ജീവിനും സ്വത്തിനും വിലക്കയറ്റത്തിനും അവസരമൊരുക്കി കാലാവസ്ഥാ വ്യതിയാനം ശക്തമാകുന്നു !




ഇന്ത്യയിലെ ജല-കാലാവസ്ഥാ ദുരന്തങ്ങൾ 2023 ജൂലൈ 26 ല കണക്കനുസരിച്ച് 1,224 മനുഷ്യ ജീവനുകളും 404,676 ഹെക്ടർ വിളകളും അപഹരിച്ചുവെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ സഹമന്ത്രി രാജ്യസഭയിൽ പറഞ്ഞത് കഴിഞ്ഞ ദിവസമാണ്.

 


ബിഹാറിൽ 502,മധ്യപ്രദേശിൽ 97, ഗുജറാത്തിൽ 94 എന്നിങ്ങ നെയാണ്  മരണങ്ങൾ റിപ്പോർട്ട് ചെയ്തത്.കഴിഞ്ഞ മാസം ഏറ്റവും മാരകമായ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും അനുഭ വിച്ച ഹിമാചൽ പ്രദേശ് 88 മരണങ്ങളുമായി നാലാം സ്ഥാന ത്താണ്.

 


ജല-കാലാവസ്ഥാ ദുരന്തങ്ങൾ 25,558-ലധികം മൃഗങ്ങളുടെ മരണത്തിനും 61,000-ത്തിലധികം വീടുകൾ നശിക്കാൻ കാരണമായി.

 

കാലാവസ്ഥാ വ്യതിയാനങ്ങൾ മാമ്പഴ ഉൽപാദനത്തെ ബാധിച്ച വിവരങ്ങൾക്കൊപ്പമാണ് തേൻ,ആപ്പിൾ,നെല്ല് മുതലായ മേഖലയിലും തിരിച്ചടി ഉണ്ടാക്കി എന്ന വാർത്ത വരുന്നത്.

 


കാലവർഷക്കെടുതിയും ആലിപ്പഴ വർഷവും കീടബാധയും  ഏഴ് മാങ്ങ ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളിലെ മാമ്പഴ ഉൽപാദനത്തെ പ്രതികൂലമായി ബാധിച്ചു. 

 


ആന്ധ്രാപ്രദേശ്,ഉത്തർപ്രദേശ്,ഗുജറാത്ത്,മഹാരാഷ്ട്ര, കർണാടക,തമിഴ്നാട്,തെലങ്കാന തുടങ്ങിയ മാമ്പഴം ഉൽപ്പാദി പ്പിക്കുന്ന പ്രധാന സംസ്ഥാനങ്ങൾ അളവിലും ഗുണ നിലവാര ത്തിലും ഇടിവ് രേഖപ്പെടുത്തി.

 


2023 മാർച്ച്-ഏപ്രിൽ മാസങ്ങളിൽ തെലങ്കാനയിലുണ്ടായ അകാല മഴയും ആലിപ്പഴക്കാറ്റും 62,430 ഏക്കറിലെ വിളക ൾക്ക് നാശം വരുത്തി.1.25 ലക്ഷം മെട്രിക് ടൺ ഉൽപാദന നഷ്ടം കണക്കാക്കുന്നു.

 


തമിഴ്‌നാടിന് 53% ഉൽപ്പാദന നഷ്ടം കണക്കാക്കുമ്പോൾ മഹാ രാഷ്ട്രയിൽ 61% ഇടിവുണ്ടായി.

 


Biporjoy ആഘാതത്താൽ ഗുജറാത്തിൽ കാർഷിക,ഹോർട്ടിക ൾച്ചറൽ വിളകളിൽ 1,212.50 കോടി രൂപയുടെ നഷ്ടം ഉണ്ടായ തായി രാജ്യസഭയിൽ അറിയിച്ചു.

 


കാലാവസ്ഥയിലുണ്ടായ വലിയ മാറ്റങ്ങൾ തക്കാളിയുടെ വില യിലുണ്ടാക്കിയ തിരിച്ചടി വാർത്തയായിക്കഴിഞ്ഞു.നെല്ലിന്റെ യും മറ്റു ധാന്യങ്ങളുടെയും വിള ഇറക്കുവാനുണ്ടായ അസൗകര്യം വരും ദിവസങ്ങളിൽ വിലക്കയറ്റം വർധിപ്പിക്കും. 

 

രാജ്യത്തെ മഴയിലും വെയിലിലും ഉണ്ടാകുന്ന ഭാവമാറ്റങ്ങൾ സാമ്പത്തിക രംഗത്തും പ്രശ്നങ്ങൾ രൂക്ഷമാക്കുകയാണ്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment