തകരുന്ന കടൽ തീരങ്ങൾ




തീരപ്രദേശങ്ങൾ സംരക്ഷിക്കാൻ വ്യത്യസ്ത തന്ത്രങ്ങൾ ആവശ്യമാണ്.  


ആഗോളമായി ഏകദേശം 100 കോടി ആളുകൾ തീരപ്രദേശ ത്തിന്റെ 10 km നുള്ളിൽ താമസിക്കുന്നു.സമുദ്രനിരപ്പിൽ നിന്ന് 10 മീറ്ററിൽ താഴെയും ദശ കോടി ജനങ്ങൾ താമസിക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ വലിയ തിരിച്ചടി ഇവർ നേരി ടുകയാണ്.


2100-ഓടെ സമുദ്രനിരപ്പിൽ രണ്ട് മീറ്റർ വർദ്ധനവുണ്ടായാൽ, ഇത് 7.2 കോടിക്കും 18.7 കോടിക്കുമിടയിലെ ആളുകളുടെ നിർബന്ധിത കുടിയേറ്റത്തിലേക്ക് കാര്യങ്ങൾ എത്തിക്കും.


മണൽ നിറഞ്ഞ തീരപ്രദേശങ്ങൾ കാലാവസ്ഥാ വ്യതിയാന ത്തിന് അപകട സാധ്യത കൂടുതലാണ്.കാരണം അവ തിരമാല കളാൽ എളുപ്പത്തിൽ നശിപ്പിക്കപ്പെടുന്ന അയഞ്ഞ മണൽ തരികൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്.


2018-ലെ  സർവേ കാണിക്കുന്നത്,കാലാവസ്ഥാ വ്യതിയാനം കാരണം ആഗോളതലത്തിൽ 24% മണൽ തീരങ്ങൾ നിരന്തര മായ മണ്ണൊലിപ്പ് അനുഭവിക്കുന്നു.


ജൈവ വൈവിധ്യത്തിനും കാർബൺ തിരിച്ചു പിടിക്കലിനും കൃഷിക്കും വിനോദ സഞ്ചാരത്തിനും മണൽ നിറഞ്ഞ തീര ങ്ങൾ വളരെ പ്രധാനമാണ് എന്നതിനാൽ അതിന്റെ തകർച്ച ഗൗരവതരമാണ്.


തിരമാലകൾ,വേലിയേറ്റങ്ങൾ,സമുദ്രനിരപ്പിലെ മാറ്റം,അവശി ഷ്ട വിതരണം എന്നിവയോട് ഭൂരൂപങ്ങൾ വ്യത്യസ്ത രീതിക ളിൽ പ്രതികരിക്കുന്നു.അതു മനസ്സിലാക്കി പ്രതിരോധ പ്രവർ ത്തനം നടത്താൻ ഇന്ത്യ ഉൾപ്പെടെ പരാജയപ്പെടുന്നുണ്ട്.


 കോൺക്രീറ്റ് നിർമ്മാണവും കല്ലുകൾ നിരത്തലും തിരിച്ചടി ഉണ്ടാക്കും.ഈ ഘടനകൾ പലപ്പോഴും തിരമാലകളുടെ ശക്തി കേന്ദ്രീകരിപ്പിക്കും.ഇത് വർധിച്ച കടൽത്തീരത്തെ മണ്ണൊലി പ്പിനും കടൽഭിത്തിയുടെ അടിവസ്ത്രത്തിനും കാരണമാകും.

തീരങ്ങളെ സംരക്ഷിക്കാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്ന അത്തരം പല എഞ്ചിനീയറിംഗ് ഘടനകളും ചെലവേറിയതും തുടർച്ചയായ അറ്റകുറ്റപ്പണികൾ ആവശ്യമുള്ളതും പ്രത്യാ ഘാതങ്ങൾ ഉണ്ടാക്കുന്നതുമാണ്.ഈ ഘടനകൾ പലപ്പോഴും തീരദേശ പ്രശ്നങ്ങൾ കൂടുതൽ വഷളാക്കുന്നു.


പകരം വ്യത്യസ്ത സമീപനങ്ങൾ ആവശ്യമാണ്.മണൽ നിറഞ്ഞ തീരപ്രദേശങ്ങളിൽ പ്രകൃതി ദത്ത ബീച്ചുകൾ അല്ലെങ്കിൽ മണൽത്തിട്ടകൾ തീരദേശ മണ്ണൊലിപ്പിൽ നിന്ന് കരയെ സംരക്ഷിക്കുന്നതും പ്രകൃതിദത്ത പാരിസ്ഥിതികവും അവശിഷ്ടവുമായ പ്രക്രിയകളാൽ പരിപാലിക്കപ്പെടുന്നതും.


പ്രകൃതിദത്ത ബീച്ചുകൾക്കോ ​​മണൽക്കൂനകൾക്കോ ​​കരയു ടെ ഉപരിതലത്തെ സ്ഥിരപ്പെടുത്താനും മണ്ണൊലിപ്പ് കുറയ് ക്കാനും ആവാസവ്യവസ്ഥയുടെ സേവനങ്ങൾ നൽകാനും ജൈവവൈവിധ്യം നിലനിർത്താനും കാർബണിനെ സംഭരി ക്കാനും പ്രാദേശിക സമൂഹങ്ങളിൽ തീരദേശ അപകടങ്ങ ളുടെ ആഘാതം കുറയ്ക്കാനും കഴിയും.


പാരിസ്ഥിതിക നേട്ടങ്ങൾ ഉണ്ടായിരുന്നിട്ടും ഇന്ത്യയെ പോലെ  ആഫ്രിക്കൻ തീരങ്ങളിൽ ഈ സമീപനം സാധാരണയായി ഉപയോഗിച്ചിട്ടില്ല .


തീരദേശ ഭൂരൂപങ്ങൾ ഹരിത അടിസ്ഥാന സൗകര്യമായി ഉപയോഗിക്കുന്നത് കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ തീരദേശത്തെ പ്രതിരോധശേഷി ഉണ്ടാക്കും.


കേരളം ഉൾപ്പെടുന്ന തീരങ്ങളിലെ ദുരന്തങ്ങൾ വർധിക്കുമ്പോ ൾ അതിന്റെ പ്രതിരോധ പ്രവർത്തനങ്ങൾ പാളി പോകുന്നു എന്ന് വീണ്ടും ഓർക്കാം.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment