പ്രകൃതിയെ മറന്നു പോയ ദേശീയ ബജറ്റ്




വായുവിനും വെള്ളത്തിനും നദികൾക്കും മണ്ണിനും കാടുകൾക്കും ഉണ്ടാകുന്ന പാരിസ്ഥിതികമായ തിരിച്ചടികൾ പരിഹരിക്കുവാൻ , ദേശീയ  വരുമാനത്തിൽ നിന്നും നിശ്ചിത തുക അതാത്  രാജ്യങ്ങൾ മാറ്റിവെക്കുന്ന തീരുമാനം യൂറോപ്യൻ യൂണിയൻ 2012 മുതൽ നടപ്പാക്കി വരികയാണ്.  പരിസ്ഥിതിക്കായുള്ള ഇത്തരത്തിലെ സാമ്പത്തിക സ്വരൂപിക്കലിനെ Enviornmental Protection expenditure account (EPEA) എന്നാണ് വിളിക്കുന്നു.


2020/21 ലെ ഇന്ത്യൻ ബജറ്റിന്റെ  അടങ്കൽ തുക 30.4 ലക്ഷം കോടി രൂപ വരും.  കഴിഞ്ഞ വർഷത്തെ ബജറ്റിന്റെ  വലിപ്പം 26.11 ലക്ഷം കോടി രൂപയായിരുന്നു. സർക്കാർ, 2019 /2020 സാമ്പത്തിക വർഷത്തിൽ  3200 കോടി രൂപയാണ് പരിസ്ഥിതിക്കായി മാറ്റി വെച്ചത്.അതിൽ 460 കോടി രൂപ വായു മലിനീകരണം നിയന്ത്രിക്കാനായി ചെലവഴിച്ചു.ഈ വർഷം പരിസ്ഥിതിയുമായി ബന്ധപ്പെട്ടുള്ള മുൻ കരുതലുകൾക്ക് വേണ്ടി 4400 കോടി രൂപയാണ്  കേന്ദ്ര ബജറ്റ്  അനുവദിച്ചി രിക്കുന്നത്.

 


യൂറോപ്യൻ യൂണിയൻ അംഗങ്ങൾ , അവരവരുടെ GDP  വരുമാനത്തിന്റെ 2 % പ്രകൃതിയുടെ സുരക്ഷക്കായി കണ്ടെത്തുവാൻ ശ്രദ്ധിക്കുന്നുണ്ട് പ്രസ്തുത അക്കൗണ്ടിലേക്കുള്ള  കോർപ്പറേറ്റുകളുടെ വിഹിതം  54% ആണ് . പണത്തിന്റെ നിശ്ചിത തുക (43%) സർക്കാരുകൾക്കും ബാക്കി കുടുംബങ്ങൾക്കും  പരിസ്ഥിതി രംഗത്തെ NGO കൾക്കും നൽകും.ജല മലിനീകരണം ഒഴിവാക്കുവാനുള്ള പ്ലാനുകൾക്കും ജൈവ വൈവിധ്യം സംരക്ഷിക്കുവാനും വായു മലിനീകരണം നിയന്ത്രി ക്കുവാനും മറ്റ് പരിസ്ഥിതി ആഘാത പരിഹാരത്തിനുമാണ് തുക അനുവദിക്കുന്നത്,  


യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ പരിസ്ഥിതി സംരക്ഷണ ചെലവിലേക്കായി കൂടുതൽ തുക മാറ്റി വെച്ചത് ജർമനിയും അത് കഴിഞ്ഞാൽ ഫ്രാൻസും  ഏറ്റവും കുറവ് മാൾട്ട, സ്ളോവേഷ്യ എന്നിവയുമായിരുന്നു.

 

 

ഇന്ത്യയെ പോലെ, പാരിസ്ഥിതികമായ തിരിച്ചടി നേരിടുന്ന രാജ്യമാണ് പാകിസ്ഥാൻ. ആവർത്തിച്ചുണ്ടാകുന്ന ഭൂമി കുലുക്കവും വെള്ളപ്പൊക്കവും കോടിക്കണക്കിന് ആളുകളെയാണ് നേരിട്ട് ബാധിച്ചു വരുന്നത്.പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട്, പാകിസ്ഥാൻ ,ബജറ്റടങ്കലിന്റെ 0.04 % മാത്രമായിരുന്നു മാറ്റി വെച്ചത്. പഞ്ചാബ് സർക്കാർ 2020ൽ  നൂറു കോടി രൂപ മാത്രം അനുവദിച്ചു.(കഴിഞ്ഞ വർഷത്തേതിലും 20% കുറവാണത്)


ഇന്ത്യയുടെ പുതിയ ബജറ്റിൽ, Climate Change Action Plan വേണ്ടി 2019 / 20 ൽ അനുവദിച്ച 40 കോടി രൂപ മാത്രമേ  നടപ്പു വർഷവുമുണ്ടാകൂ എന്ന് രേഖകൾ പറയുന്നു. National Mission for Green lndia പദ്ധതിക്കുവേണ്ടി കഴിഞ്ഞ വർഷം 311 കോടി രൂപയാണ് അനുവദിച്ചത് .ഈ വർഷം 240 കോടി രൂപ മാത്രമാണ് ലഭ്യമാക്കുന്നത് .

 


മരം നട്ടുപിടിപ്പിക്കലിനായി 2020/21 ൽ 246 കോടി രൂപ ഉൾക്കൊള്ളിച്ചു.Project Tiger , Project Elephent പദ്ധതികളിൽ, കടുവാ സംരക്ഷണ ഫണ്ടായി കഴിഞ്ഞ വർഷം അനുവദിച്ച തുകയേക്കാൾ 50 കോടി കുറവാണ് വകയിരുത്തിയത്.(300 കോടി). Project Elephent മായി  ബന്ധപ്പെട്ട ഈ വർഷം അനുവദിച്ച തുക 35 കോടി രൂപയും തീരദേശ സംരക്ഷണത്തിനായി 130 കോടി രൂപ മാറ്റി വെച്ചിട്ടുണ്ട്. 


ലോകത്തെ ഏറ്റവും അധികം ആളുകൾ പ്രകൃതി ദുരന്തത്താൽ മരണപ്പെടുന്ന ഇന്ത്യക്ക് ,ക്ഷോഭങ്ങളാൽ  പ്രതി വർഷ നഷ്ട്ടം ഒരു ലക്ഷം കോടി രുപ വരും. 2500 മനുഷ്യ ജീവനുകൾ പൊലിയുന്നു. ഹിമാലയവും കന്യാകുമാരി വരെയുള്ള പ്രദേശവും തിരിച്ചടികൾ നേരിടുന്നു. കാടുകളുടെ വിസ്തൃതി 22% ത്തിൽ എത്തിക്കഴിഞ്ഞു. പാരീസ് സമ്മേളന തീരുമാനങ്ങൾ നടപ്പിലാക്കുവാൻ ഇന്ത്യ മൊത്തം150 ലക്ഷം കോടി രൂപ 2024 നകം മാറ്റി വെക്കേണ്ടതുണ്ട്.ഈ സാഹചര്യങ്ങളെ ഇന്ത്യൻ ബജറ്റ് പാടെ തമസ്ക്കരിച്ചു എന്നു കാണാം.

 


180 ലക്ഷം കോടി രൂപ പ്രതി ശീർഷ GDP വരുമാനമുള്ള ഇന്ത്യൻ സർക്കാർ ,  4400 കോടി രൂപ *  പ്രകൃതി സംരക്ഷണത്തിനായി ഒരു വർഷം അനുവദിച്ചു എന്നു പറഞ്ഞാൽ അർത്ഥം , *വരുമാനത്തിന്റെ O.O25% മാത്രം മാറ്റിവെച്ചു എന്നാണ്. Enviornmental Protection Expenditure Account (EPEA)നായി യൂറോപ്യൻ മാതൃക പിൻ തുടർന്നിരുന്നു എങ്കിൽ 3.6 ലക്ഷം കോടി രൂപ ബജറ്റിൽ പരിസ്ഥിതിക്കായി ഉണ്ടാകണമായിരുന്നു. . ബജറ്റിന്റെ 2 % തുക ( 30.4 ലക്ഷം കോടി) എന്നാൽ 60800 കോടി വരും . മോദി സർക്കാർ പരിസ്ഥിതിക്കായി കണ്ടെത്തിയതോ 4400 കോടി മാത്രം.


നിപ്പ, കൊറോണ , ചിക്കൻ ഗുനിയ പോലെയുമുള്ള Pandemic രോഗങ്ങൾ മുതൽ വരൾച്ചയും വെള്ളപ്പൊക്കവും സൂര്യാഘാതവും സർവ്വ സാധാരണമായി മാറിയ ഇന്ത്യൻ പരിസ്ഥിതിയെ  2020/21 കേന്ദ്ര ബജറ്റ് ഒട്ടും  പരിഗണിച്ചിട്ടില്ല.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment