ഭൂപതിവ് നിയമത്തിലെ ഭേദഗതി: ലക്ഷ്യം ഭൂമി-ടൂറിസം -ഖനന വ്യവസായികളെ സഹായിക്കൽ 




"ഇടുക്കി ജില്ലയിലെ ജനങ്ങളുടെ പതിറ്റാണ്ടുകളായുള്ള ആവശ്യം കൂടി പരിഗണിച്ചാണ് ഭൂപതിവ് ഭേദഗതി ബിൽ സർക്കാർ നിയമസഭയിൽ അവതരിപ്പിച്ചതും പാസാക്കിയതും. സുപ്രീം കോടതിയുടെ 2020 ലെ ഇടക്കാല ഉത്തരവ് പ്രകാരം ഇടുക്കി ജില്ലയിൽ പൂർണ നിർമാണ നിരോധനം എന്ന സാഹ ചര്യം ഉടലെടുത്തിരുന്നു,ഇതും സർക്കാർ പരിഗണിച്ചു"
എന്ന് ഭൂപതിവ് നിയമ ഭേദഗതിയെ പറ്റി മലയാള മനോരമ പറയുന്നു.

 


ഇടതു പക്ഷ സർക്കാരിന്റെ വമ്പൻ വിമർശകരായ മലയാള മനോരമക്കും ഭരണകക്ഷിയെ അടിമുടി വിമർശിക്കാൻ യോഗ്യത നേടിയ പ്രതിപക്ഷത്തിനും ഒരു പോലെ ഭരണകക്ഷി യെ അനുമോദിക്കാൻ പ്രേരിപ്പിച്ചത് നിയമസഭ(14/9/2023 ൽ) ഭൂപതിവു നിയമ ഭേദഗതിയാണ്.

 


1960ൽ പട്ടം താണുപിള്ള സർക്കാരിന്റെ കാലത്ത് റവന്യു ഭൂമി പതിച്ചു നൽകുന്നതിനായി കാെണ്ടുവന്നതാണു ഭൂപതിവ് നിയമം.1964 ൽ ആർ ശങ്കർ മുഖ്യമന്ത്രിയായിരിക്കെ ചട്ടങ്ങൾ നിലവിൽ വന്നു.ഇവയുടെ ലക്ഷ്യമാകട്ടെ ഭൂരഹിതർക്കു വീടു വെച്ചു താമസിക്കുവാനും കൃഷി ചെയ്യുവാനും ഭൂമി അനുവദി ക്കലായിരുന്നു.

 


സൗജന്യമായി നൽകിയ ഭൂമിയുടെ ഘടന മാറ്റുവാനൊ അനധി കൃത ആവശ്യങ്ങൾക്ക് ഉപയോഗിക്കുവാനൊ പാടില്ല എന്ന കാരാറിലാണ് ഭൂമി നൽകിയത്.പിന്നീട് കെട്ടിടങ്ങൾ ചെറുകിട വ്യാപാരത്തിന് പണിയുവാൻ അനുവദിച്ചു.വൻകിട മുതലാളി മാർ ഇത്തരം ഭൂമി വാങ്ങിയതോടെ പുതിയ ആവശ്യങ്ങളുയ ർന്നു. 

 


ഭൂപതിവ് നിയമ പ്രകാരം അനുവദിച്ച ഭൂമിയിൽ ഒട്ടുമിക്കതും പശ്ചിമ ഘട്ടത്തിന്റെ തുടർച്ചയാണ്.അവിടുത്തെ ഭൂമിയുടെ (Ecologically Sensitive/Fragile)ഘടന മാറ്റി മറിച്ചാൽ വലിയ പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുവാൻ അവസരമൊരുക്കുമെന്ന് സാധാരണക്കാർക്കു പോലും അറിവുള്ളതാണ്.

 


പട്ടയ/ഭൂപതിവു കരയുടെ പ്രത്യേകതകൾ പുതിയ ഉടമകൾ ക്കും അറിവുള്ളതാണ്.ഭൂമിയുടെ ഘടന മാറ്റി വൻ നിർമ്മാണ വും ഖനനവും നടത്താൻ എത്തിയവർ രാഷ്ട്രീയ-മത-ജാതി നേതൃത്വവുമായി രഹസ്യ-പരസ്യ സാമ്പത്തിക ബന്ധങ്ങൾ ഉള്ളവരായിരുന്നു.ഇവരിൽ പലർക്കും ഭൂമി വാങ്ങി നൽകിയ തിൽ വരെ രാഷ്ട്രീയ പാർട്ടി നേതാക്കൾക്കു നല്ല പങ്കുണ്ട്. തങ്ങളുടെ പാർട്ടി ആസ്ഥാനങ്ങൾ പരിസ്ഥിതി പ്രധാന ഇടങ്ങ ളിൽ കെട്ടി പൊക്കാനും ഒപ്പം വാണിജ്യ സ്ഥാപനം കൂടി ഒപ്പം നടത്താനും പാർട്ടിക്കാർ ഒരു മടിയും കാണിച്ചില്ല.

 

ശ്രീ VS അച്യുതാനന്ദന്റെ സർക്കാർ നടത്തിയ Operation Munnar നെ തിരെ കമ്യൂണിസ്റ്റ് പാർട്ടികളും മത-ജാതി നേതാ ക്കളും കലാ പാഹ്വാനം നടത്തിയത് ഭൂമാഫിയാ സംസ്കാര ത്തെ പരിപോഷിപ്പിക്കാനായിരുന്നു.ഗാഡ്ഗിൽ സമിതിക്കെ തിരെയും ബഫർ വിഷയത്തിലും നടത്തിയ അവരുടെ സമര ങ്ങൾ വൻകിട കച്ചവടക്കാരുടെ ഇംഗിതത്തിനായിരുന്നു. അതേ ആളുകളുടെ താൽപ്പര്യത്തിനായി മാത്രമാണ് പുതിയ പൊളിച്ചെഴുത്തും.

 


ടാറ്റ മുതൽ മലയാേര ജില്ലയിലെ കരാർ പണിക്കാർ ,ക്വാറി ക്കാർ , റിയൽ എസ്റ്റേറ്റ് ഗ്രൂപ്പുകളുടെ താൽപ്പര്യത്തിനായി കൃഷിക്കാരുടെ പ്രശ്നങ്ങൾ പറഞ്ഞു നടക്കുന്നവർക്ക് മത നേതൃത്വം സമ്പൂർണ്ണ പിന്തുണ നൽകിയത് ആദ്യമല്ല. ഗാഡ്ഗിൽ കമ്മീഷൻ ശുപാർശയിലും ബഫർ സോൺ വിഷയ ത്തിലും ഇതെ ഗ്രൂപ്പുകളും രാഷ്ട്രീയക്കാരും അഴിമതിക്കാ രായ ഉദ്യോഗസ്ഥരും ഒന്നിച്ചത് കേരളം കണ്ടതാണ്.

 

 
ഭൂപതിവ് ചട്ടം നാലിൽ ഭൂവിനിയോഗം കൃഷിക്കും വീട് നിർമ്മാ ണത്തിനും മാത്രമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്.അതിലാണ് മാറ്റം കൊണ്ടുവന്നത്.

 


1500 ചതുരശ്രയടി വരെ വിസ്തീർണമുള്ള നിർമാണങ്ങൾ ക്രമപ്പെടുത്താൻ കുറഞ്ഞ ഫീസും ഇതിനു മുകളിൽ വിസ്തീർ ണമുള്ള നിർമിതികൾ ക്രമപ്പെടുത്തേണ്ടി വരികയാണെങ്കിൽ ഉയർന്ന ഫീസും ഈടാക്കാനാണ് സർക്കാർ പദ്ധതി.പൊതു ജനങ്ങൾ വ്യാപകമായി ആശ്രയിക്കുന്ന സ്വകാര്യ സ്ഥാപന ങ്ങൾ എന്നിവ ഉൾപ്പെടെയാണ് ചട്ടങ്ങൾ വരുമ്പോൾ ഒഴിവാ ക്കുക.തൊഴിൽശാലകൾ,വാണിജ്യകേന്ദ്രങ്ങൾ,മതപരമോ സാംസ്കാരികമോ വിനോദപരമോ ആയ സ്ഥാപനങ്ങൾ അംഗീകരിക്കപ്പെടും.എല്ലാ വൻകിട നിർമാണങ്ങളും നിയമ പരമാകും എന്നർത്ഥം.

 


ഭേദഗതി അനുസരിച്ച് നിയമത്തിലെ 4–ാം വകുപ്പിന്റെ A(1)ഉപ വകുപ്പ് പ്രകാരം നിലവിൽ നിയമലംഘനങ്ങൾ ഉണ്ടായിട്ടു ണ്ടെങ്കിൽ അവ ക്രമവൽക്കരിക്കുന്നതിനു സർക്കാരിന് അധികാരം നൽകുന്നു.

 


നിലവിൽ വ്യവസ്ഥകൾ ലംഘിച്ചിട്ടില്ലെങ്കിലും പതിച്ചു കൊടുത്ത ഭൂമി മറ്റേതെങ്കിലും ആവശ്യത്തിന് ഉപയോഗി ക്കാൻ പട്ടാദാർക്ക്(പട്ടയം ലഭിച്ച വ്യക്തി)അനുവാദം നൽ കുന്ന വ്യവസ്ഥയാണ് നാലാം വകുപ്പിന്റെ ‘A (2)’.ഉപവകുപ്പിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.ഈ ആനുകൂല്യം നിയമം നിലവിൽ വരുന്ന തീയതി വരെ കൊടുത്തിട്ടുള്ള പട്ടയങ്ങൾക്കു മാത്ര മായി നിജപ്പെടുത്തിയിട്ടുണ്ട്.ഇതിനുള്ള വ്യവസ്ഥകളും സർക്കാർ നിഷ്കർഷിക്കണം.
കേരളത്തിലെ 50 താലൂക്കുകൾ മണ്ണിടിച്ചിൽ ,ഉരുൾ പൊട്ടൽ ഭീഷണിയിലാണ്.28 ലക്ഷം ജനങ്ങൾ ഭീഷണിയനുഭവിക്കുന്നു. 2018 മുതൽ 2023 ലും വിവിധ ദുരന്തങ്ങൾ കൊണ്ട് കേരളം തകരുമ്പോൾ അതിന്റെ തീവ്രത വർധിപ്പിക്കുന്നതാണ് ഭൂപതിവ് നിയമ ഭേദഗതി.

 


ഹിമാചൽ പ്രദേശ് ഉൾപ്പെടെയുള്ള ഹിമാലയൻ സംസ്ഥാനങ്ങ ളിൽ പഠനം നടത്താൻ നിയോഗിച്ചിട്ടുള്ള സാങ്കേതിക സംഘ ത്തെ ഉപയോഗിച്ച് കേരളത്തിലെ മൂന്നാർ ഉൾപ്പെടെയുള്ള മലനിരകളിലെ സ്റ്റേഷനുകളുടെ Carrying Capacity വിലയിരു ത്താൻ കഴിയുമോയെന്ന് കേരള ഹൈക്കോടതി കേന്ദ്ര സർക്കാരിനോട് ചോദിച്ച സംഭവം ഉണ്ടായിട്ട് ഒരു മാസം പിന്നിട്ടില്ല.ഇതിനിടയിലാണ് അവിടങ്ങളിൽ അനധികൃത നിർമാണത്തെയും ഖനനത്തെയും സഹായിക്കാനായി പുതിയ നിയമ ഭേദഗതി.
 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment