"ഒരു പീഡയെറുമ്പിനും വരുത്തരുതെന്നുള്ളനുകമ്പയും" ....




"ഒരു പീഡയെറുമ്പിനും വരു-

ത്തരുതെന്നുള്ളനുകമ്പയും സദാ

കരുണാകര! നല്കുകുള്ളിൽ നിൻ

തിരുമെയ് വിട്ടകലാതെ ചിന്തയും"  എന്ന് പറഞ്ഞു കൊണ്ടാണ് നാരായണ ഗുരു 1914 ൽ അനുകമ്പാദശകം രചിച്ചത്.

 

നാരായണ ഗുരുവിന്റെ 169 ആം ജന്മദിനം ആഘോഷിക്കു മ്പോൾ ഈ വരികൾ ആവർത്തിച്ച് ഹൃദിസ്ഥമാക്കാനും അതിനെ പ്രയോഗവൽക്കരിക്കാനും മാനവകുലം കൂടുതൽ ബാധ്യസ്ഥമായിരിക്കുന്നു.

 

 

മനുഷ്യർ പൊതുവെ നിസ്സാരമായി കാണുന്ന ഉറുമ്പിനു പോലും ബുദ്ധിമുട്ടുണ്ടാക്കാതെ മനുഷ്യ വർഗ്ഗം ജീവിച്ചു പോകണം എന്ന ധാരണ പ്രകൃതിയോടുള്ള നമ്മുടെ ഉത്തരവാദിത്ത മാണ്.

 

 

പ്രകൃതിക്ക് അതിന്റെ ജീവികളുടെ നിലനിൽപ്പിൽ തീരുമാനമെ ടുക്കാൻ അവകാശമുണ്ട് എന്ന് പല കുറി കാണിച്ചു തന്നിട്ടുള്ള താണ്.അത് മനുഷ്യ വർഗ്ഗത്തിനും ഇന്നത്തെ ജീവിവർഗ്ഗങ്ങൾ ക്കും ജീവിക്കാൻ അവസരമൊരുക്കി.എന്നാൽ മനുഷ്യരുടെ തെറ്റായ ഇടപെടൽ ജീവിവർഗ്ഗങ്ങൾക്കു ഭീഷണിയായിക്കഴി ഞ്ഞു.അതിന്റെ ഭാഗമായി വൻതോതിൽ ജീവികൾ അന്യം നിൽക്കുന്ന അവസ്ഥയിലെത്തി.എല്ലാം തന്നെ കച്ചവട താൽ പ്പര്യത്തിന്റെ പ്രതിഫലനമാണ്.ഈ അപകടത്തെ കേവല അനുകമ്പക്കയുടെ വിഷയത്തിനപ്പുറം മനുഷ്യരുടെ സ്വാർത്ഥ തയുടെ പ്രശ്നമായി നാരായണഗുരു തിരിച്ചറിഞ്ഞു.

 

 

സ്വന്തം ഭാരത്തേക്കാൾ അനേകം ഇരട്ടി ഭാരം വഹിക്കാൻ ഉറുമ്പുകൾക്കാവും.ഒറ്റ നിൽപ്പിൽ തന്നെ എല്ലാദിക്കും താഴെ യും മേലെയും ഒരു പോലെ ദർശിക്കാനാവുന്ന സംവിധാന മുണ്ട്.ഉറുമ്പുകളുടെ ഘ്രാണശക്തി അതിശക്തമാണ്.

ഏറ്റവും മികച്ച സാമൂഹിക ജീവിതം നയിക്കുന്ന ജീവി വർഗ്ഗമാ ണ് ഉറുമ്പുകൾ, എങ്കിലും അവയെ നിസ്സാരമായി മനുഷ്യർ പരി ഗണിക്കുന്നതിലെ അപകടത്തെ ദൈവത്തെ കൂടെ നിർത്തി വിവരിക്കുന്നു അനുകമ്പാദശകത്തിൽ .

 

 

ഉറുമ്പുകൾ രാസപദാർഥങ്ങൾ ഉപയോഗിച്ചും സ്പർശിച്ചും ആശയ വിനിമയം നടത്തുന്നു.പ്രകൃതി സൃഷ്ടിച്ച മികച്ച വാസ് തുശില്പികളും നിർമ്മാതാക്കളുമാണ്.8 അടി മുതൽ 12 അടി വരെ ഉയരമുള്ള പുറ്റുകൾ താമസിക്കാനും പ്രജനനത്തിനും അവ നിർമ്മിക്കുന്നു.

 

 

ഓരോ മനുഷ്യർക്കും 25 ലക്ഷം ഉറുമ്പുകൾ എന്ന കണക്കി ലാണ് അവരുടെ ഭൂമിയിലെ സാനിധ്യം.വിത്ത് വ്യാപനം,കീട നിയന്ത്രണം,Bioturbation എന്ന  മണ്ണ് ഒരുക്കൽ എന്നിവയുൾ പ്പെട്ട പ്രവർത്തനങ്ങളിലെ പ്രധാന പങ്കാളിയാണ് ഉറുമ്പുകൾ .

 

 

കാലാവസ്ഥാ ദുരന്തങ്ങൾ ശക്തമാകുമ്പോൾ അതിന്റെ തിരിച്ചടിയിൽ പെട്ട് അമേരിക്കയും ഏഷ്യൻ , യുറാേപ്യൻ, ആഫ്രിക്കൻ രാജ്യങ്ങൾ ബുദ്ധിമുട്ടുകയാണ്.

 

ഏകദേശം100 വർഷങ്ങൾക്കു മുമ്പ് "അനുകമ്പാദശകത്തി ൽ" നാരായണ ഗുരു,ഉറുമ്പിന്റെ സുരക്ഷയെ പറ്റി സൂചിപ്പിക്കു മ്പോൾ പ്രകൃതിയെ സ്നേഹിക്കുന്നതിന്റെ പ്രാധാന്യമാണ് അദ്ദേഹം സൂചിപ്പിച്ചത്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment