ചൂട് പ്രതിരോധിക്കൽ പദ്ധതിയിൽ (HAP)ഒന്നാം സ്ഥാന ത്താണ് കേരളമെന്ന് മുഖ്യമന്ത്രിയുടെ അറിയിപ്പ് !




വേനൽ ചൂട് നേരിടാൻ കേരള ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കിയ സ്റ്റേറ്റ് ഹീറ്റ് ആക്ഷൻ പ്ലാനിന്(Heat Action Plan, HAP)ദേശീയ തലത്തിൽ പ്രശംസ നേടിയത് അഭിനന്ദനാർഹ മാണെന്ന് കേരള മുഖ്യമന്ത്രിയുടെ ഫെസ് ബുക്ക് പോസ്റ്റ് .

ഡൽഹി ആസ്ഥാനമായിട്ടുള്ള സെന്റർ ഫോർ പോളിസി റിസർച്ച്(സി.പി.ആർ)രാജ്യത്തെ 37 ഹീറ്റ് ആക്ഷൻ‌ പ്ലാനുക ളിൽ നടത്തിയ പഠനത്തിലാണ് കേരളം മികച്ച സ്കോർ നേടിയത് എന്നാണ് അറിയിപ്പ്.

താപ തരംഗങ്ങൾ ജനങ്ങളെ,പ്രത്യേകിച്ച് ദരിദ്രരെയും മറ്റ് ദുർബല വിഭാഗങ്ങളെയും എത്രമാത്രം സ്വാധീനിക്കുന്നുവെന്ന് കണക്കിലെടുത്ത്,സർക്കാരുകളും ഭരണകൂടങ്ങളും ഹീറ്റ് ആക്ഷൻ പ്ലാനുകൾ വികസിപ്പിക്കാൻ തുടങ്ങിയത് 2010 മുത ലാണ്.അഹമ്മദാബാദിൽ 800-ലധികം ആളുകൾ കൊല്ലപ്പെട്ട 48 ഡിഗ്രി സെൽഷ്യസ്(118 ഫാരൻഹീറ്റ്) കവിഞ്ഞ ഉഷ്ണ തരംഗങ്ങൾക്ക് ശേഷം രാജ്യത്തുടനീളം ഹീറ്റ് പ്ലാനുകൾ  തുടങ്ങി .

 

ശരാശരി കൂടിയ താപനില ദീർഘകാല ശരാശരിയേക്കാൾ 4.5- 6.4ºC(അല്ലെങ്കിൽ സമതലങ്ങളിൽ 40º C,മലയോര പ്രദേശങ്ങ ളിൽ 30ºC,അല്ലെങ്കിൽ തീരപ്രദേശങ്ങളിൽ 37ºC)ഉയരുമ്പോൾ  ഹീറ്റ് വേവ് സംഭവിക്കുമെന്ന് പറയപ്പെടുന്നു.

 

സെന്റർ ഫോർ സയൻസ് ആൻഡ് എൻവയോൺമെന്റിന്റെ റിപ്പോർട്ട് പ്രകാരം,2022ൽ 16 സംസ്ഥാനങ്ങളിലായി 280 ദിവസ ത്തെ ഉഷ്ണ തരംഗങ്ങൾ ഇന്ത്യ രേഖപ്പെടുത്തി.

 

കഴിഞ്ഞ വർഷം രണ്ട് വേനൽക്കാലത്ത് മഹാരാഷ്ട്രയിൽ തന്നെ നാല് ചൂട് തരംഗങ്ങൾ അനുഭവപ്പെട്ടു.ഇക്കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ പൊതു ചടങ്ങുകളിൽ പങ്കെടുത്ത  ഒരു ഡസൻ ആളുകൾ മരണപ്പെട്ടു.600 പേർക്ക് ബുദ്ധിമുട്ടു കളുണ്ടായി.

കേരള സംസ്ഥാനത്ത് മാർച്ച് മാസം മുതൽ 'തണ്ണീർ പന്തലു കൾ' പൊതുസ്ഥലങ്ങളിൽ സ്ഥാപിക്കുവാൻ തീരുമാനിച്ചു . ഇതുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്തുകൾക്കും മുനിസി പ്പാലിറ്റികൾക്കും കോർപ്പറേഷനുകൾക്കും യഥാക്രമം2 ലക്ഷം, 3 ലക്ഷം,5 ലക്ഷം അനുവദിക്കാൻ തീരുമാനിച്ചിരുന്നു.

 

 

ദുരന്തനിവാരണ അതോറിറ്റി,ആരോഗ്യം,മൃഗസംരക്ഷണം, കൃഷി, വനം,അഗ്നിരക്ഷാസേന,തദ്ദേശസ്വയംഭരണ വകുപ്പു കൾ തുടങ്ങി വിവിധ സർക്കാർ വകുപ്പുകൾ "നമുക്ക് ഈ ചൂടിനെ നേരിടാം"എന്ന തലക്കെട്ടിൽ ചൂടുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സമഗ്രമായ ബോധവത്കരണം Heat Action Plan ന്റെ ഭാഗമാണ്.

 

തീപിടുത്ത അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ, ഹോട്ട്‌സ്‌പോട്ട് ഏരിയകൾ,മാലിന്യ സംസ്‌കരണ പ്ലാന്റുകൾ, സർക്കാർ ഓഫീസുകൾ,ആശുപത്രികൾ തുടങ്ങിയ സ്ഥല ങ്ങളിൽ ഫയർ ഓഡിറ്റ് നടത്താനും ആവശ്യമായ സാധനങ്ങൾ വാങ്ങാൻ 10 കോടി രൂപ അനുവദിക്കാനും ഫയർ ആൻഡ് റെസ്‌ക്യൂ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി .

പടക്ക നിർമാണ,സംഭരണ ​​യൂണിറ്റുകളിൽ നിർബന്ധിത അഗ്നിസുരക്ഷാ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാൻ ഫയർഫോഴ്‌സിന്റെ പിന്തുണയോടെ പോലീസ് അടിയന്തര പരിശോധന നടത്തി വരുന്നു എന്നാണ് സർക്കാർ പറയുന്നത്.

സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പുറപ്പെടുവിച്ച സുരക്ഷാ മാനദണ്ഡങ്ങൾക്കനുസൃതമായി ഉത്സവങ്ങൾ നടത്താൻ നിർദേശം നൽകിയിരുന്നു.

 

വേനൽ ചൂട് സൃഷ്ടിക്കുന്ന പ്രശ്നങ്ങൾക്ക് അടിസ്ഥാന സൗകര്യം, സങ്കേതികവിദ്യയുടെ ഉപയോ​ഗം, പാരിസ്ഥിതികം എന്നിങ്ങനെ വിവിധ മേഖലകള്‍ തിരിച്ച് ഹ്രസ്വ- ദീർഘകാല പരിഹാരം ഒരുക്കുന്നതിലും കേരളം മുന്നിലാണ് എന്നാണ്. ഓൺലൈൻ ഭക്ഷണ വിതരണക്കാർ പോലെയുള്ള പുതിയ കാലത്തെ ഗ്രൂപ്പുകളെ കണ്ടെത്താൻ കേരളത്തിലെ ആക്ഷൻ പ്ലാൻ മാത്രമാണ് ശ്രമിച്ചതെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു.

ഒരു മികച്ച ആക്ഷൻ പ്ലാനിനാവശ്യമായ സൂചികകളായി പഠനം കണക്കാക്കിയ മേഖലകളെയെല്ലാം കേരളത്തിലെ ഹീറ്റ് ആക്ഷൻ പ്ലാൻ അഡ്രെസ്സ് ചെയ്തിട്ടുണ്ട് എന്നാണ് സർക്കാർ വാദം.

 

ലോകത്താകെ നടന്നു വരുന്ന കാലാവസ്ഥാ വ്യതിയാനം കേര ളത്തെ രൂക്ഷമായി ബാധിക്കുന്നു.വേനൽ കാലത്തെ കത്തി കാളുന്ന വെയിലിൽ സംസ്ഥാനം വലിയ ആഘാതത്തിലാണ്. ഈ പ്രശ്നങ്ങൾ സ്വാഭാവികമായി പരിഹരിക്കാൻ അവസര ങ്ങൾ കളഞ്ഞുകുളിക്കുന്ന കാര്യത്തിൽ സർക്കാരിന് ഒരു മടിയുമില്ല.

 

തീരദേശം മുതൽ പശ്ചിമഘട്ടത്തിലെ കാടുകളുടെ തകർച്ച യും നാട്ടിലെ മരം മുറിയും തുടരുകയാണ്.കായലുകൾ ചുരു ങ്ങുന്നതും ഭൂഗർഭജലം കുറയുന്നതും നിത്യ സംഭമാണ്. ഭൂമിയുടെ ഘടന മാറ്റി എടുക്കുന്നതിൽ ഏതറ്റം വരെ പോകാ നും മടിക്കാത്ത കേരള സർക്കാർ കൊടും ചൂടിനെ പ്രതിരോധി ക്കാൻ കേരള സർക്കാർ ദേശീയ തലത്തിൽ ഒന്നാം സ്ഥാനം നേടി എന്ന് മുഖ്യമന്ത്രി തന്നെ പറയുമ്പോൾ , പ്രകൃതി സംരക്ഷ ണത്തിലെ കാപട്യം ഒരിക്കൽ കൂടി പ്രകടമാകുകയാണ് ഇവിടെ.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment