ബഫർ സോൺ : ഖനന മാഫിയ സംഘങ്ങളെ സുപ്രീം കോടതി തിരിച്ചറിഞ്ഞു




ബഫർ സോൺ വിഷയത്തിലെ അന്ത്യ വിധി ഖനന വ്യാപാരി- മത മേലാള-സർക്കാർ സംഘങ്ങളെ തുറന്നു കാട്ടി !

ബഫർസോൺ വിഷയത്തിലെ ജൂൺ 3ലെ വിധിയ്ക്കു കൂടുതൽ വ്യക്തത നൽകാൻ ഇന്ന്(2023 ഏപ്രിൽ 26 )സുപ്രീം കോടതി തയ്യാറായിരിക്കുന്നു .

വനങ്ങളുടെ സംരക്ഷണത്തിൽ Shock Absorber എന്ന തര ത്തിൽ പ്രവർത്തിക്കേണ്ട ബഫർ സോണുകൾ ജനങ്ങളുടെ സഹകരണത്തോടെ മാത്രമെ സുരക്ഷിതമാകൂ എന്ന് ഓർമ്മി പ്പിച്ചു കൊണ്ടാണ് 52 പേജുകളിലെ വിധിന്യായം ജസ്റ്റിസ്മാർ BR ഗവയ്,വിക്രംനാഥ്,സഞ്ജയ് കരോൾ അടങ്ങിയ ബഞ്ച് നടത്തിയത്.

 

ജൂൺ-3 സുപ്രീം കോടതി പരാമർശം(56.5 ഭാഗം)തിരുത്തുക യാണ് എന്ന് കോടതി വ്യക്തമാക്കി.

No new permanent structure shall be permitted to come up for whatsoever purpose within the ESZ എന്ന ഭാഗം തിരുത്തിയത്  ഇപ്രകാരം

"നിർമാണ വിഷയത്തിൽ Principal Chief Conservator of Forests (for short,“PCCF”)തീരുമാനമെടുക്കാം.അത് 2011ലെ നിയമത്തി നുള്ളിൽ നിന്നാകണം".

 

ജൂൺ 3 ലെ വിധി ബുദ്ധിമുട്ടുണ്ടാക്കും എന്ന് കോടതി അംഗീ കരിച്ചു."It is further submitted that the direction as contained in paragraph 56.5 of the order dated 3rd June 2022(supra)is likely to cause great hardship to the citizens residing in the ESZs "

 

കേരളത്തിൽ 24 വന്യജീവി സങ്കേതങ്ങളുടെ(സംരക്ഷിത വന ങ്ങളുടെ)ഓരത്ത് ഒരു കിലോമീറ്റർ വീതമെങ്കിലും ബഫർ സോണുകൾ വേണമെന്ന നിർദ്ദേശം പ്രദേശങ്ങളിൽ താമസി ക്കുന്നവരിൽ ആശങ്കയുണ്ടാക്കിയിരുന്നു.

 

 

അധ്യായം 9 ബഫർ സോണിന്റെ വീതി എല്ലാ സംരക്ഷിത വനത്തിനും 1Km എന്നതിനു പകരം സാഹചര്യങ്ങൾ പരിഗ ണിച്ച് ചില ഭാഗത്ത് കുറയാം മറ്റ് ഭാഗത്തു കൂടാം എന്ന് കോടതി വിശദീകരിച്ചു.

 

Sections 18 to 25A of the Wild Life (Protection) Act, 1972  പ്രകാരം താമസിക്കുന്ന ജനങ്ങളുടെ കൃഷി,വീട്,ആശുപത്രി, സ്കൂൾ മുതലായവ സുരക്ഷിതമായി തുടരാം.അതിനു വേണ്ട ഉത്തരവാദിത്തം PCCF(മുഖ്യ വനപാലകൻ)നിർവഹിക്കണം.

 

ഖനനം1Km നുള്ളിൽ  ഒരു കാരണത്താലും അനുവദിക്കില്ല.

 

പാരഗ്രാഫ് 14 "We further direct that no mining activity would continue under any temporary working permit or permission which may have been granted " .

 

2011ഫെബ്രുവരി 9ദേശീയ സർക്കാരിന്റെ ബഫർ സോൺ മാർഗ്ഗ നിർദ്ദേശങ്ങളെ മുൻ നിർത്തിയായിരുന്നു വിധി.വിധിക്ക് ആധാരമാകുവാൻ ശ്രീ.T.N ഗോദവർമ്മൻ തിരുമുൽപാട് vs യൂണിയൻ ഓഫ് ഇന്ത്യ കാരണമായി.

 

ഓരോ സംരക്ഷിത വനത്തിനും(ദേശീയ ഉദ്യാനം/വന്യജീവി സങ്കേതം)അതിർത്തിയിൽ നിന്ന് കുറഞ്ഞത് ഒരു കിലോ മീറ്റർ ചുറ്റളവിൽ ഇക്കോ സെൻസിറ്റീവ് സോൺ(ESZ)ഉണ്ടായിരിക്ക ണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു.ജമുവരാം ഗഡ് വന്യ ജീവി സങ്കേതത്തിന്റെ(ജയ്പൂർ,രാജസ്ഥാൻ)സുരക്ഷിത മേഖല 500 മീറ്ററായിരിക്കും.

 

 

സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശ ഗവൺമെന്റുകൾ, 2011 ഫെബ്രുവരി 9-ലെ മാർഗ്ഗ നിർദ്ദേശങ്ങളിലെ ESZ വ്യവസ്ഥകൾ (നിരോധിത പ്രവർത്തനങ്ങൾ,നിയന്ത്രിത പ്രവർത്തനങ്ങൾ എന്നിവയുമായി)കർശനമായി പാലിക്കേണ്ടതാണ്.

 

ESZ കളുടെ പ്രഖ്യാപനം സംബന്ധിച്ച കരട്,അന്തിമ വിജ്ഞാ പനം എന്നിവയ്ക്ക് വേണ്ടത്ര പ്രചാരണം നൽകാനും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തോട് കോടതി നിർദ്ദേശിച്ചു.രണ്ടിന്റെ യും പ്രസിദ്ധീകരണത്തിന് ഇടയിലുള്ള കാലയളവ് കുറഞ്ഞത് 30 ദിവസമായിരിക്കണം എന്ന് പ്രസ്താവിച്ചു.

 

നടന്നു വരുന്ന ഏതൊരു ജോലിക്കും ബന്ധപ്പെട്ട സംസ്ഥാന ചീഫ് ഫോറസ്റ്റ് കൺസർവേറ്ററിൽ നിന്ന് അനുമതി വാങ്ങിയ തിനുശേഷം മാത്രമേ തുടരാനാകൂ എന്ന് ജസ്റ്റിസ് ഗവായ് പങ്കെടുത്ത ബെഞ്ച് വ്യക്തമാക്കി.വനങ്ങളിലെ വികസന പ്രവർത്തനങ്ങൾ തുടരുന്നതിന് പ്രിൻസിപ്പൽ ചീഫ് കൺസർ വേറ്റർ ഓഫ് ഫോറസ്റ്റിന്റെ അനുമതി ആവശ്യമാണെന്ന്  പറഞ്ഞു.

 

വന്യജീവികളുടെ ആവാസ വ്യവസ്ഥയ്ക്ക് ഹാനികരമായേ ക്കാവുന്ന വ്യാപകമായ നിർമ്മാണമോ പ്രക്രിയയുടെ ദുരുപ യോഗമോ തടയുന്നതിന് നിലവിലുള്ള നിയമത്തിൽ അന്തർ നിർമ്മിത സുരക്ഷാ സംവിധാനങ്ങളുണ്ടെന്ന് ഊന്നിപ്പറഞ്ഞു.

 

രാജ്യത്തെ സംരക്ഷിത വനങ്ങളുടെ സോൺ ഒരു കി.മീറ്റർ മുതൽ10 കി.മീറ്റർ വരെ ഉണ്ടാകണമെന്ന സുപ്രീംകോടതി യുടെ പരാമർശം ഗോവ ഫൗണ്ടേഷന്‍(2002)കൊടുത്ത കേസ്സി ന്റെ ഘട്ടത്തിൽ തുടങ്ങിയതാണ്.2002 ലെ ബഫർ സോൺ 10 Km വരെ എന്ന നിർദ്ദേശം 31-1-2006 വിധിയിലൂടെ നടപ്പിലാ ക്കാൻ സംസ്ഥാന- കേന്ദ്ര ഭരണ പ്രദേശങ്ങൾ(Goa Foundation v.Union of India) മടിച്ചു.ഇതിനൊക്കെ അടിസ്ഥാനം  1992 ലെ റിയോഡി ജനീറ തീരുമാനങ്ങളാണ്.

 

സുപ്രീംകോടതി പറയുന്നു It is evident that the States/Union Territories have not given the importance that is required to be given to most of the laws to protect environment made after Rio Declaration, 1992.

കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ തീരുമാനമെടുക്കാ തെ വിഷയത്തെ വർഷങ്ങൾ വൈകിപ്പിച്ചു. കേന്ദ്ര സർക്കാർ 2011 തയ്യാറാക്കിയ ബഫർസോൺ നിയന്ത്രണങ്ങളാണ് ഇന്നത്തെ ബഫർ സോൺ വിധിയുടെ അടിസ്ഥാന ശില.

 

2023 ഏപ്രിൽ 26 ലെ വിധിയിൽ 2011ലെ ദേശീയ സർക്കാർ നിയന്ത്രണങ്ങൾ ആവർത്തിച്ചു.നിരോധിച്ച(Prohibited),നിയ ന്ത്രണങ്ങളോട്(Restricted with safeguards),അനുവദനീയമാ യവ(Permissible)ആവർത്തിക്കുന്നുണ്ട് 56 പേജുള്ള വിധിയിൽ

 

നിരോധിച്ച പ്രവർത്തനങ്ങൾ

ഖനനം,തടി അറപ്പു മില്ല്,വായു -ജല-ശബ്ദ മലിനീകരണം ഉണ്ടാക്കുന്ന വ്യവസായങ്ങൾ,വ്യവസായ അടിസ്ഥാനത്തിൽ വിറക് ഇന്ധനമായി ഉപയോഗിക്കൽ.വൻകിട ജല വൈദ്യുതി പദ്ധതികൾ.പടക്കം മുതലായവയുടെ ഉപയോഗം,വനത്തിനു

വനത്തിനു മുകളിൽ ബലൂൺ യാത്ര,മറ്റു സവാരികൾ.മലിന ജലവും മറ്റു മാലിന്യവും ജല ശ്രോതസ്സുകളിൽ ഒഴുകി എത്തൽ എന്നിവയ് ക്കാണ് പൂർണ്ണ നിരോധനം . നിയന്ത്രണത്തോടെ ചെയ്യാവുന്നത് : മരം മുറിക്കൽ,ഹോട്ടലുകളും റിസോർട്ടുകളും നിർമ്മിക്കൽ , അവയുടെ ചുറ്റും വേലി കെട്ടൽ,വ്യാപകമായ തോതിൽ പുതിയ തരം കാർഷിക വിള.വ്യവസായ അടിസ്ഥാനത്തിൽ ജല ഉപയോഗം,ജല സംഭരണം വൈദ്യുതിലൈൻ വലിക്കൽ, പോളിത്തീൻ കവർ,റോഡ് വീതി കൂട്ടൽ,രാത്രി യാത്ര,അസ്വാ ഭാവിക(വിദേശ)സ്പീഷിസ്,മലകൾ-നദീതടം സംരക്ഷണ പ്രവ ർത്തനം,വാഹന പുക,പരസ്യ ബോർഡുകൾ അനുവാദം വാങ്ങി ചെയ്യാവുന്നതാണ്. അനുവദനീയമായ പ്രവർത്തനങ്ങൾ : പ്രാദേശിക കൃഷിയും അനുബന്ധ പ്രവർത്തനവും.മഴ വെളള സംഭരണം,ഓർഗാനിക് ഫാമിംഗ്,പുനരുപയോഗ ഊർജ്ജ ശ്രോതസ്സുകൾ,പരിസ്ഥിതി സൗഹൃദ(Zero carbon)പ്രവർത്ത നങ്ങൾ പ്രാേത്സാഹിപ്പിക്കും. 13 അന്തർദേശീയ നിലവാരമുള്ള സംവിധാനങ്ങളാണ് ബഫർ സോൺ വിഷയത്തിൽ നിർദ്ദേശങ്ങൾ നൽകാൻ ചുമതലപ്പെ ട്ടിട്ടുള്ളത്.അതിൽ സാലിം അലിയുടെ പേരിലുള്ള സ്ഥാപനം മുതൽ World Wildlife Fund മുതലായവർ ഭാഗഭാക്കാണ്. തുടരും .
Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment