പൊട്ടിത്തെറിക്കുന്ന കേരളവും കേഴ്‌വി നഷ്ടപ്പെട്ട സര്‍ക്കാരും - ഭാഗം 2




ത്രിവിക്രമൻജി റിപ്പോർട്ടിന് 11 വയസ്സായി, പക്ഷേ...


വ്യത്യസ്ഥ ഖനനങ്ങളിലൂടെ രൂപപ്പെട്ടതും ഉപേക്ഷിക്കപ്പെട്ടതുമായ  ഗർത്തങ്ങളെ  ശ്രദ്ധിക്കാത്ത പ്രാദേശിക / സംസ്ഥാന സർക്കാരുകളുടെ നിഷേധ നിലപാടുകൾ (കരാറുകാരെ മാത്രം പരിഗണിക്കുന്ന) തുടരുന്നു എന്ന സൂചന ത്രിവിക്രമൻജി റിപ്പോർട്ടിൻ്റെ ആമുഖത്തിൽ തന്നെ കാണാം.2012 ൽ തയ്യാറാക്കിയ പ്രസ്തുത  റിപ്പോർട്ടിൽ 2750 മുതൽ 3350 ഗർത്തങ്ങൾ നാട്ടിലുണ്ട് എന്നാണ് പറഞ്ഞത്.(10 വർഷത്തിനകം അവയുടെ എണ്ണം മൂന്നിരട്ടിയായിട്ടുണ്ട്).13 ജില്ലകളിലും അവ വ്യപക മാണ്.കുഴികളെ തിട്ടപ്പെടുത്തിയിട്ടില്ല.ഖനനം നടത്തുന്നവർ തന്നെയാണ്  പ്രവർ ത്തനം എപ്പോൾ നിർത്തണമെന്നു തീരുമാനിക്കുന്നത്.അവർക്കു തോന്നിയാൽ മാത്രം നാട്ടിലെ കുഴി മൂടൽ ഇന്നു സാധ്യമാണ്.


കുഴികൾ പല തരമുണ്ട്. L,U, U in L- രൂപത്തിൽ. പെട്ടി മാതൃകയിലുള്ളതും. ഇവയിൽ  എല്ലാ സമയവും വെള്ളകെട്ടുള്ളവ മുതൽ പാത്തിയായി മാറിയവയും ഉണ്ട്. തറ വാർത്തെടുത്ത പ്രതലത്തെ ഓർമ്മിപ്പിക്കും വിധം സ്ഥിതി ചെയ്യുന്നവ ടാങ്കു പോലെ പ്രവർത്തിക്കും. ത്രിവിക്രമൻജി കമ്മിഷൻ പറയുന്നു കുഴികളുടെ സുരക്ഷിതത്വത്തെ പറ്റി ആവർത്തിച്ച് പരിശോധിക്കണം. ബലപ്പെടുത്തേണ്ടവയെ ബലപ്പെടുത്തണം. ഓരോ ഗർത്തങ്ങളുടെയും സമീപത്തെ ജൈവ വൈവിധ്യം, മണ്ണ്, വെള്ളം എന്നിവ പരിശോധനകൾക്കു വിധേയമാക്കണം.  


ഓരോ തരം ഗർത്തങ്ങളും എങ്ങനെ ഉപയോഗപ്രദമാക്കാം ?


1. Lരൂപത്തിലുള്ള കുഴികളുടെ ഭിത്തിയിൽ.
പുല്ലുകൾ വളർത്തൽ, ചെറു മരങ്ങൾ വെച്ചുപിടിപ്പിക്കൽ(മണ്ണ് ഉള്ളിടത്ത്). ഭിത്തി കളെ ജൈവ വല കൊണ്ടും മറ്റും സംരക്ഷിക്കൽ (Hydro Seeding, Carpet grass). 


L - രൂപത്തിലുള്ളവയുടെ (അടി തട്ടിൽ)
ഖര മാലിന്യ പ്ലാൻ്റ് ,ചെറു ബയോ ഗ്യാസ് പ്ലാൻ്റ് ശ്മശാനം,ചെറു സോളാർ വൈദ്യുതി യൂണിറ്റ്,നാൽക്കാലി വളർത്തൽ(തണലിൽ),'പാർക്കിംഗ് തുടങ്ങിയവ സ്ഥാപിക്കൽ.


2.U. രൂപത്തിലുള്ള ആഴമുള്ള കുഴികൾ.
അതൃത്തിയിൽ: അപകട സൂചനയുള്ള ബോർഡുകൾ സ്ഥാപിക്കൽ, ഗർത്തത്തിൻ്റെ വിശദാംശം,വേലി ഉയർത്തൽ.
കുളം, മത്സ്യം വളർത്തൽ ,ജല കളികൾ എന്നിവക്ക് മാറ്റിവെക്കാം.


U. രൂപത്തിലുള്ള ചെറിയ ആഴമുള്ള കുഴികൾ
മാലിന്യ സംസ്ക്കരണം, ബയൊ ഗ്യാസ്, മീൻ വളർത്തൽ മുതലായവ 
മുകളിൽ പറഞ്ഞ രീതിയിൽ ഉപയാഗിക്കുവാൻ കഴിയാത്തവയെ വേലി കെട്ടി , അപകട സൂചന നൽകി (ആഴത്തെ, വ്യാസത്തെ പറ്റി) സംരക്ഷിക്കുക.


3. ചെങ്കൽ കുഴിച്ചുണ്ടായ കുഴികൾ
വശങ്ങൾ ബലപ്പെടുത്തൽ , അപക സൂചന നൽകുന്ന ബോർഡുകൾ,പുല്ലും വള്ളി കളും മറ്റും പാർശ്വങ്ങളിൽ വളർത്തൽ. മുള വെച്ചുപിടിപ്പിക്കൽ.
ആംഫിതിയേറ്റർ, പൊതു പരിപാടികൾക്കായുള്ള നിർമ്മാണം.


4. ചെളിയും മറ്റുമെടുത്ത ഏലയിലെ കുഴികൾ
അപക സൂചന നൽകുന്ന ബോർഡുകൾ,വ്യത്യസ്ഥ മത്സ്യ കൃഷി, താമര / ലില്ലി (water Lilly)മുതലായ പൂ കൃഷികൾ.ജല വിതരണം.


5.ചൈന ക്ലെക്ക് വേണ്ടി ഉണ്ടാക്കിയ കുഴികൾ
അപക സൂചന നൽകുന്ന ബോർഡുകൾ സ്ഥാപിക്കൽ,പാർശ്വങ്ങളിൽ പുല്ലുകൾ, വള്ളികൾ,മുള വെച്ചുപിടിപ്പിക്കൽ നടത്തിയ ശേഷം കുഴികളിൽ
മത്സ്യം വളർത്തൽ, താമര / ലില്ലി (water Lilly)മുതലായ പൂ കൃഷികൾ.ജല വിതരണം.


അപകട സൂചനകൾ നൽകുന്ന ബോർഡുകളും മറ്റു മുൻ കരുതലും ഗ്രാമ പഞ്ചായത്തുകളുടെ  മേൽനോട്ടത്തിൽ നടപ്പിലാക്കുക.പഞ്ചായത്തുകളിൽ Quarry Reuse Advisory Cell (QRAC)രൂപീകരിക്കുക.നിലവിൽ ഖനന യൂണിറ്റുകളുടെ സ്ഥലത്തെ പറ്റിയുള്ള വിവരങ്ങൾ ( Geo-spatially referenced database) ലഭ്യമാക്കുക. ഖനനം ദൂരെ നിന്ന് പരിശോധിക്കുവാൻ നിലവിൽ സംവിധാനമില്ല. അതിനായി സർവ്വിയലൻസ് സംവിധാനം. വിഷയത്തിൽ ചുമതലപ്പെട്ട കളക്ടർ ഖനനക്കാർക്കു വേണ്ടി പ്രശ്നങ്ങൾ മറച്ചു വെക്കുന്നു.

 


ഖനന യൂണിറ്റുകൾ ഏതു സമയവും പിടിച്ചെടുക്കുവാൻ അവസരമുണ്ടെന്നിരിക്കെ, വിപുലമായ നിയമ ലംഘനങ്ങൾ ഉണ്ടായിട്ടും സർക്കാർ അതിനു തയ്യാറായിട്ടില്ല എന്ന് ത്രിവിക്രമൻ ജി കമ്മീഷൻ അഭിപ്രായപ്പെട്ടു.


Minor Mineral Regulation and Development Act, നെ മുൻനിർത്തി  ഖനനങ്ങൾ അവസാനിപ്പിക്കുന്നതിനെപ്പറ്റി സർക്കാർ പറഞ്ഞിരുന്നു.ഖനനം നടത്തി ഉപേക്ഷിച്ച ഇടങ്ങളുടെ നിയന്ത്രണം 5 വർഷം കഴിഞ്ഞാൽ സർക്കാർ ഏറ്റെടുക്കണമെന്ന സുപ്രീം കോടതി വിധി (2012 ന് മുൻപ് വന്നത് )ഇതുവരെ കേരളത്തിൽ നടപ്പി ലാക്കിയിട്ടില്ല.


ഖനനത്തിലൂടെ ഉണ്ടായ കുഴികൾ മൂടുവാനും വൈവിധ്യവൽക്കരിക്കുവാനും  ആവശ്യമായ ചെലവ്  സെസ് ഏർപ്പെടുത്തൽ,20% റോയൽറ്റി ചുമത്തൽ (Quarry restoration superfund ) മുതലായ നിർദ്ദേശങ്ങൾ 2012 ൽ സർക്കാരിനു മുൻപിൽ എത്തിയിരുന്നു.


സംസ്ഥാനത്തെ സർക്കാർ സഹകരണത്തോടെ നടക്കുന്ന മാഫിയാ പ്രവർത്തനമാണ് ഖനന രംഗത്ത് ഉണ്ടാകുന്നത്. അതിന് ഭരിക്കുന്ന കക്ഷികളും പ്രതിപക്ഷ പാർട്ടികളും നൽകുന്ന സഹകരണ സഹായങ്ങൾ കുപ്രസിദ്ധമാണ്. മത /ജാതി സംഘടനകൾക്ക് ഖനന യൂണിറ്റുകൾ സ്വന്തം സമുദായ അംഗത്തിൻ്റെതായാൽ പ്രവർത്തനത്തെ സുരക്ഷിതമാക്കാൻ അവർ തയ്യാറാണ്. ക്രിസ്തീയ സഭകളുടെ ഉടമസ്ഥതയിൽ ഖനനങ്ങൾ രണ്ടു ജില്ലകളിൽ നടക്കുന്നുണ്ട്.

 


സ്വർണ്ണക്കടത്ത് പ്രവർത്തനത്തിലെ പണമിടപാടിനെ വെല്ലുന്ന സാമ്പത്തിക കൈ മാറ്റം നടക്കുന്ന ഖനന മേഖലയിൽ നിന്ന് സർക്കാർ ഉദ്യോഗസ്ഥർക്ക് കിട്ടുന്ന കൈക്കൂലി പ്രതിവർഷം 300 കോടി വരുമെന്ന് പ്രസിദ്ധമായ ഒരു മലയാള പത്രം റിപ്പോർട്ട് ചെയ്തിരുന്നു. സർക്കാരിന് മൈനർ മിനറലൽ ഖനനത്തിലൂടെ ചുങ്കമായി അവസാന വർഷം കിട്ടിയത് 171.29 കോടി മാത്രം.(പാറ ഖനനത്തിൽ നിന്ന് 71.91 കോടി രൂപയും).


കേരള പൊലീസ് വകുപ്പിലെ DGP യായി സ്ഥാനകയറ്റം കിട്ടാൻ കാത്തു നിൽക്കുന്ന വ്യക്തി മുതൽ (ഭരണങ്ങാനത്തെ സാധാരണക്കാർ വിശദമാക്കും) കരാറുകാരുടെ മരുമക്കളാകുവാൻ അനുഗ്രഹം കിട്ടിയ IPS /IASകാർക്ക് ഖനനം മറ്റൊരു സ്വത്തു കുന്നുകൂട്ടാനുള്ള അവസരമാണ്.


കേരള ക്യാബിനറ്റ് മുതൽ പഞ്ചായത്തു മെമ്പർ വരെയുള്ളവരുടെ സുഹൃത്തുക്കളും ബന്ധുക്കളും നിയന്ത്രിക്കുന്ന മല തുരക്കൽ നാടിനെ ഉലച്ചു കൊണ്ടിരിക്കുന്നു. പാർട്ടി നേതാക്കളും അവരുടെ സംഘടനയും മത/ജാതി നേതൃത്വവും മരം മുറിച്ച്, മലതുരന്ന് നാടിനെ യൂറോ നിലവാരത്തിലെക്ക് കുതിപ്പിക്കുകയാണ് എന്ന് അമ്പൂരി മുതൽ പരപ്പ വരെയുള്ള (ഖനനം ദുരന്ത ഭൂമിയാക്കിയ മലനാട് ) നാട്ടുകാർ എങ്കിലും വേഗത്തിൽ മനസ്സിലാക്കുമൊ ?

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment