ഏഷ്യൻ രാജ്യങ്ങൾ എല്ലാം ചുട്ടുപൊള്ളുകയാണ് !




ഇന്ത്യയിലും പാകിസ്ഥാനിലും ചുട്ടു പൊള്ളുന്ന ഉഷ്ണതരംഗം 30 മടങ്ങ് കൂടുതലായി മാറിയെന്ന് ശാസ്ത്രജ്ഞർ പറയുന്നു . മാർച്ച് പകുതി മുതലുള്ള അതിരൂക്ഷമായ താപനിലയും കുറഞ്ഞ മഴയും മരണങ്ങൾ,വിളനാശം,കാട്ടുതീ,വൈദ്യുതി, ജല വിതരണം എന്നിവ തടസ്സപ്പെടുത്തുന്നതുൾപ്പെടെ വ്യാപക മായ ദുരിതങ്ങൾ സൃഷ്ടിച്ചു വരികയാണ്.കഴിഞ്ഞ വർഷ ത്തിലും ഗൗരവതരമാണ് ഈ വർഷത്തെ അവസ്ഥ.

 

 

122 വർഷം മുമ്പ് കാലാവസ്ഥ രേഖപ്പെടുത്തൽ ആരംഭിച്ചതിന് ശേഷമുള്ള ഇന്ത്യയിലെ ഏറ്റവും ചൂടേറിയ മാർച്ചായിരുന്നു കഴിഞ്ഞ വർഷത്തെത്. അതിലും മുന്നോട്ടു പോകുകയാണ് 2023 ലെ ഏപ്രിൽ മാസം .പാകിസ്ഥാനിലും റെക്കോർഡ് താപ നില തുടരുന്നു.ഇന്ത്യയിൽ സാധാരണ മഴയേക്കാൾ 71% വും പാക്കിസ്ഥാനിൽ 62% കുറവുമായിരുന്നു കഴിഞ്ഞ മാർച്ചിൽ. ഏപ്രിലിൽ ഉഷ്ണതരംഗം രൂക്ഷമാവുകയും മെയിൽ 50 ഡിഗ്രിയോളം താപനില പല ഇടത്തും എത്തിയിരുന്നു.

 

ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിൽ ഈക്കഴിഞ്ഞ ശനിയാഴ്ച താപനില 40 ഡിഗ്രി സെൽഷ്യസിനു മുകളിൽ ഉയർന്നു.58 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ദിവസമാ യിരുന്നു അത്.ചൂട് കുറഞ്ഞില്ലെങ്കിൽ പ്രദേശങ്ങളിൽ താപ നില അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന് പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം അറിയിച്ചു.

 

 

ഏഷ്യയുടെ ഭൂരിഭാഗത്തും കടുത്ത ചൂട് തരംഗം ആഞ്ഞടിക്കു കയാണ്.ഇത് സൂര്യാഘാതം വഴിയുള്ള മരണങ്ങൾക്കും സ്‌കൂൾ അടച്ചുപൂട്ടലിനും കാരണമാകുന്നു.ചൈനയിലും റെക്കോർഡ് താപനിലയിലെത്തി കാര്യങ്ങൾ .

 

കാലാവസ്ഥാ ശാസ്ത്രജ്ഞൻ Maxmilani Herare അസാധാ രണമായ ഉയർന്ന താപനിലയെ "ഏഷ്യൻ ചരിത്രത്തിലെ ഏറ്റവും മോശം April Heat wave" എന്ന് വിശേഷിപ്പിച്ചു.

 

ചൈനയിലെ ചെങ്‌ഡു,ഷെജിയാങ്,നാൻജിംഗ്,ഹാങ്‌ഷൗ, യാങ്‌സി നദി ഡെൽറ്റ മേഖലയിലെ പ്രദേശങ്ങൾ പല സ്ഥല ങ്ങളിലും റെക്കോർഡ് താപനില രേഖപ്പെടുത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

 

 

ലാവോസിലെ ലുവാങ് പ്രബാംഗ് ഉൾപ്പെടെ തെക്ക്-കിഴക്കൻ ഏഷ്യയിലും അസാധാരണമായ ചൂട് ഈയാഴ്ച രേഖപ്പെടു ത്തി. 42.7 ഡിഗ്രിയിലെത്തി താപനില.

 

തായ്‌ലൻഡിലെ വടക്ക്-പടിഞ്ഞാറ് ഭാഗത്തുള്ള ടാക്കിൽ  ശനിയാഴ്ച 45.4 ഡിഗ്രി കാണിച്ചു.2016 ഏപ്രിൽ  ഹോങ് സോണിൽ 44.6 ഡിഗ്രി എത്തിയതായിരുന്നു സർവ്വ കാല റിക്കാർഡ്.  

 

 

ചൈനയുടെ വിവിധ ഭാഗങ്ങളിൽ വീശിയടിക്കുന്ന മണൽ കാറ്റ് ഏഷ്യയിലെ മറ്റിടങ്ങളിലേക്ക് വ്യാപിക്കുമെന്ന് സംശയിക്കുന്നു. മംഗോളിയയുടെയും ചൈനയുടെയും അതിർത്തിയിലെ ഗോബി മരുഭൂമിയിൽ നിന്നാണ് ഭൂരിഭാഗം മണലും പൊടിയും ഉത്ഭവിക്കുന്നത്.

 

ലോകാരോഗ്യ സംഘടന ശുപാർശ ചെയ്യുന്ന സുരക്ഷിത നില വാരത്തേക്കാൾ 46 ഇരട്ടിയിലധികം PM 10 കണങ്ങളുടെ സാന്ദ്രത എത്തിയതോടെ ഷാങ്ഹായ് ബുദ്ധിമുട്ടിലാണ്.

 

ദക്ഷിണ കൊറിയ,ജപ്പാൻ തുടങ്ങിയ രാജ്യങ്ങളെയും ബാധി ച്ചിട്ടുണ്ട് ഈ പൊടി കാറ്റ്. പാെടി പരിധിയുടെ ഇരട്ടിയിലധികം സിയോളിൽ PM 10 രേഖപ്പെടുത്തിയിട്ടുണ്ട്.

 

 

ഇന്ത്യ കടുത്ത ചൂടിന് ഇരയാകുകയാണ്.ഈ വർഷം കൂടു തൽ മോശമാകുമെന്ന വിദഗ്ധരുടെ വാദം ശരിവെക്കുന്നു അനുഭവങ്ങൾ .ഏപ്രിലിലെ ഉഷ്ണതരംഗം പല ഇന്ത്യൻ സംസ്ഥാനങ്ങളെയും ബാധിച്ചു.ബീഹാർ,ജാർഖണ്ഡ്,ഒഡീഷ, ആന്ധ്രാ പ്രദേശ്,പശ്ചിമ ബംഗാൾ എന്നിവയുടെ ചില ഭാഗങ്ങ ളിൽ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് മുന്നറിയിപ്പ് നൽകി. ഗ്രാമീണ തൊഴിലാളികളും തൊഴിലാളികളും കൂടുതലുള്ള എല്ലാ സംസ്ഥാനങ്ങളിലും താപനിലയും ഈർപ്പവും കുതിച്ചു യരുമ്പോഴും പുറത്ത് ജോലി ചെയ്യാൻ നിർബന്ധിതരാണ് ജനങ്ങൾ .

 

 

വടക്ക്,കിഴക്കൻ സംസ്ഥാനങ്ങളിലെ ആറ് നഗരങ്ങളിൽ 44 ഡിഗ്രി സെൽഷ്യസിനു മുകളിൽ താപനില രേഖപ്പെടുത്തിയ പ്പോൾ തലസ്ഥാനമായ ഡൽഹിയിൽ ചൂട് 40.4 ഡിഗ്രി സെൽ ഷ്യസ് കടന്നു.

 

 

ചൂടിന്റെ വർധനയും മോശം മഴയും കഴിഞ്ഞ വർഷം തന്നെ ഇന്ത്യയുടെ ഗോതമ്പ് ഉൽപാദനത്തെ ബാധിച്ചിരുന്നു.തുടർ ന്നാണ് സർക്കാർ ഗോതമ്പ് കയറ്റുമതി നിരോധനം ഏർപ്പെടു ത്തിയത്.ആപ്പിൾ,പീച്ച് തോട്ടങ്ങൾക്ക് പേരുകേട്ട പാകിസ്ഥാ നിലെ(ബലൂചിസ്ഥാൻ)മസ്‌തുങ് ൽ വിളവെടുപ്പ് നശിച്ചു. പ്രദേശത്തെ കർഷകരും തങ്ങളുടെ ഗോതമ്പ് വിളകളിൽ ദുഖിതരാണ്.

 

 

ലോക അന്തരീക്ഷ ഊഷ്മാവ് 1.5 ഡിഗ്രി വർധിച്ചപ്പോൾ തന്നെ ഏഷ്യൻ രാജ്യങ്ങൾ ഇത്രയധികം ചൂടിന് വിധേയരാണ്.ഒപ്പ മാണ് മൺസൂൺ പെരുമഴക്കാലവും.കേരളത്തിലെ അവിശ്വ സനീയമായ ചൂടും സൂര്യാഘാതത്തിലെക്ക് എത്താവുന്ന സംഭവങ്ങളും ഏഷ്യൻ രാജ്യങ്ങളിൽ ഇപ്പോൾ സംഭവിക്കുന്ന കാലാവസ്ഥ തിരിച്ചടിയുടെ തുടർച്ചയാണ്.

 

 

വർധിച്ച ചൂട് കാർഷിക രംഗത്തും നാൽക്കാലികളുടെ പാൽ ഉൽപാദനത്തിലും പ്രതികൂലമായ ഫലങ്ങൾ ഉണ്ടാക്കി വരുന്നു.വന്യമൃഗങ്ങൾ ഭക്ഷണം തേടി മനുഷ്യരുടെ ഇടയിൽ എത്തുന്ന സംഭവങ്ങൾക്കു കാരണം വർധിച്ച ചൂടിന്റെ തിരിച്ചടികളാണ്.

 

 

സംസ്ഥാനം വർധിച്ച ചൂടിൽ ചുട്ടു പൊള്ളുമ്പോൾ കേരള സർക്കാർ കാടും ചതപ്പു പ്രദേശവും ജലധാരകളും തണലു കളും സംരക്ഷിക്കുന്നതിൽ മെല്ലെ പൊക്കു തുടരുകയാണ്. ദുരന്ത നിവാരണ വകുപ്പ് ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ മാത്രം പ്രവർത്തിക്കേണ്ട സംവിധാനം എന്ന തരത്തിൽ വേനൽ കാലത്തും നോക്കു കുത്തിയായി തുടരുന്നു !


 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment