വായു മലിനീകരണം : കേരളത്തിലെ നഗരങ്ങളും അപകടാവസ്ഥയിൽ !




ലോകത്തിലെ ഏറ്റവും മലിനമാക്കപ്പെട്ട മൂന്നാമത്തെ രാജ്യ മായി ഇന്ത്യ ഉയർന്ന വർഷമാണ് കടന്നു പോയത്.2022ൽ നമ്മുടെ സ്ഥാനം 8 ആയിരുന്നു.കേരളവും അപകടകരമായ അവസ്ഥയിലെക്കു നീങ്ങുകയാണ്,എറണാകുളത്തിനു പിറകാലെ തിരുവനന്തപുരവും.

 

2023-ൽ,സ്വിസ് സംഘടനയായ IQAir-ൻ്റെ World Air Quality Report പ്രകാരം ഇന്ത്യയുടെ വായു ഗുണനിലവാരം,ശരാശരി വാർഷിക PM 2.5 സാന്ദ്രത 54.4 മൈക്രോഗ്രാം /ക്യൂബിക് മീറ്ററിൽ എത്തിയിട്ടുണ്ട്.

 

 

കൊച്ചിയിലെ വായുവിൻ്റെ ഗുണനിലവാരം മോശമാകുക യാണ്.സംസ്ഥാനത്തെ മറ്റ് നഗരങ്ങളിലെ മലിനീകരണ തോത് കഴിഞ്ഞ രണ്ട് വർഷമായി ശരാശരിയേക്കാൾ കൂടുതലാണെ ങ്കിൽ,കൊച്ചിയിലെ വായുവിൻ്റെ ഗുണനിലവാരം ഏറ്റവും മോശമായി.ജനുവരി മുതൽ മാർച്ച് വരെയുള്ള സാധാരണ നിലയേക്കാൾ 10 മടങ്ങിലെത്തി കാര്യങ്ങൾ.

 

 

മാലിന്യം കത്തിക്കുന്നത്,തീപിടുത്തം,റോഡ് പ്രവൃത്തികൾ, വാഹന മലിനീകരണം എന്നിവയാണ് ഇവിടെ കാരണക്കാർ.

IQAir-ൽ നിന്നുള്ള 2023-ലെ ലോക വായു ഗുണനിലവാര റിപ്പോർട്ട് അനുസരിച്ച്,ഏലൂരിലും വൈറ്റിലയിലും കഴിഞ്ഞ വർഷം ശരാശരി PM2.5 തോത് 29.5µg/m3 മുതൽ 35 µg/m3 വരെയാണ്.സുരക്ഷിത നിലവാരത്തേക്കാൾ 5-7മടങ്ങ് കൂടു തൽ.ലോകാരോഗ്യ സംഘടനയുടെ വായു ഗുണനിലവാര മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്,PM2.5 ൻ്റെ വാർഷിക ശരാശരി സാന്ദ്രത 5µg/m3 കവിയാൻ പാടില്ല.

 

 

മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരള ത്തിൽ വായുവിൻ്റെ ഗുണനിലവാരം മെച്ചപ്പെട്ടതാണ്.പൊതു ജനാരോഗ്യം-PM 2.5 ലെവലുമായി ബന്ധിപ്പെട്ട് കാര്യങ്ങൾ തൃപ്തികരമല്ല.

 

 

കേരളത്തിൽ നിരവധി സൂക്ഷ്മ,ചെറുകിട,ഇടത്തരം സംരംഭ ങ്ങളുണ്ടെങ്കിലും അവ മലിനീകരണത്തിൻ്റെ കാര്യത്തിൽ നിരീക്ഷിക്കപ്പെടുന്നില്ല.തെക്കു പടിഞ്ഞാറൻ കാലവർഷത്തി ലൊഴികെ വർഷം മുഴുവനും സംസ്ഥാനത്തുടനീളം റോഡ് അറ്റകുറ്റപ്പണികൾ നടക്കുന്നുണ്ട്.വലിയതും കാണാത്തതു മായ പൊടിപടലങ്ങൾ നിയന്ത്രിക്കാൻ പ്രോട്ടോക്കോളും പാലി ക്കുന്നില്ല നാട്ടിൽ.

 

 

മാലിന്യം കത്തിക്കുന്നത് തടയാൻ നിയമങ്ങൾ നിലവിലുണ്ടെ ങ്കിലും സംസ്ഥാനത്ത് ഇത് സ്ഥിരം സംഭവമാണ്.ബ്രഹ്മപുര ത്തെ തീപിടിത്തത്തെക്കുറിച്ചുള്ള റിപ്പോർട്ടിൽ,അന്തരീക്ഷ വായുവിൽ ശരാശരി ഡയോക്‌സിൻ അളവ്  ഇൻസിനറേറ്റർ പോലെയുള്ള 'നിയന്ത്രിത' സ്ഥലത്തേക്കാൾ 16 മടങ്ങ് കൂടുത ലാണെന്ന് കണ്ടെത്തിയിരുന്നു.

 

 

2019-20 ൽ 16.7 ലക്ഷം മരണങ്ങൾ വായു മലിനീകരണം മൂല മാണ് രാജ്യത്ത് ഉണ്ടായത്. രോഗവും മരണവും 3.05 ലക്ഷം കോടിയുടെ സാമ്പത്തിക നഷ്ടത്തിന് കാരണമായി.ഏറ്റവും താഴ്ന്ന പ്രതിശീർഷ GDP സംസ്ഥാനങ്ങളായ ഉത്തർപ്രദേശ്, ബിഹാർ,രാജസ്ഥാൻ, മധ്യപ്രദേശ്,ഛത്തീസ്ഗഢ് എന്നിവിട ങ്ങളിലായിരുന്നു ഏറെ നഷ്ടം.വായു മലിനീകരണം ഏറ്റവും കൂടുതൽ പ്രതിശീർഷ സാമ്പത്തിക നഷ്ടം ഡൽഹിയിൽ ഉണ്ടാക്കി.

 

ഇന്ത്യക്കാരുടെ ശരാശരി ആയുസ്സിൽ 5 വർഷവും ഡൽഹി ക്കാരുടെ ആയുസ്സിൽ 11.9 വർഷവും കുറവാണ് വായു മലിനീ കരണം ഉണ്ടാക്കുന്നത്.

 

ശുദ്ധവായുവും ശുദ്ധവെള്ളവും കേരളത്തിലും ഭീഷണി നേരിടുന്നു എന്നതാണ് പുതിയ വാർത്തകൾ സൂചിപ്പിക്കുന്നത്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment