ഡൽഹി വെള്ളപ്പൊക്കം: അശാസ്ത്രീയ നഗര ആസൂത്രണത്തിന്റെ മറ്റൊരു തെളിവ് !




വടക്കെ ഇന്ത്യയിൽ മഴക്കെടുതിയിൽ മരണം 150 കടന്നു. ഹരിയാന സർക്കാർ മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നു വിട്ടത് വിഷയങ്ങളെ രൂക്ഷമാക്കി എന്നാണ് ഡൽഹി സർക്കാരിന്റെ പരിഭവം.

 

 

1924,1947,1976,1978,1988,1995,2010,2013 വർഷങ്ങളിൽ ഡൽഹിയെ വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ട്.എന്നിരുന്നാലും, 1978 ലെ വെള്ളപ്പൊക്കത്തിനു ശേഷമുള്ള ഏറ്റവും ശക്ത മായ വെള്ളപോക്കമാണ് ഇപ്പാേൾ സംഭവിച്ചത്.

 

 

ബുധനാഴ്ച(ജൂലൈ12)യമുന 207.81മീറ്റർ ഘനത്തിൽ ഒഴുകി യത് 45 വർഷം പഴക്കമുള്ള റെക്കർഡാണ്.1978ൽ യമുന

207.49 ഘ.മീറ്റർ എത്തിയപ്പോൾ ഡൽഹിയിൽ 18 മരണങ്ങൾ ഉണ്ടായി.

 

 

കഴിഞ്ഞ നാലഞ്ചു ദിവസങ്ങളിലായി പ്രധാന നദികളിലെ ജല നിരപ്പ് ഉയരുന്നത് ഡൽഹിയിലും ബിഹാറിലെ വെള്ളപ്പൊക്ക ബാധിത ജില്ലകളിൽ നൂറുകണക്കിന് ആളുകളെ ഭവനരഹി തരാക്കുന്നു.കോശി,മഹാനന്ദ,ഗംഗ എന്നി വിടങ്ങളിൽ ജല നിരപ്പ് ഉയർന്നതിനെ തുടർന്നുണ്ടായ മണ്ണൊലിപ്പ് ബീഹാറിലെ സുപൗൾ,ഖഗാരിയ,കതിഹാർ,ഭഗൽപൂർ തുടങ്ങിയ ജില്ലക ളിൽ നൂറുകണക്കിന് ആളുകളെ ബാധിച്ചു.ഉപജീവന മാർഗ മായ കൃഷി ഭൂമികളെ വിഴുങ്ങാൻ കഴിയും വിധം നദികൾ വീതി കൂട്ടുന്നത് ഗ്രാമവാസികളെ ആകുലപ്പെടുത്തുകയാണ്.

 

 

യമുനാ നദിയുടെ വെള്ളപ്പൊക്ക നിവാരണ നയം സമ്പൂർണ പരാജയമായിരുന്നു എന്ന് തെളിയിക്കുന്നു.യമുനയുടെ മുകൾ ഭാഗത്ത് പെയ്ത കനത്ത മഴ ഡൽഹിയിലുട നീളം വ്യാപക മായ വെള്ളപ്പൊക്കത്തിന് കാരണമായി.യമുനയിലെക്ക് മണ്ണടിഞ്ഞത് പ്രശ്നങ്ങളെ രൂക്ഷമാക്കി.നദീ ജലത്തിന്റെ ഡ്രെയിനേജ് ആഴം കുറഞ്ഞുവരികയാണ്.

 

 

ഉത്തരാഖണ്ഡിലും ഹിമാചൽ പ്രദേശിലും തുടർച്ചയായി കനത്ത മഴ പെയ്യുന്നതിനാൽ യമുനയിലെ ജലനിരപ്പ് ഇനിയും ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.മൂന്ന് ദിവസമായി വടക്കു പടിഞ്ഞാറൻ ഇന്ത്യയിൽ തുടർച്ചയായ മഴ പെയ്യുന്നു.ജമ്മു കശ്മീർ,ഉത്തരാഖണ്ഡ്,ഹിമാചൽ പ്രദേശ്,ഹരിയാന,ഉത്തർ പ്രദേശ്,രാജസ്ഥാൻ എന്നിവിടങ്ങളിലെ പല പ്രദേശങ്ങളിലും കനത്ത മഴയും അതിതീവ്രമായ മഴയും രേഖപ്പെടുത്തുന്നു.

 

വികസന പദ്ധതികൾ ഹിമാചൽ പ്രദേശിൽ നാശം കൂട്ടുന്നു വെന്ന് വിദഗ്ധർ പറയുന്നു.

 

 

യമുന നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന മനോഹരമായ  നഗരമാണ് ഡൽഹി.ആരവല്ലി പർവതനിരകളുടെ താഴ്‌വര യിലെ കപ്പ് ആകൃതിയിൽ സ്ഥിതി ചെയ്യുന്ന താഴ്‌വരകളിൽ നിന്ന് ഉത്ഭവിക്കുന്ന നദികളും കൈവഴികളും ഡൽഹിയുടെ സമതലങ്ങളിലൂടെ വളഞ്ഞു പുളഞ്ഞ് യമുന നദിയിലേക്ക് ഒഴുകുന്നു.

 

 

പോഷകനദികൾ,ആരവല്ലികളിൽ നിന്നുള്ള ശുദ്ധജലം കൊണ്ടു പോകുന്നതിനു പുറമെ,മഴക്കാലത്ത് മഴ വെള്ളത്തെ യും കൊണ്ടു പോയി.ഡൽഹിക്കു വെള്ളപ്പൊക്കം അത്ര കണ്ടു വിഴയമായിരുന്നില്ല.

 

 

ഡൽഹി സ്വതന്ത്ര ഇന്ത്യയുടെ തലസ്ഥാനമായതോടെ അവസ്ഥ മാറി.സ്വാതന്ത്ര്യത്തിന്റെ ആദ്യ വർഷങ്ങളിൽ,വിഭജി ക്കപ്പെട്ട ഇന്ത്യയിൽ നിന്നുള്ള അഭയാർത്ഥികളുടെ ഒഴുക്കും തലസ്ഥാന നഗരം നിർമ്മിക്കുന്നതിനുള്ള തൊഴിലാളികളുടെ ആവശ്യകതകൾ വർദ്ധിപ്പിച്ചതോടെ ഡൽഹി ക്രമാതീതമായി വളർന്നു.

 

 

ഡൽഹിയുടെ താറുമാറായ വളർച്ചയിൽ പരിഭ്രാന്തരായ കേന്ദ്രം1957-ൽ ഡൽഹിയുടെ ചിട്ടയായ വികസനത്തിനായി ഡൽഹി വികസന നിയമം പ്രഖ്യാപിച്ചു.ഒന്നും നടന്നില്ല എന്ന് കാണാം.

 

കെട്ടിടങ്ങളുടെ നിർമ്മാണവും ഭൂമിക്കു മുകളിലുള്ള അടി സ്ഥാന സൗകര്യങ്ങളും വളർന്നു.പഴയ മഴവെള്ള ചാലുകളുടെ സംരക്ഷണം അവഗണിച്ചു.അനൗപചാരിക ജനവാസ കേന്ദ്ര ങ്ങളിലും മതിലുകളാൽ ചുറ്റപ്പെട്ട പഴയ ഡൽഹി നഗരത്തിലും മലിനജല മൊഴുകുവാൻ പ്രത്യേക സംവിധാനമില്ലാത്തതി നാൽ മലിനജലം മഴവെള്ള ചാലുകളിലേക്ക്(stormwater drains)എത്തും.അത് യമുനയെ അഴുക്കു ചാലാക്കി.

 

 

1976-ലെ ഡെൽഹിയിലെ Drainage Master Plan അനുസരിച്ച്, ഡൽഹിയിൽ 201വെള്ളം ഒഴുകുന്ന ചാലുകൾ(Stormwater drains)ഉണ്ടായിരുന്നു.201പ്രകൃതിദത്ത ചാലുകളിൽ 19 ചാലു കളെ കണ്ടെത്താൻ കഴിഞ്ഞില്ല.അവയുടെ ശോച്യാവസ്ഥ കാരണം വെള്ളം ഒഴികി മാറാനുള്ള കഴിവ് ഗണ്യമായി കുറഞ്ഞു,നഗരത്തിലെ വെള്ളപ്പൊക്കത്തിനു കാരണമായി.

 

 

നഗരത്തിലെ Drainage സംവിധാനത്തിന്റെ പ്രാഥമിക തലം ഉപരിതലത്തിൽ ഒഴുകുന്ന ജലത്തിന്റെ മാനേജ്മെന്റ് ആണ് . മരത്തിന്റെ വേരുകളുടെ സ്വഭാവത്തിലെ ശാഖ അഥവാ ഇല കളിലെ ഞരമ്പുകൾ പോലെയുളള സംവിധാനം സാധാരണ മാണ്.Bioswales എന്ന് വിളിക്കപ്പെടുന്ന അത്തരം ഡ്രെയിനേജ് ചാനലുകൾ ഉപരിതല പ്രവാഹം വർദ്ധിപ്പിക്കും.

 

 

Bioswales ഭൂമിക്ക് മുകളിലുള്ള ഡ്രെയിനേജ് സംവിധാനങ്ങ ളായി പ്രവർത്തിക്കുന്നു.അതിന്റെ ചാനലിലൂടെ ഒഴുകുന്ന ജലത്തിന്റെ ഭാഗം ആഗിരണം ചെയ്യുന്നു.ഇത് വെള്ളക്കെട്ട് തടയും.അവ ജലത്തെ നേരിട്ട് വലിയ ഉപരിതലജലം വഹി ക്കുന്ന ചാനലുകളിലേക്ക് നയിക്കുന്നു,അഴുക്കു ചാലുകളു മായി ബന്ധിപ്പിച്ചിട്ടില്ല,മറിച്ച് വലിയ ജല ഗതാഗത ചാനലുകളി ലേക്കാണ് വെള്ളം എത്തുക.

 

 

ഡൽഹിയുടെ നഗരാസൂത്രണം,പ്രകൃതിയുടെ സംവിധാനങ്ങ ൾക്ക് വിരുദ്ധമായിരുന്നു.നഗരാസൂത്രണം Radial Pattern(Sir Edwin Landseer Lutyen plan)അല്ലെങ്കിൽ Block Pattern(ന്യൂ ഡൽഹി)ൽചെയ്തു.വെള്ളം വൃത്താകൃതിയിലൊ ബ്ലോക്കു കളായോ ഒഴുകില്ല.ഭൂമിയുടെ രൂപരേഖയിലൂടെ ഒഴുകുന്നു. അതിനുള്ള അവസരം ഡൽഹിയിൽ  ഉണ്ടായില്ല.നഗരാസൂത്ര കർ ഭൂമിയുടെ രൂപരേഖ പരിഗണിക്കുന്നതിൽ പരാജയപ്പെട്ടു. ദീർഘവീക്ഷണമില്ലായ്മയുടെ സ്വാഭാവിക പരിണത ഫലമായി വെള്ളക്കെട്ടിലേക്ക് നയിച്ചു.

 

 

ഡൽഹിയിലെ തരിശായി കിടക്കുന്നതും റോഡുകളോട് ചേർ ന്നുള്ളതുമായ പ്രദേശങ്ങളും മഴവെള്ളം ആഗിരണം ചെയ്യാ ത്തതിനാൽ മഴവെള്ളം അടിഞ്ഞുകൂടുന്നതിന് കാരണമാണ്. സസ്യ ജാലങ്ങളില്ലാത്ത പ്രദേശങ്ങളെ അപേക്ഷിച്ച് സസ്യ ജാലങ്ങൾ,പാർക്കുകൾ,പുൽമേടുകൾ,നഗര വനങ്ങൾ ജലം ശേഖരിക്കപ്പെടുകയും സംഭരിക്കുകയും ചെയ്യുന്നുവെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.ഡൽഹിയിലെ ജല സംഭരണി എന്നറിയ പ്പെടുന്ന Delhi Ridge(8000 ഹെക്ടർ വരുന്ന ആരവല്ലിയുടെ അവസാന ഭാഗം) ഇതിന് ഉദാഹരണമാണ്.

 

 

ഇന്ത്യയുടെ രാജ വീഥികൾ വെള്ള കെട്ടിനാൽ വീർപ്പുമുട്ടുകയാണ്.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment