളെ കാഴ്ചക്കാരിൽ ഇഴക്കിച്ചേർക്കുന്ന വികാരങ്ങൾ മനുഷ്യ ബന്ധങ്ങളിലൂടെ അവതരിപ്പിച്ചാണ് സിനിമ കാഴ്ചക്കാരെ കൂടെക്കൂട്ടുന്നത്. സിനിമയെ ജനപ്രിയമാക്കുന്ന പ്രധാന ഘടകവും അതുതന്നെ.

 

 

ആധുനിക തൊഴിൽ മേഖലയും പരമ്പരാഗത തൊഴിൽ മേഖലയും തമ്മിലുള്ള ദ്വന്തവും ഭാഷാ ദേശീയതാ പ്രശ്നവും സിനിമയിൽ ചർച്ചയാവുന്നുണ്ട്.ആധുനിക സാംസ്കാരിക സമീപനത്തിന്റെ ഉൽപ്പന്നമാണ് അനുതാപം അഥവാ തനിക്ക് പുറത്ത് നിന്ന് ലോകത്തേയും മനുഷ്യ സമൂഹത്തേ യും വ്യക്തികളേയും കാണാനുള്ള ശേഷി.സ്വഅനുഭവത്തി ലൂടെ മാത്രം സന്തോഷമോ ദു:ഖമോ വേദനയോ അനുഭവി ക്കുന്ന മനുഷ്യർ ആധുനിക സാംസ്കാരിക സമീപനം ഉൾ കൊള്ളാത്തവരാണ്.മുൻകാലങ്ങളിൽ <

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment