ചെങ്ങോടു മല സമരം ജീവൻ മരണ പോരാട്ടത്തിലേക്ക്; അനിശ്ചിതകാല സത്യഗ്രഹത്തിന് തുടക്കം

ചെങ്ങോടു മല ഖനനത്തിനെതിരായ സമരം അതിന്റെ ജീവൻ മരണ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. ഇന്നലെ രാവിലെ മുതൽ കോട്ടൂർ ഗ്രാമപഞ്ചായത്ത് ഓഫീസിനു മുമ്പിൽ അനിശ്ചിതകാല റിലേ സത്യാഗ്രഹത്തിന് തുടക്കമായി. ചെങ്ങോടുമ്മൽ ഗീത, പൂവത്തും ചോലയിൽ വിജില എന്നീ രണ്ട് സ്ത്രീ പോരാളികളാണ് ആദ്യ ദിനത്തിൽ സത്യാഗ്രഹം അനുഷ്ഠിച്ചത്. കഴിഞ്ഞ മൂന്നു വർഷത്തോളമായി ജനങ്ങൾ നടത്തുന്ന സമരത്തിന്റെ ഏറ്റവും ഉജ്ജ്വലമായ ഘട്ടത്തിലേക്കാണ് സമരം കടന്നിരിക്കുകയാണ്. 

മെയ് 20ന് സംസ്ഥാന ഏകജാലക ബോർഡിന്റെ ഹിയറിങ്ങിൽ പങ്കെടുക്കാൻ കോട്ടൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയോട് ചീഫ് സെക്രട്ടറി ആവശ്യപ്പെട്ട വിവരം ഇതിനകം പുറത്തുവന്നിരിന്നു. കൊറോണാരോഗ ഭീതിയിൽ ലോകമാകെ അടച്ചിടപ്പെടുകയും ജനങ്ങൾക്ക് പുറത്തിറങ്ങാൻ കഴിയാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ചെങ്ങോടുമല ഖനനാനുമതി സംഘടിപ്പിക്കാൻ ഡൽറ്റ ഗ്രൂപ്പും തോമസ് ഫിലിപ്പും നടത്തുന്ന നെറികെട്ട പ്രവർത്തനത്തെ ജനങ്ങൾ ചെറുത്തു തോല്പിക്കുക തന്നെ ചെയ്യുമെന്ന് സമര സമിതി പ്രവർത്തകൻ പ്രകാശൻ ഗ്രീൻ റിപ്പോർട്ടറിനോട് പറഞ്ഞു.

ജില്ലാ കലക്ടർ നിശ്ചയിച്ച വിദഗ്ധ സമിതി ചെങ്ങോടു മലയുടെ ജൈവ പ്രാധാന്യത്തെ എടുത്തു പറയുകയും ഖനനം നടത്താൻ പാടില്ലെന്ന് സംശയത്തിന് ഇടയില്ലാത്ത വിധം വ്യക്തമാക്കുകയും ചെയ്തിട്ടും അതൊന്നും മുഖവിലയ്ക്കെടുക്കാതെയാണ് ഖനനാനുമതി നൽകാൻ അണിയറയിൽ പ്രവർത്തനങ്ങൾ മുന്നേറുന്നത്. ചെങ്ങോട് മല ഖനനാനുമതി നൽകാൻ പഞ്ചായത്ത് സെക്രട്ടറിയെ പലവട്ടം ചീഫ് സെക്രട്ടറി ടോം ജോസ്  നിര്ബന്ധിച്ചതായി സമര സമിതി ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ഇപ്പോൾ  ഖനനാനുമതി നൽകാനുളള ശ്രമം ചീഫ് സെക്രട്ടറിയുടേത് മാത്രമാണെന്ന തരത്തിലുള്ള, സർക്കാറിനെയും ഭരണകക്ഷിയേയും രക്ഷിച്ചെടുക്കാനുള്ള ശ്രമം നിഷ്കളങ്കമെന്ന വ്യാജേന ചിലർ നടത്തുന്നുണ്ട്. സർക്കാറിന്റെ നയപരമായ തീരുമാനങ്ങൾ നടപ്പാക്കുന്നവർ മാത്രമാണ് ചീഫ് സെക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥർ. വനാതിർത്തിയിൽ നിന്ന് ഖനനത്തിന്റെ ദൂരപരിധി 10 കി.മീറ്ററിൽ നിന്ന് ഒരു കി.മീറ്ററാക്കി കുറയ്ക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചത് ചെങ്ങോട്മല ഖനനത്തെ സംബന്ധിച്ച  ഹിയറിംഗ് നടന്ന ദിവസം തന്നെയായിരുന്നുവെന്നത് യാദൃച്ഛികമല്ല. ആ തിരുത്താണ് ഡൽറ്റയ്ക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിച്ചത്. 

ഒരു വർഷം 288800 മെട്രിക് ടൺ പാറ ചെങ്ങോട് മലയിൽ നിന്ന് പൊട്ടിക്കുമെന്നാണ് കമ്പനിയുടെ മൈനിങ് പ്ലാനിലുള്ളത്. ക്രഷർ യൂണിറ്റ് യാഥാർഥ്യമാകുമ്പോൾ പ്രദേശത്തെ ജലം മുഴുവൻ കമ്പനി ഊറ്റിയെടുക്കും. പ്രോജക്ട് റിപ്പോർട്ട് പ്രകാരമാ 24000 ലിറ്റർ വെള്ളം ഒരു ദിവസം വേണമെന്നാണ് പറയുന്നത്. ഇത്രയുമധികം വെള്ളം കുഴൽ കിണർ കുഴിച്ച് ഊറ്റിയെടുക്കുമ്പോൾ പ്രദേശം മരുഭൂമിയാകാൻ ഏറെ സമയമെടുക്കില്ല എന്നത് നഗ്ന സത്യമാണ്.

കെ രാജേഷ്, ദിലീഷ് കൂട്ടാലിട, ജിംനേഷ്, ജോബി ചോലക്കൽ, സി രാജൻ, മനു പ്രസാദ്, കെ പി റഫീഖ് എന്നിവരാണ് അനിശ്ചിത കാല റിലേ സത്യാഗ്രഹ സമരത്തിന് നേതൃത്വം നൽകുന്നത്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment