ബ്രഹ്മപുരം . ആഘാതങ്ങൾ ആരറിയുന്നു 




ബ്രഹ്മപുരം മാലിന്യ കൂമ്പാരം രണ്ടാഴ്ചയോളം കത്തിയ  ഏപ്രിൽ മാസത്തിന് മുമ്പും പല തവണ പുക ഉയർന്ന വിഷയ ത്തെ ഗൗരവതരമായി പരിഗണിക്കുവാൻ കേരളത്തിലെ ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങൾ തയ്യാറാകാത്തത് പ്രതി ഷേധകരമാണ് .സർക്കാർ വീഴ്ചകളെ പരമാവധി ചെറുതായി കാണാൻ സർക്കാർ വകുപ്പുകൾക്കൊപ്പം സർവ്വകലാ ശാലകളും ആരോഗ്യ സ്ഥാപനങ്ങളും മറ്റും ശ്രമിക്കുന്നത് സയന്റിഫിക് യുക്തിയിൽ ജീവിക്കുന്ന സമൂഹത്തിന് ഒട്ടും ഗുണപരമല്ല.

പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിയാൽ പുറത്തു വരുന്ന ഫ്താലെ ത്തുകൾ,ഡയൊക്സിൻ,വിവിധ നൈട്രോ ഫ്ലൂറോ മിശ്രിത ങ്ങൾ മണ്ണിനും വായുവിനും വെള്ളത്തിനും ഭീഷണിയാണ്. മൈക്രോ പ്ലാസ്റ്റിക്കുകൾ അന്തരീക്ഷത്തിൽ കലരുന്നതും പ്ലാസ്റ്റിക്കിൽ ഘടകങ്ങളായുള്ള നൈട്രസ് , സൾഫർ പദാർ ത്ഥങ്ങളും അമ്ലമഴയുടെ സാധ്യത വർധിപ്പിക്കുന്നു. 

ദേശീയ ഹരിത ട്രൈബ്യൂണൽ സംസ്ഥാന മോണിറ്ററിംഗ് സമിതി ചെയർമാൻ ജ.ഏ.വി.രാമകൃഷ്ണപിളള ബ്രഹ്മപുരം പ്ലാന്റ് സന്ദർശിച്ചതിൽ നിന്ന് കിട്ടിയ ആഘാതത്തിന്റെ പിടി യിലാണ് എന്ന് വാർത്ത ഉണ്ടായി.മാർച്ച് 6 ന് ദുരിതങ്ങൾ വിലയിരുത്തുവാൻ അദ്ദേഹം എത്തി ,3 മണിക്കൂർ ചെലവിട്ടു.

2019 മുതൽ സ്റ്റേറ്റ് ലെവൽ മോണിറ്ററിംഗ് കമ്മിറ്റി ചെയർമാ നായി ചുമതല ഏറ്റശേഷം 5 തവണ സന്ദർശിച്ചതായി പറഞ്ഞു.അന്നുമുതൽ നടത്തിയ റിപ്പോർട്ടുകളെ അവഗണി ക്കാനായിരുന്നു ബന്ധപ്പെട്ടവർ ശ്രമിച്ചത്.

തീയും പുകയും ഉണ്ടാകുമ്പോൾ ഉയരുന്ന പ്രതിഷേധം അത് തീരുമ്പോൾ കെട്ടടങ്ങുമെന്ന പ്രതീക്ഷയെ മുൻ നിർത്തിയായി രുന്നു കോർപ്പറേഷൻ പ്രശ്നങ്ങളെ ലഘൂകരിച്ചു കാണാൻ ശ്രമിച്ചത്.

ഡയോക്സിൻ എന്ന നശിക്കാതെ അന്തരീക്ഷത്തിൽ നില നീണ്ട കാലം നിൽക്കുവാൻ ശേഷിയുള്ള വാതകം വിയറ്റ്നാം യുദ്ധകാലത്ത് ഏജന്റ് ഓറഞ്ചിൽ ഉണ്ടായിരുന്നതു തന്നെ അതിന്റെ പ്രഹരശേഷിയുടെ തെളിവാണ്.വിയറ്റ്നാം യുദ്ധ ത്തിലെ നാപ്പാം ബോംബും മറ്റും ഉണ്ടാക്കിയ ദുരിതങ്ങൾ വിവ രിച്ച കൂട്ടർ നാടു ഭരിക്കുമ്പോൾ അന്തരീക്ഷത്തിൽ കലർന്ന ഡയൊക്സിനെ പറ്റി നിശബ്ദരാണ് നേതാക്കൾ .

2021 ൽ ബ്രഹ്മപുരത്ത് ചവറുകൾ കത്തിയ സമയങ്ങളിൽ ഡയോക്സൈഡിന്റെ സാന്നിധ്യം വായുവിലും ചാരത്തിലും മറ്റും കണ്ടെത്തിയിരുന്നു.വായുവിൽ അതിന്റെ തോത് 10.3 pg TEQ/m3 ആയിരുന്നു.സുരക്ഷിത അളവിലും10 മുതൽ 50 മട ങ്ങധികം.ഒരു കി.ഗ്രാം ചാരത്തിൽ 158.5 ng TEQ കണ്ടെത്തി.  മണ്ണിൽ 6.8 ng TEQ/ Kg അളവിലും .

2021ൽ 1800 ടൺ മാലിന്യം കത്തിയപ്പോളാണ് ഇങ്ങനെ സംഭ വിച്ചത്. അന്ന്72 mg ഡയൊക്സിൻ പുറത്തുവന്നിട്ടുണ്ട്.ഒരു വ്യക്തിക്ക് ഒരു വർഷം സഹിക്കാവുന്ന ഡയാെക്സിൻ തോത് 54.6 nanogram TEQ(70 pico gram TEQ/kg body weigh)(WHO/FAO മാർഗ്ഗനിർദ്ദേശങ്ങൾ)13 ലക്ഷം മനുഷ്യരുടെ ആരോഗ്യ ത്തെ പ്രതികൂലമാക്കാൻ കഴിയുന്ന ഡയാെക്സിൻ 1800 ടൺ മാലിന്യങ്ങൾ കത്തിയപ്പൊൾ വ്യാപിച്ചു. 

ലക്ഷക്കണക്കിന് ഘന മീറ്റർ മാലിന്യം13 ദിവസം കത്തിയപ്പോ ൾ  പുറത്തു വന്നിട്ടുളള ഡയൊക്സിന്റെ അളവ് എത്ര വലുതാ യിരിക്കും ? അതു കൊണ്ടാണ് മാലിന്യങ്ങൾ സമയബന്ധിത മായി ബയാെമൈനിംഗിന് വിധേയമാക്കണം,ജൈവ മാലിന്യ വും അജൈവ മാലിന്യവും സമയ ബന്ധിതമായി വേർതിരി ക്കണം എന്ന് ഹരിത ട്രൈബ്യൂണൽ ആവർത്തിച്ചത്.

ബ്രഹ്മപുരം സന്ദർശിച്ച ജഡ്ജിയുടെ ശാരീരിക അസ്വസ്ഥത കൾ വാർത്തയാകുമ്പോൾ ,ലക്ഷക്കണക്കിന് ജനങ്ങളുടെ ആരോഗ്യവും സസ്യലതാതികളും മാലിന്യങ്ങൾ കത്തുമ്പോൾ എത്രമാത്രം പ്രതികൂലമായിട്ടുണ്ടാകും എന്ന് അറിയുവാൻ മാധ്യമങ്ങൾ പോലും ശ്രദ്ധ കാട്ടുന്നില്ല.
 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment