മുഖ്യമന്ത്രിയും കുറെ സാഡിസ്റ്റുകളും: ഭാഗം 2




ദുരന്ത നിവാരണ മാനേജ്മെന്റ് ആക്റ്റ് (2005), റൂള്‍ (2007) അതിന്‍റെസമീപനം (2010) എന്നിവ നിലവില്‍ വരികയും അതോറിറ്റി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന നാടാണ്‌ കേരളം. ദേശിയ ജല നയം കേരളത്തിലെ വെള്ളപോക്ക ബാധിത ഇടങ്ങളെയും വെള്ളം കയറിനില്‍ക്കുവാന്‍ (flood cushion) ഉണ്ടാകേണ്ട സൗകര്യത്തെയും പറ്റി സൂചിപ്പിച്ചു. ഒരു തരത്തിലും കൈയേറ്റങ്ങള്‍ അനുവദിക്കരുത് എന്ന് ബന്ധപ്പെട്ടവർ പറഞ്ഞതായി CAG കേരള സര്‍ക്കാരിനെ 2021 ഓര്‍മ്മിപ്പിക്കുന്നുണ്ട്. എന്നാല്‍ കേരളത്തിന്‍റെ ജല നയത്തില്‍ (2008)അത്തരം തയ്യാറെടുപ്പുകള്‍ നടത്തിയിട്ടില്ല എന്നു പറയുന്നു (2.1).


2.2ല്‍ സൂചിപ്പിക്കുന്നത്‌ സംസ്ഥാന ജലനയത്തില്‍ അടിസ്ഥാന യുണിറ്റായി സൂക്ഷ്മ നീര്‍ത്തടങ്ങളെ (Water shed) പരിഗണിക്കുന്നു. നദീതടത്തി(River basin)ന്‍റെ സുരക്ഷയും പ്രധാനമാണ്. നീര്‍ത്തടങ്ങള്‍, അരുവികള്‍, നദീതടം എന്നീ രീതിയില്‍ അതിന്‍റെ സുരക്ഷ ഉറപ്പു വരുത്തും എന്നാണ്. കേരളത്തില്‍ നദീ മാനേജ്മെന്‍റ് അതോറിറ്റി രുപീകരിക്കപെട്ടിട്ടില്ല. അങ്ങനെ എങ്കില്‍ കൊച്ചി വിമാനത്താവളത്തില്‍ ആവര്‍ത്തിക്കുന്ന വെള്ള പൊക്കം ഒഴിവാക്കാമായിരുന്നു എന്ന് സി.ഏ.ജി അവതരിപ്പിക്കുന്നു.


2014-19 സമയത്ത് കേരള സര്‍ക്കാര്‍ 273 പദ്ധതികള്‍ക്കായി 178.99 കോടി മാറ്റി വെച്ചു. തൃശൂര്‍, ഇടുക്കി, ആലപ്പുഴ എന്നീ ജില്ലകളില്‍ 55.17കോടി മാത്രം. 44 നദികളുടെ സുരക്ഷാ വിഷയത്തില്‍ ഗായത്രി പുഴ, തൂത്തുപുഴ എന്നിവയുടെ കാര്യത്തില്‍ മാത്രമാണ് ശ്രദ്ധ ഉണ്ടായത്.


2.3 ഭാഗത്ത്‌ വെള്ളപോക്കത്തിന്‍റെ പിടിയില്‍ ഏതൊക്കെ പ്രദേശങ്ങള്‍ വീണു പോകും എന്ന്‍ തിരിച്ചറിയുവാന്‍ സഹായിക്കുന്ന Flood plain Zone നടപ്പിലാക്കിയിട്ടില്ല. മണിപൂര്‍, രാജസ്ഥാന്‍, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ സോൺ നടപ്പിലാക്കി.


River Regulation Zone പ്രഖ്യാപനം (2016) (പരിസ്ഥിതി സംരക്ഷണ നിയമം1986 പശ്ചാത്തലത്തില്‍ തയ്യാറാക്കിയതാണ്. തീരദേശ സംരക്ഷണ നിയമത്തില്‍ വേലിയേറ്റ തറയില്‍ നിന്നും 50 മീറ്റര്‍ ഇടങ്ങളെ സുരക്ഷിതമായി നില നിര്‍ത്തണം എന്ന് സൂചിപ്പിക്കുന്നു. Flood Hazard Map ല്‍ 10 വര്‍ഷത്തിനുള്ളില്‍ വെള്ളം കയറി മുങ്ങിയ ഇടങ്ങളെ നിര്‍മ്മാണങ്ങളില്‍ നിന്നും ഒഴിവാക്കണം. തീവ്രം, ഇടത്തരം, സാധാരണ എന്ന രീതിയില്‍ വെള്ളം കയറുന്ന ഇടങ്ങളെ അടയാളപെടുത്തണം. കേരളം ഇന്നും NCESS തയ്യാറാക്കിയ 1:50000 സ്കെയില്‍ ഉപയോഗിക്കുന്നു. 2010ലെ 1:10000 / 1:5000 സ്കെയില്‍ ഉപയോഗിക്കുവാന്‍ ശ്രമിച്ചിട്ടില്ല.


സംസ്ഥാന ദുരന്ത നിവാരണ മാനേജ്മെന്‍റ്നുവേണ്ടി സിവില്‍ പ്രതിരോധ പരിശീലന കേന്ദ്രം (വിയ്യൂര്‍) പ്രവര്‍ത്തിക്കുവാന്‍ തുടങ്ങിയിട്ടില്ല. ദുരന്തങ്ങള്‍ കുറക്കുവാന്‍ അനുവദിച്ച തുക വേണ്ട വിധത്തില്‍ ഉപയോഗിച്ചില്ല (225.52 കോടി) സംസ്ഥാന അക്കാദമിക്ക് വേണ്ട ഉപകരണങ്ങള്‍ ലഭ്യമല്ല. ദുരന്ത സമയത്ത് പ്രവര്‍ത്തിക്കേണ്ട കേഡറുകളെ ഒട്ടും സജ്ജമാക്കുവാന്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ല. 20 വര്‍ഷം പരിചയമുള്ള 15 ആളുകള്‍ ഉണ്ടാകണം. എന്നാല്‍ അങ്ങനെ സംഭവിച്ചിട്ടില്ല.


വെള്ളപൊക്കത്തെ പറ്റിയുള്ള മുന്‍ അറിയിപ്പുകള്‍,റിസര്‍വോയര്‍ സുരക്ഷ എന്നിവയില്‍ വേണ്ട ഉപകരണങ്ങള്‍ കേരളം സംഭരിച്ചിട്ടില്ല.
59 അണക്കെട്ടുകളില്‍ ഇടുക്കി അണക്കെട്ടിന്‍റെ Rule curve ഇന്നും1983 ലെ തന്നെ. ഡാമുകളുടെ എക്കല്‍ നീക്കുന്ന കാര്യത്തിൽ വേണ്ട വിജയം നേടിയില്ല. ജല അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള അണക്കെട്ടുകള്‍ ഭേദപെട്ട രീതിയില്‍ ചെളികള്‍ നീക്കം ചെയ്തിട്ടുണ്ട്. കല്ലാര്‍കുട്ടി, ആനയറങ്കല്‍ തുടങ്ങിയ ഇടങ്ങളില്‍ ചെളി നീക്കം ആശാവഹമല്ല. ഇടുക്കി, ഇടമലയാര്‍, കക്കി ഡാമുകളുടെ സംരക്ഷണ ശേഷി 92.2% മാത്രമാണ്.


ഭൂമിയുടെ ഉപയോഗത്തില്‍ ഉണ്ടായ മാറ്റത്തെ പറ്റി സി.ഏ.ജി വിശദമാക്കി. ഇടുക്കി, ഏറണാകുളം ജില്ലകളില്‍ നടന്ന മാറ്റങ്ങള്‍ പരിശോധിച്ചു. പെരിയാര്‍ ബെസിന്‍ (5159.71 ച.കി.മീ.) കേരളത്തില്‍ 97% ഭാഗം സ്ഥിതി ചെയ്യുന്നു. ബാക്കി തമിഴ്‌നാട്ടിലും. ഇടുക്കി ജില്ലയിലെ നിര്‍മ്മാണ രംഗത്ത് 58%ഭൂമി കൂടുതലായി ഉപയോഗിച്ചു (2005-15). എറണാകുളം ജില്ലയില്‍ നിര്‍മ്മാണ ഇടം(1985-15) 212% അധികമായി വര്‍ധിച്ചു. ജല തടങ്ങള്‍ 14% കുറഞ്ഞു.


ചെറുതോണി അണക്കെട്ടിനു താഴെ നേരിയമംഗലം നഗരത്തിനിടയിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുവാന്‍ ശ്രമിച്ചിട്ടില്ല. നെടുമ്പാശ്ശേരി വിമാനത്താവള ത്തിലെ വെള്ളപോക്കത്തിനു കാരണമായ ചെങ്കലതോട് പുനസ്ഥാപിക്കുവാന്‍ കഴിയാത്തത് താവളത്തിന്‍റെ പ്രവര്‍ത്തനത്തില്‍ തടസ്സങ്ങള്‍ ഉണ്ടാക്കുന്നു. ആലപ്പുഴ ജില്ലയെ സംബന്ധിച്ച് Kerala state Disaster Mitigation Fund വേണ്ട വിധത്തില്‍ ഉപയോഗിക്കുവാന്‍ കഴിഞ്ഞില്ല എന്ന് അഡിറ്റര്‍ ജനറല്‍ സൂചിപ്പിക്കുന്നു.


സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ (State Disaster Response Fund) കേന്ദ്ര-സംസ്ഥാന വിഹിതം 75:25 ആണ്. 2018 ല്‍ അത് 90:10 എന്നനിലയില്‍ ആയിരുന്നു. 2014-19 ലെ 3425 കോടിയില്‍ 1311 കൊടിയെ ഉപയോഗിച്ചിട്ടുള്ളൂ. 2018 ലെ ദുരന്തത്തിനുശേഷം 7124 പണികള്‍ നടത്തുവാന്‍ ഇറിഗേഷന്‍ വകുപ്പിനെ ഏല്‍പ്പിച്ചു. 1406 പണികളെ (ജനുവരി 20 കൊണ്ട് പൂര്‍ത്തീകരിചിട്ടുള്ളൂ. വെള്ളപൊക്കം നേരിടുന്ന കാര്യത്തില്‍ മുന്‍‌കൂര്‍ അറിയിപ്പുകള്‍ കിട്ടിയത് 40% ആളുകള്‍ക്ക്. നാല്‍കാലികളുടെ ഉടമകളില്‍ ബഹു ഭൂരിപക്ഷത്തിനും മൃഗങ്ങളെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റുവാന്‍ അവസരം കിട്ടാത്തവരാണ്.


111 പേജുള്ള കംട്രോളര്‍ ആന്‍ഡ്‌ ആഡിറ്റര്‍ ജനറലിന്‍റെ വെള്ളപൊക്കത്തെ പറ്റിയുള്ള വിലയിരുത്തലില്‍ കേരള സര്‍ക്കാരിനു വീഴ്ച്ച ഉണ്ടായി എന്ന് നിരവധി ഇടങ്ങളില്‍ പറയുന്നുണ്ട്. സംസ്ഥാനത്തെ കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി ഭരിക്കുന്ന നേതാക്കളും അവരുടെ ഉപദേശകരും ഉദ്യോഗസ്ഥന്മാരും കേരളത്തിന്‍റെ പശ്ചിമഘട്ടവും പുഴകളും പാടങ്ങളും കായലുകളും തകര്‍ക്കുന്നതില്‍ വലിയ ആവലാതികള്‍ പ്രകടിപ്പിച്ചിരുന്നില്ല. എന്നാല്‍ ഇരുപത്തൊന്നാം നൂറ്റാണ്ടിന്‍റെ തുടക്കം മുതല്‍ സംഭവിച്ച വരള്‍ച്ചയും അതിനു ശേഷം മഴയുടെ സ്വഭാവാവത്തിലെ മാറ്റവും വലിയ തിരിച്ചടിയായി മാറി.

 
2018 നു ശേഷവും പ്രകൃതി ദുരന്തങ്ങളെ പ്രതിരോധിക്കുവാന്‍ സര്‍ക്കാര്‍ മടിച്ചു നില്‍ക്കുന്നു എന്നാണ് 2021ലെ  കംട്രോളര്‍ ആന്‍ഡ്‌ ആഡിറ്റര്‍ ജനറലിന്‍റെ റിപ്പോര്‍ട്ട്‌ പറയുന്നത്.അതിനെ രാഷ്ട്രീയ പ്രസംഗമായി വിശദീകരിക്കുവാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രിയും പാര്‍ട്ടിയും ജനങ്ങളുടെ സുരക്ഷയ്ക്ക് മുകളില്‍ വികസനത്തെ പ്രതിഷ്ഠിക്കുകയാണ്. കെ-റെയിലിനെതിരെയുള്ള സമരവും ഖനന രംഗത്തെ മാഫിയ വല്‍ക്കരണവും ചൂണ്ടി കാട്ടുന്നവരെ SADIST കള്‍ എന്ന് വിളിക്കാന്‍ മടിക്കാത്ത പിണറായി സര്‍ക്കാര്‍, കേരളത്തെ വലിയ പ്രകൃതി ദുരന്തങ്ങളിലേക്ക് തള്ളി വിടുകയാണ് എന്ന് സമൂഹം തിരിച്ചറിയണം.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment