സാംസ്‌കാരിക ആഘാത പഠനത്തിന് യുനെസ്കോ




പ്രളയം നമ്മുടെ സാംസ്‌കാരിക മേഖലയ്ക്കുണ്ടാക്കിയ ആഘാതം പഠിക്കാൻ യുനെസ്കോ .യുനെസ്കോയുടെ സംഘം തിങ്കളാഴ്ച എത്തും  .20ന് പ്രളയ ബാധിത പ്രദേശങ്ങളിൽ സന്ദർശനം ആരംഭി ക്കും .യുനെസ്കോയുടെ ദൽഹി ഓഫീസിലെ സംസാരിക വിഭാഗം മേധാവി,പ്രോഗ്രാം മാനേജർ എന്നിവരടങ്ങുന്ന സംഘമാണ് കേരള ത്തിൽ എത്തുന്നത് .സംഘത്തെ  സഹായിക്കാൻ സാംസ്‌കാരിക  ഡ യറക്ടറുടെ നേതൃത്വത്തിലുള്ള സമിതി ക്ക് രൂപം നൽകി .

 


സംസ്ഥാനത്തെ പൗരാണിക സാംസ്‌കാരിക സമ്പത്തുകൾക്കുണ്ടായ നാശനഷ്ടവും ആഘാതവും സംഘം പഠി ക്കും.ഭാവിയിൽ സ്വീകരി ക്കേണ്ട സംരക്ഷണ മാർഗങ്ങൾ അടങ്ങിയ സമഗ്രറിപ്പോർട് യുനെ സ്കോ തയ്യാറാക്കും .

 


പുരാവസ്തു ,പുരാരേഖകൾ, ഗ്രന്ഥശേഖരങ്ങൾ എന്നിവയെ പ്രള യം സാരമായി ബാധിച്ചി ട്ടുണ്ട്.ഇരുനൂറി ലധികം ഗ്രന്ഥ ശാലകളാ ണ് പ്രളയത്തിൽ തകർന്നത് .25 ലക്ഷത്തോളം പുസ്തകങ്ങൾ വീ ണ്ടെടുക്കാനാവാ ത്ത വിധം നശിച്ചിട്ടുണ്ട് .ഒറ്റപ്രതി മാത്രം ശേഷിച്ച പുസ്തകങ്ങളും താളിയോലഗ്രന്ഥങ്ങളും നശിച്ചവയിലുണ്ട്.  കലാ രൂപങ്ങൾക്കും കലാകാരന്മാർക്കും ഉണ്ടായ നഷ്ടവും പഠന വിധേയമാക്കും 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment