അദാനിക്കായി കേരളത്തിലെ പഞ്ചായത്തുകളെ നോക്കു കുത്തിയായി മാറ്റുകയാണ് !




കേരളത്തിന്റെ നിയമങ്ങൾ അദാനി കമ്പനിയുടെ താൽപ്പര്യ ങ്ങൾക്കു വഴിമാറണമെന്ന് കേരള ഹൈക്കോടതിയും നിർദ്ദേ ശിക്കുന്നു എന്നാണ് നഗരൂർ പഞ്ചായത്തിനെതിരായ വിധി സൂചിപ്പിക്കുന്നത്.

 


വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ഭാഗമായുള്ള പ്രവർത്തനങ്ങ ൾക്ക് അദാനിക്ക് സംസ്ഥാനം അനുമതി നൽകിയിരുന്നതി നാൽ അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിന് അനു വദിച്ച ക്വാറി ലൈസൻസിൽ നഗരൂർ ഗ്രാമ പഞ്ചായത്ത് ഏർ പ്പെടുത്തിയ വ്യവസ്ഥകൾ കേരള ഹൈക്കോടതി റദ്ദാക്കി യിരിക്കുന്നു.

 


സംസ്ഥാനത്തിന്റെ അധികാരികൾ അദാനിക്ക് ക്വാറിക്ക് അനുമതി നൽകിക്കഴിഞ്ഞതിനാൽ,പഞ്ചായത്ത് ഇടപെടു കയോ ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനമെടുക്കാൻ ഒരു കമ്മിറ്റി രൂപീകരിക്കുകയോ ചെയ്യുന്നത് അനാവശ്യമാണെന്ന് ജസ്റ്റിസ് എൻ നഗരേഷ് പറഞ്ഞത്.

 


ഇവയെല്ലാം ആവശ്യത്തിനായി പ്രത്യേകം നിയുക്തമാക്കിയി ട്ടുള്ള നിയമപരമായ അധികാരികളുടെ അധികാരത്തിൽ വരുന്ന പ്രശ്നങ്ങളാണ്.സംസ്ഥാന പരിസ്ഥിതി ആഘാത വില യിരുത്തൽ അതോറിറ്റി,മൈനിംഗ് ആൻഡ് ജിയോളജി ഡയറ ക്ടർ,ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കലക്ടർ എന്നിവർ ഹർജിക്കാരന്(അദാനി)അനുമതി നൽകി യപ്പോൾ , ഈ പ്രശ്‌നങ്ങൾ തീർപ്പാക്കാൻ പഞ്ചായത്ത് കമ്മിറ്റി രൂപീകരിച്ചത് അനാവശ്യമാണെന്നും ഹൈക്കോടതി പറഞ്ഞു.

 

ക്വാറിക്ക് ലൈസൻസ് നൽകാനുള്ള പ്രമേയത്തിൽ നഗരൂർ ഗ്രാമപഞ്ചായത്ത് ഏർപ്പെടുത്തിയ നാല് വ്യവസ്ഥകൾ ചോദ്യം ചെയ്ത് അദാനി സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

2015 ഡിസംബർ 5-ന് നിർമാണം ആരംഭിച്ച വിഴിഞ്ഞം തുറ മുഖ പദ്ധതിയുടെ കൺസഷനറായി അദാനിയെ തിരഞ്ഞെ ടുത്തിരുന്നു.ഡിസൈൻ,ബിൽഡ്,ഫിനാൻസ്,ഓപ്പറേറ്റ്,ട്രാൻ സ്ഫർ(DBFOT)അടിസ്ഥാനത്തിൽ പൊതു സ്വകാര്യ പങ്കാളി ത്തത്തോടെ ഭൂവുടമ മാതൃകയിലാണ് തുറമുഖം നിലവിൽ വികസിപ്പിക്കുന്നത്.
അദാനി ട്രേഡ് ലൈസൻസിന് അപേക്ഷിച്ചതോടെ ക്വാറി പ്രവർത്തനങ്ങൾക്ക് ചില നിബന്ധനകൾ ഏർപ്പെടുത്താൻ നഗരൂർ ഗ്രാമപഞ്ചായത്ത് ശ്രമിച്ചിരുന്നു.

 

പദ്ധതിയുടെ പാരിസ്ഥിതിക ആഘാതം,ദുരന്തസാധ്യത, നടത്തിയ ഖനനത്തിന്റെ അളവ് തുടങ്ങിയ വശങ്ങൾ നിർണ്ണ യിക്കാൻ ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ  കമ്മിറ്റി രൂപീക രിക്കണമെന്നത് വ്യവസ്ഥകളിൽ ഉൾപ്പെടുന്നു.

 


പ്രദേശത്ത് Corporate Social Responsibility(CSR)ചെലവുകൾ നടത്താനും പദ്ധതിയിൽ തുടർന്നുണ്ടാകുന്ന ദുരന്തത്തിൽ നഷ്ടപരിഹാരം നൽകാനും പഞ്ചായത്ത് അദാനിയോട് ആവശ്യപ്പെട്ടു.

 


പഞ്ചായത്ത് പ്രസിഡന്റിനെതിരെ അദാനി പുറപ്പെടുവിച്ച പൊലീസ് സംരക്ഷണ ഉത്തരവ് പിൻവലിക്കാനും പഞ്ചായത്ത് അദാനിക്ക് നിർദേശം നൽകി.വ്യവസ്ഥകൾ പാലിച്ചില്ലെങ്കിൽ അദാനിക്ക് അനുവദിച്ച ലൈസൻസ് പുനഃപരിശോധിക്കു മെന്നും തദ്ദേശ സ്ഥാപനം കൂട്ടിച്ചേർത്തു.

 


1994ലെ കേരള പഞ്ചായത്ത് രാജ് ആക്ട് പ്രകാരം ഇത്തരം വ്യവസ്ഥകൾ ഏർപ്പെടുത്താൻ തദ്ദേശ സ്ഥാപനത്തിന് അധി കാരമില്ലെന്ന് വാദിച്ചാണ് അദാനി പഞ്ചായത്തിന്റെ വ്യവസ്ഥ കളെ ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചത്.

 


സർക്കാർ ഭൂമിയിലെ ക്വാറി പ്രവർത്തനങ്ങളിൽ സംസ്ഥാന സർക്കാർ അദാനിക്ക് മുൻഗണന നൽകിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

 


ത്രിതല പഞ്ചായത്തുകൾ പ്രാദേശിക സർക്കാരുകളായി സ്വന്തം നാടിന്റെ പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കുവാൻ ബാധ്യസ്ഥരാണ്.ഓരോ നാടിന്റെയും വികസന കാര്യങ്ങളിൽ അതാതു നാട്ടുകാർക്ക് തീരുമാനമെടുക്കാൻ കഴിയണം എന്ന അധികാര വികേന്ദ്രീകരണ സങ്കല്പങ്ങൾ കോർപ്പറേറ്റുകൾ ക്കായി വഴിമാറുന്നു എന്നതാണ് കേരളം തെളിയിക്കുന്നത്.

 


വിഴിഞ്ഞം അന്തർദേശിയ തുറമുഖ പണി ഈ വർഷം സെപ്റ്റം ബറിൽ തീർത്ത് ഉദ്ഘാടനം നടക്കും എന്ന് സർക്കാർ ആവർ ത്തിക്കുമ്പോൾ, അദാനി കമ്പനിയുടെ ഉടമസ്ഥതയിൽ 19 വൻ കിട ഖനന യൂണിറ്റുകൾ പ്രവർത്തനം ആരംഭിക്കാൻ തയ്യാറെ ടുക്കുന്നത് തുറമുഖവുമായി ബന്ധപ്പെട്ടല്ല എന്നു വ്യക്തം.

 


തിരുവനന്തപുരം ജില്ലയിൽ 12 ക്വാറികൾ,കൊല്ലത്ത് 2 എണ്ണം , പത്തനംതിട്ടയിൽ 5 എന്നിങ്ങനെയാണ് ഖനനം നടത്തുക.നഗ രൂരിലെ അദാനിയുടെ പ്രവർത്തനം തുടങ്ങിക്കഴിഞ്ഞിരുന്നു.  12 എണ്ണം അദാനി നേരിട്ടും ബാക്കി എണ്ണത്തിൽ മറ്റുള്ളവരു മായി സഹകരിച്ചും പ്രവർത്തനം തുടങ്ങും.
പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂർ പഞ്ചായത്തിലാണ്  അദാനിയുടെ 4 വൻ കിട ക്വാറികൾ എത്താൻ തയ്യാറെടുക്കു ന്നത്.ഇപ്പോൾ തന്നെ പഞ്ചായത്തിലെ മലനിരകൾ മിക്കതും അധികൃതവും അനധികൃതവുമായി പ്രവർത്തിക്കുന്ന ഖനന യുണിറ്റുകളാൽ വീർപ്പു മുട്ടുകയാണ് . 

 

നിലവിലെ അതിരുവിട്ട ഖനന പ്രവർത്തനത്തെ പിൻതുണക്കു വാൻ പഞ്ചായത്ത് തയ്യാറായിരിക്കെ പുതിയ ഖനനങ്ങൾ അനുവദിക്കില്ല എന്ന കോന്നി MLA യുടെയും കലഞ്ഞൂർ പഞ്ചായത്ത് ഭരണ സമിതിയുടെയും പാർട്ടിക്കാരുടെയും പ്രഖ്യാപനങ്ങൾ കുപ്രസിദ്ധ അദാനി കമ്പനിക്കായി ഉപേക്ഷി ക്കുകയാണ് ഇക്കൂട്ടർ. 

 


കേരള ഹൈക്കോടതി നഗരൂർ പഞ്ചായത്തിനെതിരെ നൽ കിയ വിധിയെ ഡിവിഷൻ ബഞ്ചിൽ ചോദ്യം ചെയ്യുവാൻ ജനങ്ങൾ തയ്യാറായില്ല എങ്കിൽ വലിയ ദുരന്തങ്ങളിലെക്കാ കും നാടിനെ എത്തിക്കുക.അതിനൊപ്പം കോർപ്പറേറ്റ് രാജി നെതിരായി ജനകീയ സമരങ്ങൾ ഗ്രാമങ്ങളിൽ ശക്തമാകെ ണ്ടതുണ്ട്.
 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment