4 ഡിഗ്രി എങ്കിലും ചൂട് 4 ജില്ലകളിൽ വർധിച്ചു. മനുഷ്യരും മൃഗങ്ങളും കൃഷിയും പ്രതിസന്ധിയിൽ !




സംസ്ഥാനത്ത് ഉയർന്ന താപനില തുടരാൻ സാധ്യത വർധി ക്കുകയാണ്.പത്തു ജില്ലകളിൽ രണ്ടു മുതൽ നാലു ഡിഗ്രി സെൽഷ്യസ് വരെ ചൂടു കൂടാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്.മലയോര പ്രദേ ശങ്ങൾ ഒഴികെയുള്ള ജില്ലകളിൽ അസ്വസ്ഥതയുണ്ടാക്കുന്ന ഉയർന്ന താപനില അനുഭവപ്പെടുമെന്ന് അറിയിപ്പുണ്ട്.

 

 

പാലക്കാട് ഉയർന്ന താപനില 39°C വരെയും,കൊല്ലത്ത് 38°C വരെയും,കോട്ടയം,പത്തനംതിട്ട ജില്ലകളിൽ 37°C വരെയും ആലപ്പുഴ,എറണാകുളം,തൃശ്ശൂർ,കോഴിക്കോട്,കണ്ണൂർ,കാസർ ഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും ആവാൻ സാധ്യതയുണ്ടെന്നായിരുന്നു മുന്നറിയിപ്പ്.

 

കോട്ടയത്ത് ചൂട് 39ലെത്തി.പാലക്കാടും പുനലൂരും തൊട്ടടു ത്തുണ്ട്.കേരളത്തിലെ അള്‍ട്രാവയലറ്റ് ഇന്‍ഡെക്‌സ് 12 കാണിക്കുന്നു.ഇൻഡെക്സ് 8 നു മുകളിൽ എത്തിയാൽ സൂര്യ തപമേല്‍ക്കാന്‍ അവസരമൊരുങ്ങും.

 

 

വടക്കു കിഴക്കൻ ഇന്ത്യ,തെക്കു പടിഞ്ഞാറൻ മുനമ്പ്, പടിഞ്ഞാറൻ ഹിമാലയൻ മേഖല,പടിഞ്ഞാറൻ തീരം എന്നിവ ഒഴികെ രാജ്യത്തിൻ്റെ മിക്ക ഭാഗങ്ങളിലും ഉഷ്ണതരംഗ ദിവസ ങ്ങളുടെ എണ്ണം ശരാശരിയേക്കാൾ കൂടുതലായിക്കഴിഞ്ഞു. പകൽ സമയത്തെ മെർക്കുറി പ്രാദേശിക ശരാശരിയേക്കാൾ ഗണ്യമായി ഉയരുമ്പോൾ ഉഷ്ണതരംഗങ്ങൾ ഉണ്ടായി എന്ന്  കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിക്കുന്നു.

 

 

എൽ നിനോ ഘട്ടം ഇപ്പോഴും സജീവമാണ്.ഭൂമധ്യരേഖാ പസ ഫിക്കിലെ സമുദ്രോപരിതല താപനില സാധാരണയേക്കാൾ കൂടുതലായി.നിലവിലുള്ള എൽ നിനോ ദുർബലമാകുമെന്നും അതിനു ശേഷം നിഷ്പക്ഷമായി മാറുമെന്നും പ്രവചിക്കുന്നു.

ഇന്ത്യൻ മഹാസമുദ്രത്തിൽ Indian Ocean Dipole(IOD)അവസ്ഥ നിലനിൽക്കുന്നു.

 

 

കാലാവസ്ഥയും കൃഷിയും :

 

ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും ഭക്ഷ്യ വിളക ളെ പെട്ടെന്നു ബാധിക്കും.അന്തരീക്ഷ താപനിലയിലെ 1 ഡിഗ്രി സെൽഷ്യസിന്റെ വർധനവ് നെല്ല് ഉത്പാനത്തിൽ 3.2% കുറവു വരുത്തും.ബ്രിട്ടനിലും മറ്റു യൂറോപ്യൻ രാജ്യങ്ങളിലും കാലാവ സ്ഥാ വ്യതിയാനം പഴം- പച്ചക്കറി ഉത്പാദനത്തിൽ 20-50% കുറവു വരുത്തിക്കഴിഞ്ഞു.24 മണിക്കൂർ വെള്ളം കെട്ടിനിൽ ക്കുന്നത് തക്കാളി ഉൾപ്പെടെയുള്ള മിക്ക പച്ചക്കറി വിളകളെ  നശിപ്പിക്കും.

 

 

കൊടും വേനലിൽ മേൽ മണ്ണു വരളുന്നതും മണ്ണിന്റെ ഉപരി തല താപനില വർധിക്കുന്നതും കുരുമുളകിന്റെ വളർച്ചയിൽ പ്രതിസന്ധിയുണ്ടാക്കും.നല്ല മഴ കുരുമുളക് ഉത്പാദനത്തിന് ഗുണകരമാണെങ്കിലും മഴ കൂടിയാൽ രോഗബാധയും കൂടും.

 

ഏലത്തിന്റെ വളർച്ചക്ക് അനുകൂലം 18- 25 ഡിഗ്രി സെൽഷ്യ സിന് ഇടയിലുള്ള താപനിലയാണ്.ചൂട് 28 ഡിഗ്രി സെൽഷ്യ സിൽ കൂടിയാൽ കായ്കൾ പെട്ടെന്നു വളർന്ന് നേരത്തെ മൂപ്പെത്തും.32 ഡിഗ്രി സെൽഷ്യസിനു മുകളിലേക്കു പോയാൽ ഇലകൾ ഉണങ്ങിക്കരിയും.ചൂടുകൂടിയ കാലാവസ്ഥയിൽ കീടങ്ങളുടെ ആക്രമണവും രൂക്ഷമാകും.ഇടുക്കിയേക്കാൾ വയനാട്ടിലെയും കർണാടകത്തിലെയും ഏലകൃഷിക്കായി രിക്കും കാലാവസ്ഥാ വ്യതിയാനം കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുക.

 

 

തെങ്ങ് സി-3 വിഭാഗത്തിൽപ്പെട്ട വിളയായതിനാൽ അന്തരീക്ഷ താപനില ഒരു പരിധിവരെ ഉയർന്നാലും നാളികേര ഉത്പാദനം കൂടുമെന്നാണ്  പ്രവചനം.അന്തരീക്ഷത്തിലെ ഉയർന്ന കാർബൺ ഡൈ ഓക്സൈഡ് സാന്ദ്രത മുതലെടുത്ത് കൂടുതൽ പ്രകാശ സംശ്ലേഷണം നടക്കുന്നതിനാലാണിത്. എന്നാൽ കൂടെക്കൂടെയുണ്ടാകുന്ന വരൾച്ചയും മഴയ്ക്കു ശേഷമുള്ള വരണ്ട ഇടവേളകളും ഉയർന്ന താപസമ്മർദ്ദവും മണ്ണിലെ ഈർപ്പക്കുറവുമെല്ലാം കാർബൺ സാന്ദ്രത കൂടുന്ന തുകൊണ്ടുള്ള എല്ലാ പ്രയോജനവും ഇല്ലാതാക്കും.

 

 

വർഷത്തിലെ150 ദിവസം തുടർച്ചയായി പരമാവധി താപനില 33 ഡിഗ്രി സെൽഷ്യസ് കടക്കുകയോ,വരൾച്ച 200 ദിവസത്തി ലേറെ നീണ്ടുനിൽക്കുകയോ ചെയ്താൽ നാളികേര ഉത്പാദന ത്തിൽ കുറവുണ്ടാകും.പേമാരിയും മഹാപ്രളയവും നാളികേര ഉത്പദാനം കുറയ്ക്കും.

 

കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന രണ്ടാമത്തെ വിളയായ റബ്ബറും അടുത്ത കാലത്തായി കാലാവസ്ഥാ വ്യതി യാനത്തിന്റെ പിടിയിലാണ്.തുലാമഴയിലെ കുറവും നീണ്ടു നിൽക്കുന്ന വരൾച്ചക്കാലവും ഇടയ്ക്കുണ്ടാകുന്ന അതി വർഷവും റബ്ബർ ഉത്പാദനത്തെയും പ്രതികൂലമായി ബാധിച്ചി ട്ടുണ്ട്.

 

 

നെല്ല്,ഗോതമ്പ്,ചോളം, ഉരുളക്കിഴങ്ങ്,സോയാബീൻ തുടങ്ങിയ വിളകളിൽ കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന പ്രത്യാ ഘാതങ്ങളെക്കുറിച്ച് വിശദമായ പഠനം നടന്നിട്ടുണ്ടെങ്കിലും കേരളത്തിന്റെ സമ്പദ്ഘടനയിൽ നിർണായക പ്രാധാന്യമുള്ള ദീർഘകാലവിളകളിൽ ഇത്തരം പഠനങ്ങൾ പരിമിതമാണ്.

 

 

മൂന്നാറിലും നീലഗിരിയിലും താപനില മൈനസ് മൂന്നു മുതൽ എട്ടു ഡിഗ്രി സെൽഷ്യസ് വരെ താഴുന്ന സാഹചര്യവും ഗുണ പരമല്ല.പതിവില്ലാത്ത മഞ്ഞുവീഴ്ച്ച കേരളത്തിലെ തേയില തോട്ടങ്ങളിൽ നാശം വിതച്ചു.ജനുവരി - മാർച്ച് മാസങ്ങളിൽ കേരളത്തിലെ തേയില ഉത്പാദനത്തിൽ10-30% ഇടിവുണ്ടാ ക്കും.ഫെബ്രുവരിയിലെ ആദ്യത്തെ രണ്ടാഴ്ച കോഴിക്കോട് ശരാശരിയിൽ നിന്നു മൂന്നു ഡിഗ്രി സെൽഷ്യസും ആലപ്പുഴ യിൽ രണ്ടു ഡിഗ്രിസെൽഷ്യസുമാണ് അന്തരീക്ഷ താപനില യിൽ വർധനവ് രേഖപ്പെടുത്തിയത്. മാർച്ച എത്തുമ്പോൾ കുറെ കൂടി പ്രശ്നങ്ങൾ രൂക്ഷമായതായി മനസ്സിലാക്കാം

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment