2018 വികസനത്തിന്റെ രക്തസാക്ഷിയായ കേരളത്തെ പറ്റി.




By  M K  ഷഹസാദ്

ആധുനിക സാങ്കേതിക വിദ്യകൾ സാധാരണക്കാരന് പ്രാപ്യ മാവുന്നതും പലപ്പോഴും കേട്ടറിയുന്നത് പോലും ദുരന്തവേള കളിലാണ്.സർക്കാർ സംവിധാനങ്ങളും ഹെലിക്കോപ്പ്റ്ററുക ളും എയർ ലിഫ്റ്റിങ്ങുമൊക്കെ തങ്ങൾക്കുംകൂടി അവകാ ശപ്പെട്ടതാണെന്ന് ദുരന്ത വേളകളിൽ ജനം തിരിച്ചറിയുന്നു. എന്നാൽ ദുരന്താനന്തരം നമ്മുടെ ഭരണ സ്ഥാപനങ്ങൾ ഇക്കാര്യം വിസ്മരിക്കുന്നതിന് പിന്നിൽ സാമ്പത്തിക- രാഷ്ട്രീയ താൽപര്യങ്ങളുണ്ട്.പക്ഷേ,സാധാരണ ജനങ്ങൾ ഒക്കെയും മറന്നുപോവുന്നതെന്താവാം എന്ന് സിനിമ ചോദിക്കുന്നില്ലെങ്കിലും അൽപ്പം രാഷ്ട്രീയ ബോധമുള്ള കാഴ്ചക്കാർ ഈ ചോദ്യം ഉന്നയിക്കാൻ സാധ്യതയുണ്ട്.

 

 

 

പ്രളയവും രക്ഷാപ്രവർത്തനവും വൈകാരികത നിലനിർത്തി സാങ്കേതികതികവോടെ ചിത്രീകരിക്കുന്നതിൽ 2018 വിജയി ച്ചിട്ടുണ്ട്.സമഗ്രവുമാണ് സിനിമ.ആത്യന്തികമായി സിനിമ ഒരു പ്രചാരണ ഉപാധിയാണ്.സമൂഹത്തിൽ മാനുഷിക വികാര ങ്ങളോ വെറുപ്പോ പ്രസരിപ്പിക്കാൻ ശേഷിയുള്ള ഇരുതല മൂർച്ചയുള്ള ആയുധം.2018 മാനുഷിക വികാരങ്ങൾക്കൊപ്പം നിൽക്കുന്ന വെറുപ്പിനെതിരെ നിലപാടുള്ള സിനിമയുമാണ്. അങ്ങനെയാണ് ഇത് കലയെ വിജയിപ്പിച്ച സിനിമയാകു ന്നതും.

 

 

എന്നാൽ, പരിസ്ഥിതി സമരങ്ങളെ ചിത്രീകരിക്കുന്നതിലും ദുരന്തനിവാരണ പ്രവർത്തനത്തിലേർപ്പെട്ട വിവിധ അടുക്കു കൾ ചിത്രീകരിക്കുന്നതിലും 2018 പരാജയപ്പെടുന്നുണ്ട്. പെരിയാറിനെ വിഷലിപ്തമാക്കുന്ന ഇരുനൂറിലധികം വ്യവസായ ശാലകൾക്കെതിരായി ജനങ്ങൾ നടത്തിയ സമരത്തെ അപഹസിക്കാൻ സിനിമ നടത്തിയ ശ്രമം ജനകീയ സമരങ്ങളുടെ പ്രാധാന്യം കുറച്ചുകാണാൻ കാഴ്ച ക്കാരനെ പ്രേരിപ്പിക്കുന്നതും അപകടകരവുമാണ്.ദുരന്തം സൃഷ്ടിക്കുന്നതിൽ പങ്ക് വഹിച്ചിട്ടുണ്ടെങ്കിലും ദുരന്ത നിവാ രണ-ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മത സ്ഥാപനങ്ങളും സർക്കാരും നടത്തിയ ഇടപെടലുകളെ കണ്ടില്ലെന്ന് നടിച്ചതും 2018ന്റെ മിഴിവിന് മങ്ങലേൽപ്പിച്ചിട്ടുണ്ട്.

 

 

2018ലെ വെള്ളപ്പൊക്കം ദൂര വ്യാപക പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചാണ് പിൻമടങ്ങിയിട്ടുള്ളത്.വെള്ളപ്പൊക്കത്തിന് ശേഷം കേരളത്തിൽ മണ്ണൊലിപ്പ് വർധിച്ചതായി ജേണൽ ഓഫ് ഇന്ത്യൻ സൊസൈറ്റി ഓഫ് റിമോട്ട് സെൻസിങ്ങിൽ 2021ൽ പ്രസിദ്ധീകരിച്ച ഐ.ഐ.ടി ബോംബൈ റൂറൽ ഡാറ്റാ റിസർച്ച് ആന്റ് അനാലിസിലേയും ഗവേഷകർ നടത്തിയ പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട്.കേരളത്തിന്റെ ആകെ ഭൂ മേഖലയിൽ 71% പ്രദേശം 2018ലെ വെള്ളപ്പൊക്കത്തിൽ മണ്ണൊലിപ്പിന് വിധേയമായിട്ടുണ്ട്.മണ്ണിന്റെ ഫലപുഷ്ടി കുറ യാനും സസ്യ സമ്പത്ത് കുറയാനും മണ്ണൊലിപ്പ് കാരണമാവു ന്നുണ്ട്.കാലാവസ്ഥ വ്യതിയാനമാണ് അതിവൃഷടിക്ക് കാരണ മെങ്കിലും വനസമ്പത്ത് വർധിപ്പിച്ചും ഭൂമി ഉപയോഗം ശാസ് ത്രീയമാക്കിയും ഭൂമിയുടെ രൂപമാറ്റം നിയന്ത്രിച്ചുമൊക്കെ പ്രകൃതി ദുരന്തങ്ങളുടെ ആഘാതം പരമാവധി കുറയ്ക്കുക സാധ്യമാണ്.

 

 

പക്ഷേ, ദുരന്തത്തിന് ശേഷവും പരിസ്ഥിതിയെ സംബന്ധിച്ച നമ്മുടെ നയങ്ങൾക്ക് മാറ്റമൊന്നും വന്നിട്ടില്ല.'വികസനം' തന്നേയാണ് ഇന്നും നമ്മുടെ നയം.പ്രളയാനന്തരം പ്രകൃതി ചൂഷണം അധികരിച്ചിട്ടേയുള്ളൂ.പ്രളയത്തിൽ തകർന്ന റോഡുകളും പാലങ്ങളും പുനർ നിർമിക്കുകയെന്ന പേരിൽ കേരള സർക്കാർ ആരംഭിച്ച 'റീ ബിൽഡ് കേരള' മുതൽ ഇന്നോളം നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികളെല്ലാം നിർമാണ പ്രവർത്തനത്തിൽ ഊന്നിയതും പ്രകൃതിയിൽ വലിയ ആഘാതങ്ങൾ സൃഷിടിക്കാൻ പോന്നതുമാണ്. ദുരന്തങ്ങളിൽ അകപ്പെടുമ്പോൾ മാത്രമാണ് നമ്മൾ ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിനെപ്പറ്റി ചർച്ച ചെയ്യാറ്. അല്ലാത്തപ്പോഴൊക്കെ വിസ്മൃതിയിലായിരിക്കാറുള്ള ആ റിപ്പോർട്ടിനെപ്പറ്റി 2018 നമ്മളെ ഒരിക്കൽകൂടി ഓർമിപ്പിക്കു ന്നുണ്ട്.

 

 

2018ലെ വെള്ളപ്പൊക്കത്തെ മനുഷ്യനിർമിതം എന്നാണ് മാധവ് ഗാഡ്ഗിൽ വിശേഷിപ്പിച്ചത്.നദീതടങ്ങളിലെ നിയമ വിരുദ്ധ നിർമാണ പ്രവർത്തനങ്ങളും അനിയന്ത്രിതമായ ഖനനവുമാണ് 2018ലെ പ്രളയത്തെ തീക്ഷ്ണമാക്കായ തെന്നാണ് ഗാഡ്ഗിൽ പക്ഷം.വിരോധാഭാസമെന്ന് പറയട്ടെ, സർക്കാർ ഉടമസ്ഥതയിലുള്ള പ്ലാന്റേഷൻ കോർപ്പറേഷൻ ഭുമിയിൽ കൃഷി അവസാനിപ്പിച്ച് ഖനനം ആരംഭിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ!

 

 

2011ൽ ഗാഡ്ഗിൽ കമ്മീഷൻ മുന്നോട്ടു വെച്ച നിർദേശങ്ങൾ അവഗണിച്ചത് തന്നേയാണ് പ്രളയത്തിന് പ്രധാന ഹേതു എന്നത് ഇന്നെങ്കിലും നാം തിരിച്ചറിയണമെന്നും ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രാദേശികമായ വ്യതിരിക്തതകൾ പരിഗണിക്കുന്ന പരിസ്ഥിതി നയത്തിനാ യുള്ള സ്ഥായിയായ പരിസ്ഥിതി പ്രക്ഷോഭത്തിന്റെ ആവശ്യ കതയുണ്ടെന്നും 2018 എന്ന സിനിമ നമ്മളെ ഓർമിപ്പിക്കുന്നു ണ്ട്.ഇനിയും വൈകിയിട്ടില്ലെന്ന് നമ്മളെ വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്.2018 എന്നസിനിമ നൽകുന്ന സന്ദേശമതാണ്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment