സെപ്റ്റംബറിൽ മഴ കനക്കുന്നു എങ്കിലും !




സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.വിവിധ ജില്ലകളില്‍ ഓറഞ്ച്,മഞ്ഞ മുൻകരുതലുകൾ പ്രഖ്യാപിച്ചു.


ആലപ്പുഴ,ഇടുക്കി ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ അതി ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്.തിരുവനന്തപുരം, കൊല്ലം,ആലപ്പുഴ,പത്തനംതിട്ട,എറണാകുളം,ഇടുക്കി,തൃശ്ശൂര്‍ ജില്ലകളില്‍ ശക്തമായ മഴ പ്രതീക്ഷിക്കാം.

ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച് ജില്ലകൾ......

തിങ്കള്‍:  ആലപ്പുഴ 
ചൊവ്വ:   ആലപ്പുഴ
ബുധന്‍:  ഇടുക്കി

യെല്ലോ അലേർട്ട് പ്രഖ്യാപിച്ച ജില്ലകൾ......

ശനിയാഴ്ച : തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ, കോട്ടയം,എറണാകുളം,ഇടുക്കി പ്രഖ്യാപിച്ചിരുന്നു.

ഞായര്‍: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ 

തിങ്കള്‍: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട 

ചൊവ്വ: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി 

ബുധന്‍: ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകൾ


ഔദ്യോഗികമായി 122 ദിവസം നീണ്ടു നിൽക്കുന്ന കാലവർഷം 93 ദിവസം പിന്നിട്ടപ്പോൾ സംസ്ഥാനത്ത് 48% മഴക്കുറവാണ് വന്നിട്ടുള്ളത് .ജൂൺ ഒന്ന് മുതൽ ഓഗസ്റ്റ് 31 വരെ സാധാരണ ലഭിക്കേണ്ട മഴ 1747 mm ആണ്.ലഭിച്ചത് 911.7 mm മാത്രം.

ഇടുക്കി(-62%),വയനാട്(-58%),കോഴിക്കോട് (-56%),പാലക്കാട്‌ (-54%)കോട്ടയം(-53%)തൃശൂർ(-52%)എന്നിങ്ങനെയാണ് കണ ക്കുകൾ.ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കാസർകോട്(1728.3 mm).സാധാരണ കാലയളവിൽ ലഭിക്കേണ്ട മഴയെക്കാൾ (2576.8 mm)33%കുറവ് മഴയാണ് ഇത്തവണ ലഭിച്ചത്.


ജൂണിൽ ശരാശരി 648.3 mm മഴ ലഭിക്കേണ്ടിടത്ത് 260.3mm മാത്രം.60%ത്തിന്റെ കുറവ്.ജൂൺ മാസത്തെ അപേക്ഷിച്ച് ജൂലൈ കേരളത്തിൽ മെച്ചപ്പെട്ട മഴ ലഭിച്ചു.653.5 mm ലഭിക്കേ ണ്ട ജൂലൈ മാസത്തിൽ ലഭിച്ചത് 592 mm മഴയും.


ആഗസ്റ്റിൽ 445.2 mm മഴ കിട്ടേണ്ടിടത്ത് 59.6 mm മാത്രം.87% കുറവാണ് ഉണ്ടായത്.122 വർഷത്തിലെ ഏറ്റവും കുറവ് മഴ പെയ്ത ആഗസ്റ്റാണ് 2023 ലെത് .


സെപ്റ്റംബർ കഴിയുമ്പോഴെക്കും ഇനി കേരളത്തിന് അധിക മഴ ലഭിച്ചാലും മഴക്കുറവ് പരിഹരിക്കാൻ കഴിയില്ല എന്നതാണ് വസ്തുത.
 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment