തിരുവനന്തപുരത്തെ കുളമാക്കിയവരും നഗരത്തിലെ ഗതികെട്ട സാധാരണക്കാരും !




വികസന പദ്ധതികൾ പേപ്പർ പുലികളായ നിരവധി അനുഭവ ങ്ങളിൽ ഒന്നുകൂടി കൂട്ടി ചേർക്കാവുന്നതാണ് Operation Anandha എന്ന് 2023 ലെ തുലാവർഷം തെളിയിച്ചു കഴിഞ്ഞു. 100 കോടിയിലധികം രൂപ ചെലവഴിച്ച് ഉമ്മൻ ചാണ്ടി സർക്കാ രിന്റെ കാലത്ത് (2015)തുടങ്ങിയ നഗരത്തിലെ വെള്ളപ്പൊക്ക നിവരാണപദ്ധതി, പ്രശ്ന പരിഹാരത്തിന് ഉതകുന്നതല്ല എന്ന് പ്രകൃതി തെളിയിക്കുകയാണ്.

 

2015ലെ തിരുവനന്തപുരം ജില്ലാ കളക്ടർ ബിജു പ്രഭാകറു മായി ചേർന്ന് സംസ്ഥാന ചീഫ് സെക്രട്ടറി ജിജി തോംസൺ Operation Anandha-1 ആരംഭിച്ചു.പ്രസ്തുത പദ്ധതി കേന്ദ്ര സർക്കാർ തന്നെ മാതൃകയായി സ്വീകരിക്കുകയാണ് എന്ന്  2016 ൽ ശ്രീ ജിജി തന്നെ പറഞ്ഞ വാർത്തകൾ ഇന്നും മാധ്യമ താളുകളിൽ കാണാം.

 

എട്ട് വർഷമായി മാറിമാറി വന്ന സർക്കാരുകളുടെ തുടർ നടപടി കളിലെ വീഴ്ച്ച കൊണ്ടാണ് വെള്ള കെട്ടുമാറാത്ത തെന്ന് പറയാൻ ഒരു മടിയും മുൻ ചീഫ് സെക്രട്ടറിയും കൂട്ടിന് ഇപ്പോഴത്തെ ട്രാൻസ്പോർട്ട് കമ്മീഷനർ സ്ഥാനത്തുള്ള  ഉദ്യോഗസ്ഥനും കാട്ടുന്നില്ല.

 

തങ്ങൾ കുറെ മഹാന്മാർ,മരമണ്ടന്മാരായ രാഷ്ട്രീയക്കാരെ കൈയ്യിലെടുത്ത് പ്രശ്നങ്ങൾ പരിഹരിക്കും എന്ന അധികാര ഗർവ്വുകൾ ഉദ്യോഗസ്ഥർ ആവർത്തിക്കുമ്പോൾ , തങ്ങളുടെ  ഉത്തരവാദിത്തങ്ങൾ എന്തെന്നു പോലും അറിയാത്ത മന്ത്രി മാർ നിശബ്ദരാണ്.അതാണ് തിരുവനന്തപുരം നഗരത്തിൽ വെള്ള കെട്ടുമായി ബന്ധപ്പെട്ട് സംഭവിച്ചതും.

 

2015ൽ രണ്ടാം ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള UDF സർക്കാരിന്റെ കാലത്താണ് പദ്ധതി ആരംഭിച്ചത്.തമ്പാനൂർ മേഖലയിൽ തുടർന്നുകൊണ്ടിരുന്ന കുപ്രസിദ്ധമായ വെള്ള പ്പൊക്കത്തിന് ഈ സംരംഭം പരിഹാരമായി.വിപ്ലവകരമായ പദ്ധതിക്ക് പിന്നിലെ ശില്പികളായ ജിജിയും ബിജുവും എന്നായി രുന്നു വാർത്തകൾ .

 

1930കൾ മുതൽ അഴുക്കുചാൽ സംവിധാനം ഉണ്ടായിരുന്ന പ്രദേശമാണ് തിരുവനന്തപുരം.നഗര വിസ്തൃതി ഇപ്പോൾ 215 km വരും.അന്ന് ജനസംഖ്യ ഒരു ലക്ഷമായിരുന്നു.

 

 

തിരുവനന്തപുരത്തിന്റെ പടിഞ്ഞാറ് ലക്ഷദ്വീപ് കടലും കിഴക്ക് കേരളത്തിന്റെ ഇടനാടും.ഇപ്പോൾ ഏകദേശം13 ലക്ഷം ആളു കൾ താമസിക്കുന്നു.100 വാർഡുകൾ ഉണ്ട്.നഗരത്തിലെ ശരാശരി ജനസാന്ദ്രത ഏകദേശം 4898 ആളുകൾ/Km. സംസ്ഥാന ജനസാന്ദ്രതയുടെ 5 ഇരട്ടി വരും ഇത്.

 

28 km നീളമുള്ള തീരപ്രദേശം നഗരത്തിനുണ്ട്.ഇന്ത്യയിലെക്ക്  തെക്കുപടിഞ്ഞാറൻ മൺസൂൺ ആദ്യം വന്നുചേരുന്ന ഇടവു മാണ് .1765 mm വാർഷിക മഴയാണ് ലഭിക്കുക. 48% ഇടവ പ്പാതിയിൽ,ശരാശരി 856 mm.തുലാവർഷം ശരാശരി 528 mm ഉണ്ട് ,മഴയുടെ 30% സംഭാവന ചെയ്യുന്നു.ശൈത്യ കാലത്തും വേനൽക്കാലത്തും ചെറിയ മഴ കിട്ടും..1962,1964 ൽ 400 mm വരെ മഴ 24 മണിക്കൂറിനുള്ളിൽ ലഭിച്ച സംഭവമുണ്ടായതായി കാണാം.

 

കരമന നദി നഗരത്തിന്റെ തെക്ക്-കിഴക്ക് ഭാഗത്തിലൂടെ കടന്നുപോകുന്നു.കിള്ളിആർ,പട്ടംതോട്,ഉള്ളൂർ തോട്,കുള ത്തൂർ തോട് എന്നിവയാണ് ഒഴുകുന്ന മറ്റ് പ്രധാന തോടുകൾ . പൂന്തുറ തടാകം,ആക്കുളം തടാകം എന്നിങ്ങനെ രണ്ട് അഴിമു ഖങ്ങളുണ്ട്.

 

നഗരത്തിലൂടെ ഒഴുകുന്ന അരുവികളുടെയും നദികളുടെയും ആകെ നീളം179 km.ശരാശരി ഡ്രെയിനേജ് സാന്ദ്രത 834m/ km.നഗരത്തിൽ 722 Km നീളമുള്ള അഴുക്കു ചാലുകൾ ഉണ്ട്

നഗരത്തിന്റെ പടിഞ്ഞാറു ഭാഗത്തിന് കടൽ നിരപ്പിൽ നിന്ന് 5 മീറ്ററും വെള്ളയമ്പലം കുന്നുകൾക്ക് 62 മീറ്ററും ഉയരം ഉണ്ട്. പാളയം-പുളിമൂട് ഒരു ചെറിയ കുന്നാണ്.അതും തെക്കു പടിഞ്ഞാറായി ചരിഞ്ഞു കാണാം.കിഴക്കുനിന്നും വടക്കു നിന്നും പടിഞ്ഞാറോട്ടും തെക്കാേട്ടുമായി പുഴകൾ,ചാലുകൾ ഒഴുകുന്നു.ചരിവ് 1% മുതൽ 8% വരെ വരും.നഗരത്തിൽ പെയ്തിറങ്ങുന്ന മഴ ആക്കുളം കായൽ വഴി അറബിക്കടലിൽ എത്തുകയാണ് പ്രകൃതി നിയമം.

 

 

നഗരത്തിന്റെ തെക്കുപടിഞ്ഞാറ് പ്രദേശം തമ്പാനൂർ മുതൽ മണക്കാട് , വഞ്ചിയൂർ, ചാക്ക തുടങ്ങിയ താഴ്ന്ന പ്രദേശങ്ങളി ലൂടെയാണ് വെള്ളയമ്പലം , പുളിമൂട് തുടങ്ങിയ കുന്നുകളിലെ വെള്ളം ആക്കുളം കായലിലെത്തെണ്ടത്.

 

 

രാജവാഴ്ചയുടെ കാലത്ത് തലസ്ഥാനത്ത് സജീവമായിരുന്ന അസ്പൃശ്യത ജനങ്ങളുടെ ആവാസ വ്യവസ്ഥയിൽ പ്രകടമാ ണ്.ഉയർന്ന തിട്ടകളിൽ രാജാവും ശിൽബന്ധികളും അവരുടെ ആഫീസും.സാമുദായികമായി മാറ്റി നിർത്തപ്പെട്ടവർ തോടുക ളുടെ ഓരങ്ങളിലും നിർമാണ സാമഗ്രഹികൾ കുഴിച്ചെടുത്ത ഇടങ്ങളിലും താമസിക്കേണ്ടി വന്നു.ചെങ്കൽ ചൂള(സെക്രട്ടറി യെറ്റു പണിയൻ കല്ലുവെട്ടി എടുത്ത ഇടം)12.50 ഏക്കർ വരും. അവിടം പാവപ്പെട്ടവരുടെ കുടികിടപ്പ് പ്രദേശമായി മാറി.കരി മടം കോളനിയും ചതുപ്പു സ്വഭാവമുള്ള പ്രദേശമാണ്. നൂറ്റാണ്ട് കഴിഞ്ഞിട്ടും പ്രദേശങ്ങൾ വെളള കെട്ടു ഭീഷണിയിലാണ്.

 

 

നഗരത്തിന്റെ വികസന കാര്യങ്ങളിൽ റിയൽ എസ്റ്റേറ്റ്കാരുടെ താൽപ്പര്യങ്ങളെയും വൻകിട കച്ചവടക്കാരുടെ കെട്ടിടങ്ങളെ യും സംരക്ഷിക്കുവാൻ ഒരു മടിയുമില്ലാത്ത കോർപ്പറേഷനും സർക്കാർ സംവിധാനവും ഉന്നതരായ വ്യക്തികൾക്ക്(മന്ത്രി മാർ - ബ്യുറോക്രാറ്റുകൾ)താമസിക്കാൻ ഇടം ഒരുക്കിയത് പഴയ രാജകൊട്ടാരങ്ങൾക്കൊപ്പമാണ്.

 

 

ചീഫ് സെക്രട്ടറിയും കളക്ടർമാരും കുന്നിൻ മുകളിൽ താമസിച്ച് വെള്ളകെട്ടിനെ പറ്റി വാചാലരാകുകയാണ് 2023 ലും .

 

 

തിരുവനന്തപുരം നഗരത്തിലെ വെളള കെട്ടു പരിഹരിക്കാൻ ആദ്യം ചെയ്യേണ്ടത് പാർവതി പുത്തനാർ, ഉള്ളൂർ /പട്ടം തോട്, വിഴിഞ്ഞം തോട്, ആറ്റിപ്പറ തോട്,ആമയിഴഞ്ഞാൻ തോട് വൃത്തിയാക്കുകയും കൈയേറ്റം ഒഴുപ്പിക്കുകയുമാണ്.നഗര ത്തിലെ മുഴുവൻ വെളളവും കടലിൽ എത്തിക്കുന്ന ആക്കുളം കായൽ,നഗരത്തിന്റെ പടിഞ്ഞാറു സ്ഥിതി ചെയ്യുന്ന കഴക്കൂട്ടം മേഖല എന്നിവയെ വെള്ളം സ്വീകരിക്കാനുള്ള അതിന്റെ പഴയ കാല അവസ്ഥയിലെക്കു മടക്കികൊണ്ടു വരികയാണ് വേണ്ടത്.

 

അതിനു പകരം Operation Anandhയും ശില്പികളായ രണ്ട് ഉദ്യോഗസ്ഥരുടെ അത്ഭുത സിദ്ധിയും കോലാഹലങ്ങൾ,

100 കോടി രൂപയുടെ ചെലവും ,

കഴിവുകെട്ടവരാണ് തങ്ങൾ എന്നു തെളിയിക്കുന്ന കോർപ്പറേ ഷൻ ഭരണവും തിരുവനന്തപുരത്തെ കുളമാക്കി കൊണ്ടിരി ക്കുന്നു ഇപ്പോഴും !

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment