ഡൽഹി എന്ന ഗ്യാസ് ചേമ്പറിൽ കഴിയുന്ന തന്നെ എന്തിന് തൂക്കിലേറ്റണമെന്ന് കൊലക്കേസ് പ്രതി പരമോന്നത കോടതിയോടായി...




ഡൽഹിയിലെ മലിനീകരണം ജനങ്ങളുടെ ആയുർദൈർഘ്യം കുത്തനെ താഴ്ത്തുന്നത് ചൂണ്ടിക്കാട്ടി, തനിക്ക് വിധിച്ച വധശിക്ഷ പുനപ്പരിശോധിക്കണമെന്ന്  നിർഭയ കേസിലെ പ്രതിയുടെ വാദത്തിന്റെ മുന്നിൽ നാണക്കെടുവാൻ നമ്മുടെ സർക്കാർ സംവിധാനങ്ങൾ ബാധ്യസ്ഥമാണ്. 


2017ലാണ് കൂട്ട ബലാത്സംഗ കുറ്റത്തിന് തൂക്കുകയറിൽ ജീവിതം അവസാനിപ്പിക്കുവാൻ യോഗ്യത നേടിയ അക്ഷയ കുമാർ ഇങ്ങനെ ഒരു വാദം ഉയർത്തുമ്പോൾ , ഇത്തരത്തിലെ ആദ്യ സംഭവമായിരിക്കും തീഹാർ ജയിലിൽ നിന്ന് ലോകം കേൾക്കേണ്ടി വന്നത്  രാജ്യത്തിന്റെ വികസനത്തെ പറ്റി വാചാലമാകുന്ന നേതാക്കൾക്ക്, മാലിന്യകൂമ്പാരമായി മാറിയ ഡൽഹിയെ പറ്റിയോ കുടിവെള്ള മില്ലാതായി മാറിക്കഴിഞ്ഞ ബാംഗ്ലൂരിനെ പറ്റിയോ, കടൽ ക്ഷോഭത്താൽ ആവർത്തിച്ചു വിറങ്ങലിച്ചു പോയ മുംബൈയ്യെ പറ്റിയോ വരൾച്ച കൊണ്ടും പേമാരി കൊണ്ടും തകർന്നു പോകുന്ന കാവേരി, നർമ്മദാ, വിദർഭ പ്രദേശങ്ങളെ പറ്റിയോ വേവലാതികൾ ഇല്ല. 


1484 Sq.km ൽ  2.6 കോടി ആളുകൾ താമസിക്കുന്ന മെട്രോ നഗരത്തിലെ ജനസംഖ്യയും വാഹനങ്ങളുടെ  വർദ്ധനയും അനിയന്ത്രിതമാണ്.ഭൂ ഉപഭോഗ മാനദണ്ഡങ്ങളെ അവഗണിച്ചു കൊണ്ടാണ് വികസനങ്ങൾ എത്തുന്നത്. Carrying Capacity, വാഹന സാന്ദ്രത, തുറസ്സായ സ്ഥലങ്ങളുടെ പ്രാധാന്യം, തണലുകളുടെ വ്യാപ്തി, കെട്ടിടങ്ങളുടെ വലിപ്പവും നിർമ്മാണ രീതിയും മുതലായവ പരിഗണിക്കു വാൻ സർക്കാർ ബാധ്യസ്ഥമാണെന്നിരിക്കെ,  ഇത്തരം വിഷയങ്ങളിൽ നിന്നും ഉത്തരവാദിത്തപ്പെട്ടവർ ഒളിച്ചോടുന്നു.


ഡൽഹിയിലെ  പൊടിപടലത്തിന്റെ തോത് (ഏറ്റവും അപകടകരമായ PM. 2.5) അനുവദനീയമായ 100 മൈക്രോഗ്രാം / ക്യുബിക്ക് മീറ്റർ അളവിന്റെ 10 ഇരട്ടിയിലധികമായിട്ടുണ്ട് (1200 വരെ) . അത് മനുഷ്യ ജീവനു മാത്രമല്ല മറ്റു ജീവി വർഗ്ഗങ്ങളെയും പ്രതികൂലമായി ബാധിക്കും. പാെടിപടലങ്ങൾ തീർക്കുന്ന അന്തരീ ക്ഷത്തിൽ ഒരേ സമയം സൂര്യപ്രകാശം ചിതറി മാത്രം പതിക്കുകയും പ്രതിഫലിച്ച് അന്തരീക്ഷത്തിലേക്കു പോകേണ്ട (infrared rays) രശ്മികൾ തടഞ്ഞു നിർത്തപ്പെ ടുകയും ചെയ്യും. (green house effect). അത്തരം അവസ്ഥയിൽ  സസ്യങ്ങളുടെ നിലനിൽപ്പ് ഭീഷണി നേരിടുന്നു. .


ഡൽഹി നഗരത്തിലെ അനിയനന്ത്രിതമായി വർദ്ധിച്ചിട്ടുള്ള വാഹനങ്ങളെ (ഒരു കോടിയിലധികം ) നിയന്ത്രിക്കുവാൻ  സർക്കാർ ചില നടപടികൾ കൈ കൊണ്ടു. Nov 4 മുതൽ 15 വരെയുള്ള 12 ദിവസം ഇരട്ടയക്കത്തിൽ അവസാനിക്കുന്ന നമ്പറുള്ള വാഹനങ്ങൾ ഇരട്ട അക്കത്തിലെ ദിനത്തിൽ മാത്രം നിരത്തിലിറക്കുക. ഒറ്റയക്ക നമ്പർ വാഹനങ്ങൾ മറ്റു ദിവസവും.. ഇത്തരം നിയന്ത്രണങ്ങൾക്കപ്പുറം ശാസ്ത്രീ യമാതും സമയ ബന്ധിതവുമായ പ്രതി വിധികൾ നടപ്പിലാക്കുവാൻ  സർക്കാർ മടിച്ചു നിൽക്കുമ്പോൾ ,തൂക്കു കയറിൽ നിന്നു രക്ഷപെടുവാനായി നിർഭയ കേസ്സിലെ തൂക്കി കൊല പ്രതീക്ഷിച്ചു കഴിയുന്ന പ്രതി ,ഡൽഹിയെ ഗ്യാസ് ചെയ്മ്പറിനോ ടുപമിച്ച വാർത്തയെ രാജ്യത്തിന്റെ ഗതികേടായി ഭരണകർത്താക്കൾ തിരിച്ചറിയണം.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment