മറ്റൊരു വികലമായ വികസന പദ്ധതിയെ പറ്റി !




കേരളത്തിലെ ഏറ്റവും അപകടകരമായ നിയമ ലംഘനങ്ങൾ നടമാടുന്ന ഇടമാണ് ഖനന മേഖല.ആറോളം വകുപ്പുകളുടെ പരിശോധനകൾ(അതിൽ കേന്ദ്രം നിയന്ത്രിക്കുന്ന Explosive വകുപ്പുമുണ്ട്)ആവശ്യമാണ്.എന്നാൽ സമ്പൂർണ്ണമായ നിയമ ലംഘനം , മാഫിയ പ്രവർത്തനമായി തീർന്ന കേരളത്തിൽ,  രാഷ്ട്രീയ മത - ജാതി സംഘടനകളെ കൂടെ നിർത്തി സർക്കാ രിന്റെ അഴിമതിക്കൊപ്പമുള്ള യാത്ര തുടരുകയാണ്.

 

കേരളത്തിലെ ക്വാറി ഖനനം അവസാനിച്ചശേഷം എന്തു ചെയ്യണം എന്ന് Mining and Geological Dept പറയുന്നു.

 

1.ഖനനം നടക്കുന്നതിലൂടെ ഉണ്ടായ ഗർത്തങ്ങൾ മണ്ണിട്ടു മൂടി നികത്തണം.അതു വരെ വശങ്ങളിൽ മഞ്ഞ കുറ്റികൾ സ്ഥാപിച്ച് വേലി ഉണ്ടാക്കണം.

 

2.ഗർത്തങ്ങൾ 50 സെന്റ് ലധികം ആണെങ്കിൽ,10% ജല ശ്രോതസ്സുകൾക്കായി സംരക്ഷിക്കാം.മൂടിയ 90% ത്തിൽ മുറിച്ചു മാറ്റിയ ഒരു മരത്തിന് 10 എന്ന കണക്കിൽ മരം നടണം.

 

3.ഖനനം നടത്തിയവർ കുഴികൾ മൂടി സുരക്ഷിതമാക്കിയില്ല എങ്കിൽ PWD വകുപ്പിന്റെ നേതൃത്വത്തിൽ ആ പണി നടത്താൻ കളക്ടർ നിർദ്ദേശം നൽകണം.പണം കരാറുകാരിൽ നിന്ന് ഈടാക്കണം.

4.ഖനനത്തിന്റെ ഭാഗമായി ഉണ്ടായ ഗർത്തങ്ങൾ എന്തു ചെയ്യണമെന്ന് സർക്കാർ നിയമിച്ച ത്രിവിക്രമൻ ജി കമ്മീഷൻ വ്യക്തമാക്കിയിരുന്നു .

( കമ്മീഷൻ റിപ്പോർട്ടിനെ പറ്റി ഒരു തീരുമാനവും സർക്കാർ എടുത്തിട്ടില്ല) :

 

5.സ്ഫോടനത്തിലൂടെ ഉണ്ടായ ഗർത്തങ്ങളുടെ ഭിത്തികൾ എത്രമാത്രം സുരക്ഷിതമാണ് എന്ന് പഠനത്തിലൂടെ ഉറപ്പു വരുത്തേണ്ടത് ദുരന്ത നിവാരണ സമിതിയുടെ ചുമതലയാണ്.

 

കേരളത്തിലെ 500 വ്യക്തികൾ മുതലാളിമാരായി  നടത്തുന്ന ഖനനം സർക്കാരിന്(പഞ്ചായത്തിനും)നക്കാപിച്ച നൽകുന്നു.സംസ്ഥാനത്തിന് പരമാവധി 200 കോടിയും മുതലാ ളിമാർക്ക് കുറഞ്ഞത് 50000 കോടി രൂപയുടെ വരുമാനവും എന്നതാണ് അവസ്ഥ.

 

അഴിമതിക്കാരായ പോലീസ്,പഞ്ചായത്ത് , റവന്യു, ജിയോളജി - മലിനീകരണ വകുപ്പ്,സ്ഫോടന നിയന്ത്രണ വകുപ്പ് - എന്നിവരെ മുൻ നിർത്തിയുള്ള മാഫിയ പ്രവർത്തനം .

 

പഞ്ചായത്തു മെമ്പർ മുതൽ ക്യാബിനറ്റ് അംഗങ്ങൾ വരെ അറിഞ്ഞു നടത്തുന്ന കൊള്ളക്ക് രാഷ്ട്രീയ ദൈവങ്ങൾ കൂടെയുണ്ട്.

 

ഇടതു ജനാധിപത്യ മുന്നണിയുടെ 2016, 2021 ൽ പറഞ്ഞിരുന്ന ഖനനം ദേശസാൽക്കരിക്കും എന്ന ഉറപ്പ് ഞങ്ങളുടെ നാട്ടു ഭാഷയിൽ കുറുപ്പിന്റെ ഉറപ്പായി തുടരുന്നു.CPI m ന്റെ  ഇനത്തെ കാണപ്പെട്ട ദൈവങ്ങളാണ് തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള ക്വാറി കണ്ട്രാക്കന്മാർ.

 

ഞങ്ങൾ കുഴിക്കും, കുളമുണ്ടാക്കും.വേണമെങ്കിൽ കേരളത്തിന് അതിൽ ചാടി ആത്മഹത്യ ചെയ്യാം എന്നാണ് പാർട്ടി നിലപാട് ...

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment