പ്രകൃതിയുടെ ആഘാതങ്ങളെ തിരിച്ചറിയാൻ പാരിസ്ഥിതിക DNA പഠനം എന്ന പുതിയ മാർഗ്ഗം അനുഗ്രഹമാകും 




ജൈവ വൈവിധ്യങ്ങളെ സൂക്ഷ്മമായി പഠിക്കാൻ Enviornment-DNA കൾ(eDNA)സഹായിക്കുമെന്ന പുതിയ തിരിച്ചറിവ് പരിസ്ഥിതി രംഗത്തെ പഠനങ്ങൾ കൂടുതൽ കൃത്യതയുള്ളതാകാൻ ഉപകരിക്കും.

 


ആഗോള ജൈവ വൈവി ധ്യനഷ്ടം രൂക്ഷമാകുകയാണ്. എന്നാൽ Convention on Biological Diversity(CBD)നിശ്ചയിച്ച ജൈവവൈവിധ്യ ലക്ഷ്യങ്ങളിലേക്കുള്ള പുരോഗതി വില യിരുത്താൻ കഴിഞ്ഞ നാളുകളിൽ പ്രയാസങ്ങൾ നേരിട്ടു

 

2020-ഓടെ ആഗോള വനനശീകരണ നിരക്ക് പകുതിയായി കുറയ്ക്കാൻ ലക്ഷ്യമിട്ടു.എന്നാൽ വന നശീകരണത്തിനെ വിദൂരമായി നിരീക്ഷിക്കാൻ കഴിയുന്ന വിശ്വസനീയമായ സൂചകങ്ങൾ വികസിപ്പിക്കുകയോ അംഗീകരിക്കുകയോ ചെയ്തിട്ടില്ല.ദേശീയ ജൈവ വൈവിധ്യ നിരീക്ഷണ പരിപാടി കൾ വളരെ വ്യത്യസ്തമാണ്.മിക്ക ഡാറ്റാ സെറ്റുകളും പൊരു ത്തമില്ലാത്തവയാണ്.ഈ പരിമിതികളെ മറികടക്കാൻ പുതിയ കണ്ടെത്തലിന്(Enviornmental DNA പരിശോധന) കഴിയും എന്നതാണ് ആശ്വാസം.

 


സസ്യങ്ങളുടെ ഉൽപ്പാദനക്ഷമത അല്ലെങ്കിൽ ഇലകളുടെ മൂടുപടം പോലുള്ള അളവ് ഭൂഖണ്ഡങ്ങളിലുടനീളം ബഹിരാ കാശത്ത് നിന്ന് അളക്കാൻ കഴിയും.എന്നാൽ ഈ അളവു കൾ ജൈവവൈവിധ്യ നിരീക്ഷണത്തിന് ഉപകാരപ്രദമാ കുന്ന അളവു കോലുകളിലേക്ക് വിവർത്തനം ചെയ്യുന്ന കാര്യത്തിൽ ധാരണയില്ലായിരുന്നു 2 വർഷം മുമ്പു വരെ. ഇപ്പോൾ ശാസ്ത്രജ്ഞർ അത്ഭുതകരമായ പരിഹാരം കണ്ടെത്തി.വായു മലിനീകരണം നിരീക്ഷിക്കാൻ ഉപയോ ഗിച്ച ഫിൽട്ടറുകളെ കൊണ്ട് പാരിസ്ഥിതിക DNAയെ പഠി ക്കുക എന്നതാണ് മാർഗ്ഗം.ഈ ഉപകരണങ്ങൾ ദശാബ്ദങ്ങ ളായി മൃഗങ്ങളിൽ നിന്നും സസ്യങ്ങളിൽ നിന്നും ഭൂമിയിൽ എത്തിയ പാരിസ്ഥിതിക ഡിഎൻഎയെ പിടിച്ചെടുക്കുന്നു. ജൈവവൈവിധ്യങ്ങൾ(ഭാവിയിലെയും)മനസ്സിലാക്കാൻ ഇത് ഉപയോഗിക്കാമെന്ന് ശാസ്ത്രജ്ഞർ പറയുന്നു.
ക്യാനഡയിൽ വായുവിന്റെ ഗുണനിലവാരം നിരീക്ഷിക്കുന്ന സ്റ്റേഷനുകൾ 2021-ലും 2022-ലും മൃഗങ്ങളിൽ നിന്നും സസ്യ ങ്ങളിൽ നിന്നും DNAയുടെ നിര ശേഖരിച്ചതായി കണ്ടെത്തി. പിടിച്ചെടുത്ത ഡാറ്റ ലോകമെമ്പാടുമുള്ള ജൈവവൈവിധ്യം  നിരീക്ഷിക്കുന്നതിനുമുള്ള വലിയ സാധ്യതയാകും. 

 


2021, 2022 വർഷങ്ങളിലെ ചില മാസങ്ങളിൽ സ്‌കോട്ട്‌ലൻ ഡിലും ലണ്ടനിലും സ്ഥിതി ചെയ്യുന്ന വായു ഗുണനിലവാര അരിപ്പകളിൽ നിന്ന് 180-ലധികം വ്യത്യസ്ത സസ്യങ്ങൾ, ഫംഗസ്,പ്രാണികൾ,സസ്തനികൾ, ഉഭയജീവികൾ എന്നിവ യിൽ നിന്നുള്ള പാരിസ്ഥിതിക DNA ശാസ്ത്രജ്ഞർ വീണ്ടെടുത്തു.

 


വായുവിലൂടെയുള്ള പാരിസ്ഥിതിക DNA,ചർമ്മ കോശങ്ങൾ, ഉമിനീർ,മുടി,മലം എന്നിവയുടെ രൂപത്തിൽ ഫിൽട്ടറുകളിൽ നിന്ന് വേർതിരിച്ചെടുക്കുകയും വിശകലനം ചെയ്യുകയും ചെയ്തു.

 


DNA സാമ്പിളിൽ ശരീരത്തിന്റെ വലിപ്പവും പ്രവർത്തനവും ചെലുത്തുന്ന സ്വാധീനം പോലുള്ള പല അജ്ഞതകൾ ഇപ്പോഴും ഉണ്ടെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു. എന്നിരുന്നാലും,എല്ലാ ജീവിവർഗങ്ങളും DNA അന്തരീക്ഷ ത്തിൽ ചൊരിയുന്നതിനാൽ അതിനെ പറ്റിയുള്ള പഠനം പഴയതിനേക്കാൾ മെച്ചപ്പെട്ട ഫലം നൽകും .

 


മണ്ണ്,കടൽ ജലം,മഞ്ഞ്,വായു എന്നിങ്ങനെയുള്ള വിവിധ പാരിസ്ഥിതിക സാമ്പിളുകളിൽ നിന്ന് ശേഖരിക്കുന്ന DNA യെയാണ് പരിസ്ഥിതി DNA/ eDNA എന്ന് പറയുന്നത്.വിവിധ ജീവികൾ പരിസ്ഥിതിയുമായി ഇടപഴകുമ്പോൾ,DNA പുറന്ത ള്ളപ്പെടുകയും ചുറ്റുപാടുകളിലെ വിവിധ സ്രോതസ്സുകളിൽ നിന്ന് ശേഖരിക്കപ്പെടുകയും ചെയ്യുന്നു.

 


വംശനാശ ഭീഷണി നേരിടുന്ന വന്യജീവികളെ കണ്ടെത്തുന്ന തിനുള്ള ഉപകരണമായി eDNA ഉപയോഗിക്കുന്നു.2020-ൽ, ആരോഗ്യ ഗവേഷകർ COVID-19 നെ കൂടുതൽ പഠിക്കാൻ eDNA സാങ്കേതികതകൾ പുനർനിർമ്മിക്കാൻ തുടങ്ങി.
2019 ആയപ്പോഴേക്കും eDNA ഗവേഷണ രീതികൾ ഒരു സാമ്പിളിൽ നിന്ന് മുഴുവൻ സമാന വിഭാഗത്തെയും വിലയി രുത്താൻ കഴിയുന്ന തരത്തിൽ വിപുലീകരിച്ചു.ഈ പ്രക്രിയ യിൽ Metabarcoding ഉൾപ്പെടുന്നു,

 


ജീവൻ നഷ്ടപ്പെട്ട സൂക്ഷ്മാണുക്കളിൽ നിന്നുള്ള DNA യാണ് Extra cellular DNA.കോശങ്ങളുടെ മരണത്തിലൂടെ പുറത്തു വിടുന്ന ഇവയിൽ ഭൂരിഭാഗവും പരിസ്ഥിതിയിൽ സർവ്വ വ്യാപി യാണ്.ഇവയിൽ നിന്നും നൂറ്റാണ്ടുകൾക്കു മുമ്പ് ജീവിച്ചവയെ പറ്റി കൂടുതലറിയാൻ സാഹചര്യമൊരുങ്ങും.
 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment