ഇന്ന് ചെന്നൈ നാളെ മറ്റുള്ളവരും !




2005 ലെ ചെന്നെയ്യിലെ വെള്ളപൊക്കം 18 ലക്ഷം ആളുകളെ ദുരിതത്തില്‍ മുക്കി.500 മരണവും 20000 കോടിയുടെ നഷ്ടവും സംഭവിച്ചു.14 വര്‍ഷത്തെ നീണ്ട വരള്‍ച്ചക്ക് ശേഷമായിരുന്നു വെള്ളപൊക്കം. പലകുറി അധിക മഴ ചുരുക്കം ദിവസങ്ങളില്‍, അസ്വഭാവികമായി, പെയ്തതിനാല്‍ മിക്ക സ്ഥലങ്ങളിലും വെള്ളം കയറി ഇറങ്ങി മനുഷ്യ ജീവിതത്തെ താറുമാറാക്കി. ചെന്നെ പഴയ നിലയില്‍ അതിന്‍റെ ജീവിതം തിരിച്ചു പിടിച്ചു എന്ന് കരുതുവാന്‍ സര്‍ക്കാര്‍ ആഗ്രഹിച്ചു..


പ്രതിവര്‍ഷം രാജ്യത്തിന് 3000 billion ച. മീറ്റര്‍ വെള്ളം വേണ്ടതുണ്ട്. മഴയിലൂടെ 4000 billion ച.മീറ്റര്‍ വെള്ളം ഉപരതലത്തില്‍ എത്തിയിരുന്നു.ഈ എത്തുന്ന വെള്ളം ഭൂ ഗര്‍ഭത്തില്‍ ചേരണമെങ്കില്‍ അതിനുതകുന്ന പാരിസ്ഥിതിക അന്തരീക്ഷം നിലനിര്‍ത്തണം. കാടും ചതിപ്പും പുഴയും കുളവും കായലും പെയ്തിരങ്ങുന്ന വെള്ളത്തെ താഴെ തട്ടില്‍ എത്തിക്കുവാന്‍ സഹായിക്കുന്നു. എന്നാല്‍ അത്തരം സംവിധാനങ്ങളെ ഓരോന്നും തകര്‍ത്തു കളയുന്നതില്‍ നമ്മുടെ ഭരണ കൂടം എല്ലാ സഹായങ്ങളും ചെയ്യുകയാണ്.

 

രാജ്യത്തിന്‍റെ ഭൂഗര്‍ഭത്തില്‍ നിന്നും പ്രതി വര്‍ഷം 245 billion ച.മീറ്റര്‍ ജലം ഊറ്റി എടുക്കുമ്പോള്‍ എത്രയാണ് തിരിച്ചവടേക്ക് എത്തുന്നത്‌? ഓരോ വര്‍ഷവും രാജ്യത്തെ അടിത്തട്ടില്‍(acquifer) നൂറ്റാണ്ടുകളായി ഉണ്ടായിരുന്ന വെള്ള കെട്ടുകള്‍ വറ്റുമ്പോള്‍, അതിലൂടെ രാജ്യം തന്നെ മരുഭൂമിയായി തീരുന്നു എന്നതാണ് അവസ്ഥ.ലോകത്തെ ആകെ ഉണ്ടാകുന്ന ഭൂഗര്‍ഭ ജല  തകര്‍ച്ചയുടെ നാലില്‍ ഒന്നും ഇന്ത്യയില്‍ സംഭവിക്കുന്നു. ഭൂമിക്ക് പോലും   പ്രതികൂലമാകുന്ന അവസ്ഥ യിലേക്ക് കാര്യങ്ങള്‍ എത്തുന്നതില്‍ ഇന്ത്യയുടെ പങ്ക് വളരെ വലുതാണ് എന്ന് വ്യക്തം .അത്തരം സംഭവങ്ങളെ പരിഗണി ക്കാത്ത സര്‍ക്കാരുകള്‍ വെള്ളപൊക്കവും വരള്‍ച്ചയും ഉണ്ടാകുമ്പോള്‍ വന്‍ തുകകള്‍ മുടക്കുന്ന പദ്ധതികള്‍ അതും മറ്റൊരു വഴി പിഴക്കലിന് കാരണമാകുന്നുണ്ട്.( സായിനാഥ്‌ എഴുതിയ മറാട്ടയിലെ വരള്‍ച്ചയെ പറ്റിയുള്ള ലേഖനത്തെ ഓര്‍ക്കുക)


രാജ്യത്തെ 21 നഗരങ്ങള്‍ വരള്‍ച്ചയാല്‍ സമ്പൂര്‍ണ്ണ തകര്‍ച്ചയില്‍ എത്തി കഴിഞ്ഞു.‘A city gone dry’, ‘Man-made crisis’, ‘21 cities to run out of groundwater’, ‘No drips, no drops’, and ‘Self-inflicted water scarcity’എന്നീ പേരുകളില്‍ ഇന്ത്യയിലെ ജല ക്ഷാമത്തെ മാധ്യമങ്ങള്‍ പരിചയപെടുത്തുന്നുണ്ട്. 44% പ്രദേശവും വരള്‍ച്ചയിലാണ്. അതില്‍ 17% ത്തിന്‍റെ അവസ്ഥ അതി രൂക്ഷമായി കഴിഞ്ഞു.(മൃഗങ്ങള്‍ക്കും മനുഷ്യര്‍ക്കും ജീവിക്കുവാന്‍ കഴിയാത്ത അവസ്ഥയിലേക്ക് 17% സ്ഥലങ്ങളും എത്തിയിരിക്കുന്നു ).രാജ്യത്തെ 36 ജല സബ്ഡിവിഷനുകളില്‍ 31ഉം വരള്‍ച്ച ബാധിച്ചു എന്നാണര്‍ത്ഥം..60 കോടി ആളുകള്‍ ജലക്ഷാമത്തിന്‍റെ ബുദ്ധിമുട്ടില്‍ ആണ്. അവരുടെ എണ്ണം ദിനം പ്രതി വര്‍ദ്ധിക്കുന്നു. നമ്മുടെ ആകെയുള്ള ദേശിയ റിസര്‍വോയറില്‍  ഈ വര്‍ഷം27.265 billion ച. മീറ്റര്‍ വെള്ളമാണ് ഉള്ളത്.കഴിഞ്ഞ വര്‍ഷം ഇതേ സമയം 29.699 billionച .മീറ്റര്‍ വെള്ളം ഉണ്ടായിരുന്നു.മൊത്തം വാഹക ശേഷിയുടെ 17% മാത്രമാണ് ഇന്നത്തെ അവസ്ഥ.

 

 

മഹാരാഷ്ട്രയിലെ  28,524 ഗ്രാമങ്ങള്‍, 151 താലൂക്കുകള്‍(മൊത്തം താലൂക്കുകള്‍ 358)( 42% വും വരള്‍ച്ചയില്‍) എത്തി. മഹാരാഷ്ട്രയുടെ ഡാമുകളില്‍ 5.96% വെള്ളമാണ് അവശേഷിക്കുന്നത്. മറാത്ത്വാടയില്‍ അവസ്ഥ .47%മാത്രം. അവ്ര്‍രംഗ ബാദിലെ 9 ഡാമുകളില്‍ 8 ഉം വറ്റി കഴിഞ്ഞു.


കര്‍ണാടകയില്‍ 100 താലൂക്കുകള്‍ (24 ജില്ലകളില്‍) വെള്ളം കിട്ടാതെ വിഷമിക്കുന്നു. അതുവഴി സംസ്ഥാനത്തിനുണ്ടാകുന്ന നഷ്ട്ടം 16500 കോടി വരും.


ജാര്‍ഖണ്ഡ് സംസ്ഥാനത്ത് 18 ജില്ലകളില്‍ 126 ബ്ലോക്കുകള്‍ വരണ്ടു. അതില്‍ നിന്നും രക്ഷ നേടുന്നതിനായി 820 കോടി രൂപ കേന്ദ്രത്തില്‍ നിന്നും ദുരിതാശ്വാസം ആവശ്യപെട്ടിരിക്കുകയാണ്.


ഗുജറാത്തില്‍ 3367 ഗ്രാമങ്ങള്‍ കുടിക്കുവാന്‍ പോലും വെള്ളം കിട്ടാതെ ഗതി കേടില്‍ എത്തി. രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് മുതല്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെയും വളര്‍ച്ച ബാധിച്ചു. കേന്ദ്രം ദുരിതാശ്വാസമായി 6680 കോടി 4 സംസ്ഥാനങ്ങള്‍ക്ക് നല്‍കി. അതില്‍ മറാട്ടക്ക് 4700 കോടി കിട്ടി. അത് കഴിഞ്ഞാല്‍ കര്‍ണ്ണാടക്ക് 950 കോടിയും. രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയില്‍ വരള്‍ച്ച ഉണ്ടാക്കുന്ന നഷ്ട്ടം ലക്ഷം കോടികള്‍ വരും.

 


ചെന്നൈക്ക്  മൂന്ന് നദികള്‍ ഉണ്ട്. കൂവം നദി, അടയാര്‍,കോസസ് ലൈന്‍.  ഇവ മൂന്നും ഇന്നുനഗര സൗന്ദര്യവത്കരണത്തിന്‍റെ രക്തസാക്ഷികളാണ്. നഗരത്തില്‍ ഉണ്ടായിരുന്ന 350 തടാകങ്ങളും 3900ഓളം മറ്റു ജല സ്ത്രോ തസുകളും പൂര്‍ണ്ണമായോ ഭാഗികമായോ മൂടി.അതിനു മുകളില്‍ വികസനം നടപ്പിലാക്കി. നഗരത്തിലെ തണ്ണീര്‍ തടങ്ങളുടെ വിസ്തൃതി 7000 ഹെക്റ്ററി ല്‍നിന്നും 2000 ആയി ചുരുങ്ങി.അതേ സമയം 20000 കോടി രൂപ ജല വിതരണ പദ്ധതികള്‍ക്കായി മാറ്റി വെച്ച സര്‍ക്കാര്‍ ജലസേചന പരിപാടികള്‍ ആസൂത്രണം ചെയ്തു.നാഗരത്തിന്‍റെ 4 reservoir കളില്‍ മൂന്നെണ്ണവും വരണ്ടുണങ്ങിയിരിക്കുന്നു.(Chembarambakkam,  Poondi, Red Hills , Cholavaram.) നഗരത്തില്‍ താമസിച്ചു വരുന്ന ഒരു കോടി ജനങ്ങള്‍ക്ക് ഉപയോഗത്തിന് ആവശ്യമായ(12 TMCച. അടി) ജലത്തിന്‍റെ 40 ശതമാനം മാത്രമാണ് ഇപ്പോള്‍ വിതരണം ചെയ്യുന്നത്.പല്ലാവരത്ത് 800 അടി താഴ്ചയില്‍ ഭൂമി കുഴിച്ചിട്ടും വെള്ളം കിട്ടിയില്ല എന്ന വസ്തുതയെ ഇപ്പോഴും നിസ്സാരമായി കാണുന്ന ഭരണകൂടമാണ് തമിഴ്‌നാട്ടിലേത്.


തമിഴ്നാടിന്‍റെയും മറ്റു സംസ്ഥാനങ്ങളുടേയും മുഖ്യ ജല ശ്രോതസുകളായ  കാവേരി (805km) കൃഷ്ണ(1400 km), ഗോദാവരി(1465 km) എന്നിവയുടെ ഉത്ഭവവും ഒഴുക്കും (കേരളത്തിലെ 44 നദികളുടെയും) ഒക്കെ തീരുമാനിക്കുന്നത് പശ്ചിമ ഘട്ട മലനിരകള്‍ ആണെന്നിരിക്കെ, അവയുടെ സമ്പൂര്‍ണ്ണ നശീകരണത്തിന് തമിഴ്‌നാട്‌, കര്‍ണ്ണാടക, കേരള, ഗോവ,മറാട്ട, ഗുജറാത്ത്‌ സര്‍ക്കാരുകള്‍ നടത്തുന്ന അട്ടിമറികള്‍ കുപ്രസിദ്ധമായി തുടരുന്നു.. ഗാട്ഗില്‍ കമ്മീഷനെ അട്ടിമറിക്കു വാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും രാഷ്രീയ-മത-ജാതി-കച്ചവട സംഘങ്ങളും ഒരുക്കിയ വിവിധ സമരങ്ങളെയും മറ്റും ആര്‍ക്കും മറക്കുവാന്‍ കഴിയില്ല.

 
പശ്ചിമഘട്ടത്തിന്‍റെ ഏറ്റവും കണ്ണായ വെള്ളിയാംഗിരി കുന്നുകള്‍ ആന ചാലുകള്‍ കൊണ്ട് പ്രസിദ്ധമാണ്.അവിടെ 103 ഏക്കറില്‍ 44000 ച.അടിയില്‍ നിര്‍മ്മിച്ച കെട്ടിടങ്ങള്‍(അനധികൃതമായി ആശ്രമം) നടത്തുന്ന സന്യാസിയുടെ നിയമ ലംഘനങ്ങളെ മറച്ചു വെക്കുവാന്‍ മാധ്യമങ്ങളും സര്‍ക്കാരും പ്രത്യേകം താല്പര്യം കാട്ടി വരുന്നു. Tamilnadu's Hill Area Conservation Authority (HACA),  Directorate of Town and Country Planningഉം കണ്ടെത്തിയ കുറ്റങ്ങള്‍ മൂടിവേക്കുവാന്‍ വകുപ്പുകള്‍ ഏറെ ശ്രദ്ധിക്കുന്നുണ്ട്. ശ്രീ ജഗ്ഗി നടത്തിയ നദികളെ അടുത്തറിയല്‍(Road to River) പര്യടനത്തിന്‍റെ ഭാഗമായി കേരള മുഖ്യമന്ത്രിയും അയാള്‍ക്ക് പിന്തുണ നല്‍കി. ഒരു വശത്ത് പശ്ചിമഘട്ടം കൈയ്യേരുന്ന സര്‍ക്കാര്‍ ,ആശ്രമങ്ങള്‍, വിദ്യാലയ ഉടമകള്‍, വ്യവസായികള്‍, ടൂറിസം മുതലാളിമാര്‍ അവരെ മുന്നില്‍ നിര്‍ത്തി പരിസ്ഥിതിയെ പറ്റി സംസരിക്കുന്ന നമ്മുടെ പൊതു ഇടങ്ങള്‍. വറ്റി വരണ്ട ചെന്നൈ നഗരത്തിനും തുള്ളി വെള്ളമിലാത്ത ബംഗാളുര്‍ നഗരത്തിനും കേരളത്തിനും രാജ്യത്തിനും ഭീഷണിയാണ് ഇക്കൂട്ടര്‍ എന്ന് ഇനിയെങ്കിലും സമൂഹം തിരിച്ചറിയണം.  


ചെന്നൈയും ബംഗ്ലൂരും രാജ്യത്തെ 20 നഗരങ്ങളും വെള്ളമിലാതെ പൊറുതി മുട്ടുമ്പോള്‍ പൂജകള്‍ മുതല്‍ കൃത്രിമ മഴ പെയ്യിക്കുവാന്‍ വരെ ശ്രമിക്കുന്ന നമ്മുടെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ കുതിരയെ വണ്ടി പിന്നില്‍ കെട്ടും പോലെ പരിസ്ഥിതി നശീകരണം തുടര്‍ന്നു കൊണ്ട് വരള്‍ച്ചക്കും പേമാരിക്കും എതിരെ നടപടികള്‍ എടുക്കുവാന്‍ പ്രയത്നിക്കുകയാണ്..


നേതാക്കളുടെയും സമ്പന്നരുടെയും ഉദ്യോഗസ്ഥരുടേയും  പൈപ്പുകളില്‍ എപ്പോഴും തണുത്തതും ചൂടുള്ളതുമായ വെള്ളം സുലഭമായുണ്ട് ആയതിനാല്‍ നേതാക്കള്‍ വരള്‍ച്ചയേയുംവ്യവസായമായി നമ്മുടെ നാട്ടില്‍ പരിഗണിച്ചു വരുന്നുവോ?

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment