കാർബൺ ക്രെഡിറ്റ് . ഇന്ത്യയിലും 




കാർബൺ ക്രെഡിറ്റ് സംവിധാനം ഇന്ത്യയിൽ നടപ്പിലാക്കാ നായി ഊർജ്ജ സംരക്ഷണ നിയമത്തിൽ ഭേദഗതികൾ നിർദ്ദേ ശിക്കുന്ന ഊർജ്ജ സംരക്ഷണ(ഭേദഗതി)ബിൽ,2022 ("ബിൽ") പാർലമെന്റിന്റെ ഇരുസഭകളും(ലോക്സഭ: 8 ഓഗസ്റ്റ്,2022, രാജ്യസഭ: 12 ഡിസംബർ 2022)പാസാക്കി.നിർബന്ധിത കാർബൺ ക്രെഡിറ്റ് വിപണി കൊണ്ടുവരാനാണ് ബിൽ ശ്രമി ക്കുന്നത്. പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്ന ഹരിത വാതക ങ്ങൾ പുറന്തള്ളുന്നതിനുള്ള സാമ്പത്തികമായ നിയന്ത്രണ മാണ് കാർബൺ ക്രെഡിറ്റ് സിസ്റ്റം. ഒരാേ സ്ഥാപനവും ഓരോ വർഷവും എത്ര വരെ കാർബൺ വാതകം പുറത്തുവിടാം.കുറുച്ച് കാർബൺ പുറത്തുവിടുന്ന സ്ഥാപനത്തിന്/ഗ്രൂപ്പിന് കാർബൻ കോട്ട,പണം വാങ്ങി മറ്റു സ്ഥാപനങ്ങൾക്കു കൈ മാറാം.ഹരിത വാതക ഉപയോഗത്തെ പണ ചെലവിന്റെ അടിസ്ഥാനത്തിൽ നിയന്ത്രിക്കുവാനുള്ള ശ്രമമാണ് കാർബൺ ക്രഡിറ്റ്.ആ ശ്രമം ഇന്ത്യയിൽ നടപ്പിലാ ക്കാൻ അവസരം ഒരുങ്ങുകയാണ്. ക്യോട്ടൊ പ്രൊട്ടൊകോൾ മുതലാണ് കാർബൺ ക്രെഡിറ്റ് എന്ന ആശയം പ്രയോഗത്തിൽ വരുന്നത്.കാർബൻ ബഹിർ ഗമനം കുറഞ്ഞ നാടുകൾക്ക്(ഇന്ത്യയെ പോലെ)കാർബൺ ക്രെഡിറ്റ് നൽകിയിട്ടുണ്ട് ഐക്യ രാഷ്ട്ര സഭ . രണ്ട് തരം കാർബൺ ക്രെഡിറ്റുകൾ നിലവിലുണ്ട്. 1.സ്വാഭാവികമായ ഹരിത വാതക നിയന്ത്രണം (Voluntary Emisson Reduction,VER) 2.സർട്ടിഫിക്കേഷൻ ഹരിത വാതക നിയന്ത്രണം(Certification Emission Reduction)രണ്ടാമത്തെ വിഭാഗത്തിൽ ഒരു പൊതു സമിതി കാര്യങ്ങളെ നിയന്ത്രിക്കും. ഭൂമിയുടെ അന്തരീക്ഷ ഉഷ്മാവ് -15 ഡിഗ്രിയിൽ നിന്നും15 ഡിഗ്രിയിൽ എത്തിച്ച് ജീവി വർഗ്ഗങ്ങളുടെ നിലനിൽപ്പ് സാധ്യ മാക്കിയതിൽ കാർബൺ ഉൾപ്പെടുന്ന ഹരിത വാതകങ്ങൾക്ക് നല്ല പങ്കാണുള്ളത്.എന്നാൽ അതിന്റെ അമിത സാനിധ്യം അപകടം വരുത്തി വെയ്ക്കും.220 ppm എന്ന അവസ്ഥയിൽ നിന്ന് നൂറ്റാണ്ടുകൾ കൊണ്ട് ഹരിത വാതകങ്ങളുടെ അന്തരീ ക്ഷത്തിലെ സാന്നിധ്യം1960 ൽ 320 ppm ആയി.ഇപ്പോൾ 412 ൽ എത്തിയിരിക്കുന്നു.മീഥേയിൻ,നൈട്രസ് ഓക്സൈഡ് മുതലാ യവയുടെ അളവിലും വർധന ഉണ്ടായി.ഈ തോത് തുടർ ന്നാൽ 2100 ൽ ഹരിത വാതകം 500 എന്ന സൂചകം കടക്കും. ചൂട് 6.4 ഡിഗ്രി വർധിക്കും.അതുണ്ടാക്കുന്ന തിരിച്ചടികൾ വിവരണാതീതമായിരിക്കും. 1997 ഡിസംബറിൽ രൂപീകൃതമായ കാർബൺ ക്രെഡിറ്റ് സംവി ധാനത്തിന്റെ ആമുഖത്തിലെ ഒരു സുപ്രധാന സംഭവമാണ് ക്യോട്ടോ പ്രോട്ടോക്കോൾ.ജപ്പാനിൽ വെച്ച് പ്രോട്ടോക്കോൾ അംഗീകരിക്കുകയും ഒടുവിൽ 2005 ഫെബ്രുവരിയിൽ പ്രാബ ല്യത്തിൽ വരികയും ചെയ്തു.അതിന്റെ തുടർച്ചയാണ് ഇന്ത്യ യിൽ നടപ്പിലാക്കാൻ പോകുന്നത്. ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥാ വ്യതിയാന കോൺഫ റൻസിൽ(COP26)2022 ലെ ഊർജ്ജ സംരക്ഷണ(ഭേദഗതി) ബിൽ വഴി ഇന്ത്യയിലും കാർബൺ വിപണിയെ പറ്റി ധാരണ യുണ്ടായി.ഗ്രീൻ ഹൈഡ്രജൻ,ഗ്രീൻ അമോണിയ,ബയോമാസ് തുടങ്ങിയ ഫോസിൽ ഇതര സ്രോതസ്സുകൾ ഉപയോഗിച്ച് ഫോസിൽ ഉപഭോഗം കുറയ്ക്കുന്നതിന് ബയോ എഥനോൾ ഊർജ്ജമായും പരിഗണിക്കാൻ ധാരണ ഉണ്ടായി. ഇന്ത്യയുടെ ശരാശരി ഹരിത വാതക ബഹിർഗമനം കുറവാ ണെങ്കിലും ലോക ജനസംഖ്യയിലെ 17% സാനിധ്യത്താൽ ഇന്ത്യ യുടെ മൊത്തം ഹരിത വാതക ബഹിർഗമനം കുറക്കുവാൻ നിർബന്ധിതമാണ്.രാജ്യത്തെ കൽക്കരി ഉപയോഗം വഴി വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന സ്ഥാപനങ്ങൾ ഹരിത വാതക ത്തിന്റെ പണം മാറ്റി വെക്കേണ്ടിവരും.ഹരിത വാതക ബഹിർ ഗമനം കുറവുള്ള സ്ഥാപനങ്ങൾക്കു പണം നൽകി മാത്രം ഉൽപ്പാദനം വർധിപ്പിക്കണം. കർഷകർ ഏറ്റവും നല്ല തോതിൽ കാർബണിനെ അന്തരീക്ഷ ത്തിൽ നിന്നും മണ്ണിലും ചെടിയിലും എത്തിക്കുന്നവരാണ്. നൈട്രജൻ വേരിൽ കേന്ദ്രീകരിക്കുന്ന ചെടികൾ വളർത്തുന്ന കർഷകർക്ക് കൂടുതൽ പണം ലഭ്യമാകും.ആദിമവാസിക ളുടെ കാർഷിക ഇടപെടലിൽ കാർബൺ സംരക്ഷണത്തിന് നല്ല പങ്കുള്ളതിനാൽ നല്ല വരുമാനമായി കാർബൺ ക്രെഡിറ്റ് മാറാം. ഒരു ടൺ ഹരിത വാതകത്തെ അന്തരീക്ഷത്തിൽ നിന്ന് എടുത്തു മാറ്റുവാൻ 30 മുതൽ 80 ഡോളർ വരെ ചെലവ് പ്രതീക്ഷിക്കുമ്പോൾ 1000 കി.ഗ്രാം കാർബൺ ഡയോക് സൈഡ് കുറക്കുവാൻ കൃഷിയിലൂടെ വിജയിക്കുന്ന കർഷകന് 2400 മുതൽ 6400 രൂപ കാർബൺ ക്രെഡിറ്റിലൂടെ വരുമാനം ഉണ്ടാകുവാർ അവസരമുണ്ട്. ഇന്ത്യയിൽ നിന്നും കാർബൺ ക്രെഡിറ്റ് രാജ്യത്തിന് പുറത്തേ ക്ക് കടത്താൻ സർക്കാർ അനുവദിക്കില്ല എന്ന് പറയുമ്പോഴും കോർപ്പറേറ്റ് വികസനത്തിൽ പ്രതീക്ഷ അർപ്പിച്ച ഇന്ത്യ ഈ നിയന്ത്രണങ്ങളിൽ നിന്നു പുറകോട്ടു പാേയാൽ അത്ഭുതപ്പെ ടെണ്ടതില്ല. കാർബൺ ക്രെഡിറ്റിനെ പറ്റിയുള്ള യുറോപ്പിൽ നിന്നും അമേ രിക്കയിൽ നിന്നുമുള്ള അനുഭവങ്ങൾ പ്രതീക്ഷിച്ച പോലെ ശുഭകരമല്ല.കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ അനന്തമായ സമ്പന്തിനെ മുൻ നിർത്തി കാർബൺ ക്രെഡിറ്റിംഗ് മറ്റൊരു ഗ്രീൻ വാഷിംഗ് ആയി മാറിയ അനുഭവങ്ങൾ നിരവധിയാണ്. കർഷകർ ഏറ്റവും നല്ല തോതിൽ കാർബണിനെ അന്തരീക്ഷ ത്തിൽ നിന്നും മണ്ണിലും ചെടിയിലും എത്തിക്കുന്നവരാണ്. നൈട്രജൻ വേരിൽ കേന്ദ്രീകരിക്കുന്ന ചെടികൾ വളർത്തുന്ന കർഷകർക്ക് കൂടുതൽ പണം ലഭ്യമാകും.ആദിമവാസിക ളുടെ കാർഷിക ഇടപെടലിൽ കാർബൺ സംരക്ഷണത്തിന് നല്ല പങ്കുള്ളതിനാൽ നല്ല വരുമാനമായി കാർബൺ ക്രെഡിറ്റ് മാറാം. ഒരു ടൺ ഹരിത വാതകത്തെ അന്തരീക്ഷത്തിൽ നിന്ന് എടുത്തു മാറ്റുവാൻ 30 മുതൽ 80 ഡോളർ വരെ ചെലവ് പ്രതീക്ഷിക്കുമ്പോൾ 1000 കി.ഗ്രാം കാർബൺ ഡയോക് സൈഡ് കുറക്കുവാൻ കൃഷിയിലൂടെ വിജയിക്കുന്ന കർഷകന് 2400 മുതൽ 6400 രൂപ കാർബൺ ക്രെഡിറ്റിലൂടെ വരുമാനം ഉണ്ടാകുവാർ അവസരമുണ്ട്. ഇന്ത്യയിൽ നിന്നും കാർബൺ ക്രെഡിറ്റ് രാജ്യത്തിന് പുറത്തേ ക്ക് കടത്താൻ സർക്കാർ അനുവദിക്കില്ല എന്ന് പറയുമ്പോഴും കോർപ്പറേറ്റ് വികസനത്തിൽ പ്രതീക്ഷ അർപ്പിച്ച ഇന്ത്യ ഈ നിയന്ത്രണങ്ങളിൽ നിന്നു പുറകോട്ടു പാേയാൽ അത്ഭുതപ്പെ ടെണ്ടതില്ല. കാർബൺ ക്രെഡിറ്റിനെ പറ്റിയുള്ള യുറോപ്പിൽ നിന്നും അമേ രിക്കയിൽ നിന്നുമുള്ള അനുഭവങ്ങൾ പ്രതീക്ഷിച്ച പോലെ ശുഭകരമല്ല.കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ അനന്തമായ സമ്പന്തിനെ മുൻ നിർത്തി കാർബൺ ക്രെഡിറ്റിംഗ് മറ്റൊരു ഗ്രീൻ വാഷിംഗ് ആയി മാറിയ അനുഭവങ്ങൾ നിരവധിയാണ്.
Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment